Select Your Language

 
 

Navigation

 
 

ആട്ടക്കഥകൾ

 
 

Syndicate

 
Syndicate content
 
Syndicate content

ബാലി (ചുവന്ന താടി)

പദം 9

കുറിപ്പ്: 

ശ്രീവത്സമണിഞ്ഞവനേ,ശ്രീനാരായണാ, ഗോവിന്ദാ, മുക്തി തരണേ.



[^^^^“കാഞ്ചനമാലയെ ധരിക്ക“ എന്ന ചരണമാടുമ്പോള്‍ ബാലി, പിതാവുനല്‍കിയ മാല
കഴുത്തില്‍ നിന്നും ഊരി സുഗ്രീവനെ അണിയിക്കുന്നു.]



ശേഷം ആട്ടം-

ശ്രീരാമന്‍ ബാലിയുടെ മാറില്‍തറച്ച അസ്ത്രം തൊട്ടുവന്ദിച്ചിട്ട്
പറിച്ചെടുക്കുന്നു(ഈ സമയം ചെണ്ടയില്‍ വലന്തല മുട്ടുന്നു).



ശ്രീരാമന്‍
ബാലിയെ അനുഗ്രഹിക്കുന്നു. കഠിനമായവേദനയോടെ പുളഞ്ഞ ബാലി മോക്ഷം
പ്രാപിക്കുന്നു. സുഗ്രീവാദികള്‍ ബാലിയുടെ പാദത്തില്‍ നമസ്ക്കരിക്കുന്നു.



(തിരശ്ശീല)



തിരശ്ശീലനീക്കുമ്പോൾ
രാമന്റെ നിര്‍ദ്ദേശാനുസ്സരണം ലക്ഷ്മണന്‍ സുഗ്രീവനെ രംഗമദ്ധ്യത്തില്‍
പീഠത്തിലിരുത്തി രാജ്യാഭിഷേകം ചെയ്യുന്നു. തുര്‍ന്ന് സുഗ്രീവന്‍ വന്ന്
ശ്രീരാമനെ വന്ദിക്കുന്നു.



രാമൻ‍:(സുഗ്രീവനെ അനുഗ്രഹിച്ചിട്ട്)
‘അല്ലയൊ സുഗ്രീവാ, താങ്കള്‍ക്ക് സന്തോഷമായില്ലെ? ഇനി കിഷ്കിന്ധയില്‍ പോയി
സുഖമായി വസിച്ചുകൊള്‍ക. വര്‍ഷകാലം കഴിഞ്ഞാലുടന്‍ സീതാന്വേഷണത്തിനായി
വാനരസേനയോടു കൂടി വന്നാലും’



സുഗ്രീവൻ‍:‘കല്‍പ്പനപോലെ’



സുഗ്രീവന്‍ തൊഴുത് യാത്രയാവുന്നു. മൂവരും നിഷ്ക്രമിക്കുന്നു.



(ധനാശി)

ശ്രീവത്സവത്സരാമ ശ്രീനാരായണ

ഗോവിന്ദ മുക്തിം ദേഹി


പദം 8

കുറിപ്പ്: 

അല്ലയൊ
ശ്രീരാമചന്ദ്ര, അവിടുത്തെ ബാണമേറ്റ എന്റെ വാക്കുകള്‍ കേട്ടാലും.
കൊല്ലപ്പെടേണ്ടവനായ എന്നെ അവിടുന്നു കൊന്നത് ഉചിതംതന്നെ. അംഗദനും താരയും
നിരാധാരരായി. അവര്‍ക്ക് അങ്ങയുടെ കാരുണ്യം തന്നെ വേണം. ഈ സുവര്‍ണ്ണഹാരം
അണിഞ്ഞാലും വീരനായ സുഗ്രീവ. വളരേക്കാലം ജീവിച്ചാലും. ദയാനിധിയായ രാമാ,
എനിക്ക് ഒരു വാക്ക്‌ ഉച്ചരിക്കാൻ കൂടി കഴിയാതെയായി.

(രാമനോട്)

ബാധിതസ്യസായകേന ശ്രീരാമചന്ദ്ര

അയി മമ മൊഴി കേള്‍ക്ക



കൊല്ലുവതിനര്‍ഹനായോരെന്നെയിവിടെ

കല്യ നീ കൊന്നതുചിതം ശ്രീരാമചന്ദ്രാ



അംഗദനും താരതാനും നിരാരാധരരായി

നിന്‍ കരുണതന്നെ വേണം ശ്രീരാമചന്ദ്ര



(സുഗ്രീവനോട് )^^^^

കാഞ്ചനമാലയെ ധരിക്ക വീരാ സുഗ്രീവാ

കിഞ്ചന ചിരം ജീവാ



(രാമനോട്)

ഒരുമൊഴി പറവാനും പണിയായി മേ

കരുണാവാരിധേ രാമാ രാമാ


പദം 5

കുറിപ്പ്: 

രാഘവാ,
രാജാവേ, എന്നെ നേരിട്ടുകൊല്ലാന്‍ പ്രയാസമായതിനാല്‍ ഒളിഞ്ഞുനിന്ന്
ചതിചെയ്തത് ഉചിതമായില്ല. വാനരമാംസം ഭക്ഷണയോഗ്യമൊ? തോലും ഒന്നിനും
കൊള്ളില്ല. കാട്ടില്‍ കഴിയുന്ന ഞാന്‍ തീര്‍ച്ചയായും അങ്ങയുടെ രാജ്യത്ത്
ഒരപരാധവും ചെയ്തവനല്ല.


രാഘവ നരപതേ ശൃണു മമ വചനം



എന്നെ നേരിട്ടു കൊല്ലുവാന്‍ പണിയായി

നാന്നായൊളിച്ചു ചതി ചെയ്തതു ചേരാ



വാനരമാംസം ഭുജിപ്പതിനു യോഗ്യമോ

മാനുഷമണേ ചര്‍മ്മം ഒന്നിനുമാകാ



കാനനേ വസിക്കും ഞാന്‍ നിന്നുടെ നഗരിയില്‍

നൂനമൊരപരാധം ചെയ്തവനല്ലാ

പദം 3

കുറിപ്പ്: 

മുന്‍പ്
നീയെന്നെ യുദ്ധത്തിനു വിളിച്ചു. കുപിതനായ എന്നെ കണ്ടിട്ട് നീ പേടിച്ചോടി.
ഇപ്പോള്‍ യുവരാജപ്പട്ടം തരണമെന്ന് അപേക്ഷിക്കുന്ന നിന്റെ മൂര്‍ദ്ധാവില്‍
കാലുകള്‍കൊണ്ടുള്ള പ്രഹരങ്ങളാണ് ഉടനെ തരാന്‍‌പോകുന്നത്.



[^^^‘യുദ്ധത്തിനെന്നെ
വിളിച്ചുടന്‘ എന്ന് ചൊല്ലിവട്ടതട്ടിയാല്‍ ബാലി,’ഞാന്‍ അസുരനുമായി ഗുഹയില്‍
യുദ്ധത്തിലേര്‍പ്പട്ടപ്പോള്‍ നീ ഗുഹയുമടച്ചുവന്ന് എന്റെ ശേഷക്രിയയും
ചെയ്ത് രജ്യമേറ്റേടുത്തില്ലെ? അങ്ങിനെയുള്ള നിന്നെ ശരിയാക്കുന്നുണ്ട്’
എന്നാടി കലാശമെടുത്തിട്ട് ചരണം ആടുന്നു.]



‘അരുതേ, അരുതേ’
എന്നുചൊല്ലി കാല്‍കുമ്പിടുന്ന സുഗ്രീവനെ ബാലി ഇടംകാല്‍കൊണ്ട് ചവിട്ടി
മറിക്കുന്നു.മറിഞ്ഞുവീണസുഗ്രീവന്‍ എഴുന്നേറ്റ് ക്രുദ്ധനായി ബാലിയുടെ
നേരേചെന്ന് ബാലിയെ നിന്ദിച്ചിട്ട് കലാശമെടുത്ത് പദം അഭിനയിക്കുന്നു.




യുദ്ധത്തിനെന്നെ വിളിച്ചുടന്‍ മുന്നം^^^

ക്രുദ്ധനായ് കണ്ടിട്ടു ഭീതനായോടീ

യുവന്യപത തരണമിതി പറവതിനുഝടിതി

തവ തരുവനമിതപദഹതികള്‍ മൂര്‍ദ്ധാവില്‍


പദം 1

കുറിപ്പ്: 

മദം
മുഴുത്ത എന്നോട് യുദ്ധംചെയ്ത് വശംകെട്ട് ഓടിപ്പോയ വിവരമില്ലാത്ത വാനരാ,
വീണ്ടും യുദ്ധത്തിനുവിളിച്ച നിന്റെ ഉടലിന്റെ
പൊടിപോലുമില്ലാതെയാക്കുന്നുണ്ട്,നിശ്ചയം. കഠിനമായ യുദ്ധത്തില്‍ നിന്റെ
ശരീരം ഞെരിച്ചമര്‍ത്തി ചോര ഛര്‍ദ്ദിപ്പിക്കുന്നുണ്ട്. തീയിലിട്ട
പില്ലുപോലെ നിന്റെ ശരീരം മേലില്‍ കാണാതെയാക്കുന്നുണ്ട്.



[^‘സാഹസമോടു
നിൻ‍‘ എന്നു ചൊല്ലിവട്ടംതട്ടി ബാലി, ‘പണ്ട് ഞാന്‍ ഗര്‍വിഷ്ഠനായ രാക്ഷസന്‍
രാവണനെ വാലില്‍ക്കുരുക്കി നടന്നത് നിനക്കറിവുള്ളതല്ലെ? പിന്നെ നീ എപ്പോള്‍
എന്തു ധൈര്യത്തിലാണ് എന്നോട് പോരിനു വന്നിരിക്കുന്നത്?’ എന്നാടി,
കലാശമെടുത്തിട്ട് ചരണം ആടുന്നു.




മത്തനാമെന്നോടടര്‍ പൊരുതുപാരം

ആര്‍ത്തനായോടിയ മര്‍ക്കടമൂഢ



പേര്‍ത്തുമമര്‍ചെയ്‌വതിന്നു വിളിച്ചനിന്‍

മൂര്‍ത്തിയെ നിര്‍ദ്ധൂളിയാക്കുവന്‍ നൂനം

കഠിനതര കലഹമൊടു ഘനതരകരത്താല്‍

ഇടയിലുടല്‍ പൊടിപെടവെ കരുതിവമിപ്പിപ്പന്‍



സാഹസമോടു നിൻ മസ്തകം ഭിത്വാ

ദേഹിയോടുള്ളോരഹന്തയും പോക്കുവന്‍

ലോഹിതാശ്വന്തന്നിലിട്ട തൃണമിവ

ദേഹത്തെ ഇന്നിമേല്‍ കാണാതെ ചെയ്‌വന്‍


രംഗം 10

കുറിപ്പ്: 

പോരിനുവിളികേട്ട്
കോപാക്രാന്തനായ ബാലി ഭൂമണ്ഡലത്തെ കിടുകിടാവിറപ്പിക്കുമാറ് അട്ടഹാസംചെയ്ത്,
ഉയര്‍ത്തിപിടിച്ച മുഷ്ടിയോടെ സുഗ്രീവനോട് ഇങ്ങിനെ പറഞ്ഞു.



രൌദ്രപൂര്‍ണ്ണമായ തിരനോക്കിനുശേഷം, ബാലി രംഗമദ്ധ്യത്തില്‍
പീഠത്തില്‍നിന്നുകൊണ്ട് തിരതാഴ്ത്തുന്നു.



ബാലി:(ഇരുവശത്തേക്കും ഗൌരവത്തില്‍ നോക്കിയിട്ട്)
‘ചെവിപൊട്ടുമാറുച്ചത്തില്‍

എന്നെ
പോരിനു വിളിച്ചതാര്?‘.ബാലി യഥാക്രമം വശങ്ങളിലുള്ള മരങ്ങളും പന്തങ്ങളും
പിടിച്ച് കൂട്ടിയുരസി പാളിനോക്കുന്നു. സുഗ്രീവന്‍ ‍(സദസ്യരുടെ ഇടയില്‍
നിന്നും) വന്ന് ബാലിയുടെ കാല്‍തൊട്ടുവന്ദിച്ചിട്ട് തിരികെ ഓടുന്നു.



ബാലി:(പൊട്ടിച്ചിരിച്ചിട്ട്) ‘എടാ,എന്നെ യുദ്ധത്തിനുവിളിച്ചത് ആര്?’

സുഗ്രീവൻ‍:(ഭയത്തോടേ കൈകൂപ്പി) ‘ഞാന്‍-ആണ്’

ബാലി:‘അതെയൊ? കേമമായി! പിന്നെ ഇപ്പോള്‍ ഭയപ്പെട്ട് ഓടുന്നതെന്തിന്?’

സുഗ്രീവൻ‍:‘അവിടുത്തെ മുഖം കാണുമ്പോള്‍ എനിക്ക് ഭയമാകുന്നു.’

ബാലി:‘ഹ!ഹ!ഹ! ഒട്ടും പേടിവേണ്ട’ (കൈകൊണ്ട് മാടിവിളിച്ചുകൊണ്ട്) ‘ഇങ്ങോട്ട്
വാ’



സുഗ്രീവന്‍
പതുക്കെവന്ന് വീണ്ടും ബാലിയുടെ കാല്‍തൊട്ടുവന്ദിച്ചിട്ട് ഓടിമാറുന്നു. ഈ
സമയത്ത് ബാലി ‘രണ്ടുകൈകള്‍കൊണ്ടും പിടിച്ച് തലപിരിച്ച് എറിയുന്നതായി‘
കാട്ടി ഇങ്ങിനെ ചെയ്തുകളയും എന്നര്‍ത്ഥത്തില്‍ ‘നോക്കിക്കൊ’ എന്നു
കാണിക്കുന്നു.



ബാലി:‘പണ്ട് ദേവാസുരന്മാരെല്ലാം ക്ഷീണിച്ചവേളയില്‍
ഞാനൊറ്റക്ക് പാലാഴികടഞ്ഞുകൊടുത്തത് നീ കണ്ടിട്ടില്ലെ? അതില്‍ പ്രീതരായ
ദിവ്യന്മാര്‍ അന്ന് എനിക്ക് അനവധി സുവര്‍ണ്ണഹാരങ്ങള്‍ തന്നു. എന്റെ
നേര്‍ക്കു വരുന്ന ശത്രുക്കളുടെ പകുതിബലംകൂടി എനിക്ക് ലഭിക്കുമെന്ന
അനുഗ്രഹവും തന്നു. അങ്ങിനെയുള്ള എന്നോട് നിനക്കെതിരിടാന്‍ തോന്നിയല്ലൊ?,
ആ,വാ,വാ’



സുഗ്രീവൻ‍:‘എനിക്കു ഭയമാണ്,എന്നെ രക്ഷിക്കണെ’



സുഗ്രീവന്‍
മൂന്നാമതും വന്ന് കാല്‍തൊട്ടുവന്ദിച്ച് തിരിഞ്ഞോടുന്നു. ബാലി
നിലത്തേക്കുചാടി പുറകെ ഓടുന്നു. ഇരുവരും സദസ്സിനിടയിലൂടെ ഓടി തിരികെ
രംഗത്തേക്ക് വരുന്നു. ഈ സമയത്ത് രംഗമദ്ധ്യത്തില്‍ തിരശ്ശീല
പിടിച്ചിരിക്കും. അത് പര്‍വ്വതമാണെന്നുള്ള സങ്കല്‍പ്പത്തില്‍
ബാലിസുഗ്രീവന്മാര്‍ പര്‍വ്വതം ചുറ്റുന്നു. പിന്നീട് ബാലി പര്‍വ്വതത്തിന്റെ
മറവില്‍ നിന്നും സുഗ്രീവനെ പുറത്തുചാടിക്കുന്നു.



(തിരശ്ശീല മാറ്റുന്നു)



ബാലി:‘നിന്റെ ഗര്‍വ്വ് ഞാന്‍ നശിപ്പിക്കുന്നുണ്ട്’



‘നോക്കിക്കൊ’ എന്നുകാട്ടി നാലാമിരട്ടിയെടുത്ത് ബാലി പദം അഭിനയിക്കുന്നു.


ഇത്ഥം ഭൂചക്രവാളം ഞെടുഞെടെയിളകിത്തുള്ളുമാറട്ടഹാസൈ-

രത്യന്തം ക്രുദ്ധനായി സുരപതിതനയന്‍ ചൊല്ലിനാന്‍ സൂര്യസൂനും

ശ്രുത്വാ രോഷേണ ഗത്വാ രണഭുവി സഹസാ മുഷ്ടിമുദ്യമ്യ വീര:

ക്രുദ്ധന്‍ ചൊന്നാനിവണ്ണം രവിസുതമഖിലം ചണ്ഡമാലോക്യ ബാലീ


അഭ്യസനം

 
 
 
 

Custom Search