Select Your Language

 
 

Navigation

 
 

ആട്ടക്കഥകൾ

 
 

Syndicate

 
Syndicate content
 
Syndicate content

ദമയന്തി

നളചരിതം നാലാംദിവസം - രംഗം അഞ്ച്‌

കുറിപ്പ്: 

സഖിയോട്‌ അതുകൊണ്ട്‌ ഇനി വേഗം നീ പോയി വരിക.

സഖി: ഞാന്‍ വേഗം പോയിവരാം എന്ന്‌ കാണിച്ച്‌ മാറിപ്പോകുന്നു.

സ്വല്‍പപുണ്യയായേന്‍ എന്ന പദവും തീര്‍ന്ന്‌ സന്ദേഹമെന്ന പദംപോലെ ഇരുന്നിട്ടാടാം

താമര ബന്ധുവംശമുടയോരവനിപതിലകന്‍
ഭീമനരേന്ദ്രനൊടുമൊരുമിച്ചരമത കുഹചില്‍
ഭീമജയാകിലാകുലമന്നു രമണനെ അറിയാ-
ഞ്ഞാമയഭൂമധൂമമലിനം സഖിയെ നിരദിശല്‍

രണ്ടാംരംഗത്തിലെ നിലതന്നെ. ദമയന്തി നൈരാശ്യത്തോടെ തോഴിയോട്‌:

പല്ലവി
സ്വല്‍പ്പ പുണ്യയായേന്‍ ഞാനോ
തോഴിയെന്മൊഴി കേള്‍ നീ

അനുപല്ലവി

സുപ്രസന്നവദനം രമണം
കാണ്മനെന്നു കാമകോടിസുഷമം
വിരഹമോ കഠോരം കടലിതു
വീതഗാധപാരം
വിധുരവിധുരമിതില്‍ വീണുഴുന്നു
വിഷമമെന്നുറച്ചു വേദന പാരം
വിരവിനൊടെന്നാല്‍ നീയതെല്ലാം
വീര്യപൂമാനെ കാണ്മാനായി വേല ചെയ്യേണം
വികൃത്രൂപ മേത ഋതുപര്‍ണ്ണ-
ഭൂമിപാലസൂതം
വിദിത നിഷധപതി വീരനെന്നു
വിരവില്‍ വന്നു ചൊല്ലി ഭൂസുരനേകന്‍
തിരകവനോടു പോയി നീയതെല്ലാം
ധീരനവന്റെ മൊഴി കേട്ടു വീണ്ടുവരേണം
അശനശയനപാനം കഥമവ-
നതുമറിഞ്ഞീടേണം
ഒളിവില്‍ മരുവി പുനരോടിവന്നു
സകലമാശു മമ കേശിനി ചൊല്ലേണം
കളയരുതേ നീ കാലമേതും
ക്ലേശവിനാശനത്തിനു നൂനം കൗശലമേതല്‍

നളചരിതം നാലാംദിവസം - രംഗം മൂന്ന്‌ - പല്ലവി

കുറിപ്പ്: 

മൂന്നാം ചരണത്തിനു മുമ്പായി ദമയന്തി തേരിന്റെ കൊടിക്കൂറ പാറുന്നതും തേരിലുള്ളവര്‍ ആരെന്നു സൂക്ഷിച്ചുനോക്കുന്നതും നളനില്ലെന്നുകണ്ട്‌ ഇച്ഛാഭംഗപ്പെടുന്നതുമെല്ലാം നടിയ്ക്കുന്നു. പിന്നെ സഖിയോടായി - അല്ലയോ തോഴി! ഇനി വേഗം നീ പോയി ഈ സൂതന്‍ ആരാണെന്ന പരമാര്‍ത്ഥം അറിയാന്‍ ഉത്സാഹിച്ചാലും. വരൂ. (കൈകോര്‍ത്തു പിടിച്ചു മാറി)

തീര്‍ന്നു സന്ദേഹമെല്ലാം എന്‍ തോഴിമാരേ
തീര്‍ന്നു സന്ദേഹമെല്ലാം

തീര്‍ന്നു വിഷാദമിദാനീം ഇന്നു
തെളിഞ്ഞിതെന്നിലിന്ദ്രാണീ
ചേര്‍ന്നു പര്‍ണ്ണാദനാം ക്ഷോണീദേവ വാണീ
നേര്‍ന്ന നേര്‍ച്ചയെല്ലാം മമ സഫലാനി.

ഭൂതലനാഥനെന്‍ നാഥന്‍ വന്നു
കോസലനാഥനു സൂതന്‍
മാതലിതാനും പരിഭൂതനായിതിന്നു
മോദലാഭം ബഹുതരമതുമൂലം

നാദമസാരം കേള്‍ക്കായി രഥ-
കേതുവിതല്ലോ കാണായി
ചാരേ വന്ന തേരിലാരു മൂവരിവര്‍
വൈരസേനിയില്ലാ നീരസമായി.

മാരുതമാനസാവേഗം കണ്ടു
തേരതിനിന്നതുമൂലം
വീരസേനസുതസാരഥിയുണ്ടിഹ
ഭൂരിയത്നമഖിലം മമ സഫലം.

നളചരിതം നാലാംദിവസം - രംഗം മൂന്ന്‌

കുറിപ്പ്: 

ദമയന്തി രംഗത്തിന്റെ നടുവില്‍ ഇരിക്കുന്നു. ചെവിടോര്‍ത്തും ഉല്‍കണ്ഠയോടും അടുത്തു തോഴി കേശിനി നില്‍ക്കുന്നു.

അഥ ദമയന്തി താനഖിലമേവ സുദേവമുഖാല്‍
ദ്രുത ഋതുപര്‍ണ്ണനിന്നുവരുമെന്നുപകര്‍ണ്ണ്യമുദാ
അനിതരചിന്തമാസ്ത മണി സൗധതലേ വിമലേ
രഥഹയതേഷ കേട്ടുദിതതോഷമുവാച സഖീം

അഭ്യസനം

 
 
 
 

Custom Search