ആരെടോ നീ നിന്റെ പേരെന്തു ചൊല്ലേണം
ആരുടെ തേരിതെടോ
ദൂരദേശത്തില്‍ നിന്നു വന്നവരെന്നു തോന്നി
നേരുതന്നെ ചൊല്ലേണം കാര്യമുണ്ടിങ്ങതിനാല്‍
നിഷ്ഫലമല്ലറിക നിര്‍ബ്ബന്ധമിതെന്നുടെ
ചൊല്‍പ്പേറും ഭൈമിയുടെ കല്‍പ്പനയാല്‍
ഇപ്പോളീയന്തിനേരം ഇപ്പുരം തന്നിലേ വ-
ന്നുള്‍പ്പൂക്കു നിങ്ങളാരെന്നെപ്പേരും പറയേണം
