വിവേകിയായ വാനരാവീരാ, എന്നെ ചവിട്ടരുത്. ജേഷ്ഠാ,ദുര്‍വാശിയുപേക്ഷിച്ച്
കരളുറപ്പോടെ യുദ്ധത്തിനു വരിക.
ശേഷം യുദ്ധം-
ഇരുവരും
പോരിനുവിളിച്ച് ക്രമത്തില്‍ യുദ്ധചുവടുകള്‍ വെയ്ക്കുന്നു. മേളം മുറുകി
ഇരട്ടികലാശമെടുത്ത് ഇരുവരും നിലത്തിരിക്കുന്നു.(ഇവിടെ മേളം നിലക്കുന്നു).
ഇരുവരും ഇരുന്ന് മീശപിരിക്കുക, താടിയോതുക്കുക, അലറുക,ചിരിക്കുക,
കൊഞ്ഞണംകുത്തുക,മാന്തുക തുടങ്ങിയ വാനരചേഷ്ടകള്‍ കാട്ടി മത്സരിക്കുന്നു.
അതിനുശേഷം ‘കിടന്നു ചവിട്ടല്‍’(ഇവിടെ നേരിയതോതില്‍ മേളം തുടങ്ങുന്നു).
കിടന്നുകൊണ്ട് താളത്തിനൊപ്പിച്ച് പ്രത്യേകരീതിയില്‍ കാല്‍ചവുട്ടുന്നതാണ്
‘കിടന്നുചവിട്ടല്‍’. തുടര്‍ന്ന് എഴുന്നേറ്റ് പുലിയങ്കം(മേളം മുറുകുന്നു).
പുലി പതിയിരുന്ന് ചാടി നഖംകൊണ്ട് ആക്രമിക്കുന്നതിന്റെ
നേരിയഛായയുള്ളതിനാലാണ് ഈ പ്രത്യേക അടവിന് ‘പുലിയങ്കം’ എന്നപേര്‍ വന്നത്.
ശേഷം ഇരുവരും ‘നോക്കിക്കൊ’ എന്നുകാട്ടി നലാമിരട്ടി ചവിട്ടുന്നു. ഇതു
കലാശിച്ചാല്‍ സുഗ്രീവന്‍ മുന്നോട്ട്(സദസ്യരുടെ ഇടയിലേക്ക്) ഓടുന്നു. ബാലി
പിന്നാലെ ഓടുന്നു. ഈ സമയത്ത് രാമലക്ഷ്മണന്മാര്‍ പ്രവേശിക്കുന്നു*. രാമന്‍
ബാലിയുടെ നേരേ ഒളിയമ്പ് അയക്കുന്നു. അമ്പേറ്റ ബാലി (സദസ്യര്‍ക്കിടയില്‍
നിന്നും) രംഗത്തെത്തി, വീഴുന്നു. സുഗ്രീവനും പിറകെ വന്ന് ബാലിയുടെ
ഇടത്തായി ഭക്തിയോടെ ഇരിക്കുന്നു. താരയും അംഗദനും പ്രവേശിച്ച്, ബാലിയുടെ
ഇരുവശങ്ങളിലുമായി ഇരുന്ന് ദു:ഖാര്‍ത്തരായി വിലപിക്കുന്നു. ബാലി
രംഗത്തിന്റെ വലത്തുഭാഗത്തുള്ള രാമലക്ഷ്മണന്മാരെ കണ്ട്, പദം അഭിനയിക്കുന്നു.
[*
ഇവിടെ വെച്ച് പതിമൂന്നാംരംഗം പതിനാറാം രംഗത്തിലേക്ക് സങ്ക്രമിക്കുന്നു.
ഇതിനിടയിലുള്ള പതിനാല്, പതിനഞ്ച് രംഗങ്ങള്‍ വളരെക്കാലമായി നടപ്പിലില്ല.]
കാല്‍ത്തലം കൊണ്ടു ചവിട്ടീടൊലാ മാം
ക്യതജ്ഞനാകിയ ,മര്‍ക്കടവീര
കുടിലതരഹ്യദയമതു കളക സഹജാനീ
ദ്യഢതയൊടു പടപൊരുതുവതിന്നിഹ യാഹി
അമിതബലവാനായ
ജേഷ്ഠാ,അങ്ങയുടെ പാദപത്മം ഞാന്‍ ആദരപൂര്‍വ്വം വണങ്ങുന്നു. ദു:ഖിതനായ എന്നെ
രക്ഷിക്കുക. തെറ്റുകള്‍ എല്ലാം പൊറുത്ത് ഈ അനുജന് യുവരാജപട്ടം തന്നാലും.
[^^‘തവസഹജനമിതബല‘
എന്നു ചൊല്ലിവട്ടം തട്ടിയാല്‍ ബാലിയാണ് കലാശമെടുക്കുക. യുദ്ധത്തിനു
വിളിച്ചശേഷം ക്ഷമായാചനം നടത്തുന്നതിലുള്ള ബാലിയുടെ അമര്‍ഷം
വെളിവാക്കുകയാവാം ഇതിന്റെ ഉദ്ദേശം]
സോദരബാലിന്‍ പദാബുജം നിന്റെ
സാദരം നൌമി മാം പാലയദീനം
തവസഹജനമിതബല^^
പിഴകളും പൊറുത്തു
യുവന്യപത മമ തരിക
മഹിതഗുണ കീര്‍ത്തേ
പരാക്രമിയായ
അങ്ങയുടെ അനുജന്‍ സുഗ്രീവന്‍ അങ്ങയെ പോരിനുവിളിക്കുന്നു. ഇന്ദ്രപുത്രനായ
ജേഷ്ഠാ, താമസിയാതെ പോരിനുവരിക. യുദ്ധത്തിനായി വരൂ സോദരാ. അങ്ങയോട്
തെറ്റുചെയ്യാത്തവനാണെന്ന്‍ ഓര്‍ക്കാതെ എന്നെ രാജ്യത്തുനിന്നും
ഓടിച്ചുവല്ലൊ. ഇന്നു ഞാന്‍ പോരിനായി വന്നിരിക്കുകയാണ്. കരബലത്താല്‍
കൈടഭതുല്യന്മാരായ ശൂരന്മാരെ ജയിച്ചവനെ, ചന്ദ്രാനന, തൊഴുകയ്യോടേ ഞാന്‍
യുദ്ധത്തിനു വിളിക്കുന്നു.
ശേഷം 'നോക്കിക്കൊ’ എന്നുകാട്ടി നാലാമിരട്ടിചവുട്ടി സുഗ്രീവന്‍ പലതവണ
പോരിനുവിളിച്ചിട്ട്,’ഛീ’ എന്നു നിന്ദിച്ച് നിഷ്ക്രമിക്കുന്നു.
(തിരശ്ശീല)
പന്ത്രണ്ടാംരംഗത്തില്‍ പഴയചിട്ടയിലുള്ള ചിലമാറ്റങ്ങള്‍
*പഴയചിട്ടയനുസ്സരിച്ച്
രാമലക്ഷ്മണന്മാര്‍ നിഷ്ക്രമിച്ചാല്‍ തിരശ്ശീലപിടിച്ച് ഒരു ശ്ലോകം
ചെല്ലിയതിനുശേഷം സുഗ്രീവന്‍ പ്രവേശിച്ചിട്ടാണ് പോരിനുവിളിച്ചിരുന്നത്.
വിക്രമി നിന്‍സഹജനാം സുഗ്രീവന്‍ വിളിക്കുന്നു ഞാന്‍
അഗ്രജ വൈഅകാതെ യാഹി ശക്രജ വാ പോരിനായി
പോരിനായേഹി സോദരാ
നിന്നോടു പിഴ ചെയ്യാതോരെന്നെയോരാതെ രാജ്യത്തില്‍-
നിന്നോടിച്ചുകളഞ്ഞല്ലോ ഇന്നു വന്നേന്‍ പോരിനായ് (പോരിനായേഹി സോദരാ..)
കൈബലത്തില്‍ വിജിതരാം കൈടഭപമാനശൂര
കൈരവാധിനാഥവക്ത്ര കൈതൊഴുതു വിളിക്കുന്നേന്‍ (പോരിനായേഹി സോദരാ..)
സുഹ്യത്തേ
രാമ, പണ്ട് ഖിന്നതയില്ലാതെ ബാലി ദുന്ദുഭിയെ എടുത്തെറിഞ്ഞല്ലൊ. ഇന്ന്
അവിടുന്നും അതുചെയ്തു.എന്നാല്‍ എനിക്ക് വിശ്വാസമായില്ല. അതിബലവാനും
ധൈര്യശാലിയുമായ എന്റെ ജേഷ്ഠനായ ബാലി കൈത്തരിപ്പുതീര്‍ക്കുവാനായി ചെന്ന്
താഡനം ചെയ്യുന്ന ഏഴുമരങ്ങളാണീ കാണുന്നത്. ഉയര്‍ന്ന ശാഖകളോടുകൂടിയ ഇവയില്‍
ഒന്നിനെ ഭവാന്‍ മുറിച്ചാല്‍ കൊള്ളാം.എന്നാല്‍ ഇതു മടികൂടാതെ ചെയ്യാന്‍
അങ്ങ് ബാണത്തെ അയക്കണം.
രാഘവ സഖേ വാക്കു കേള്‍ക്ക മമ വീരാ
ദുന്ദുഭി തന്നുടെ കായവിക്ഷേപണം
അന്നുഖിന്നോപിചെയ്തല്ലൊ ബാലി
മന്നവ നീയതിനെ മോദേനചെയ്തതിനു
ഇന്നി മമ വിശ്വാസം വന്നതില്ലല്ലൊ
ബാലി മമ സോദരന്‍ ഭീമബലധൈര്യവാന്‍
ബലമിയലും കയ്യൂക്കു കട്ടുവതിനായ്
സാലന്തികം പുക്കു താഡനം ചെയ്തുടന്‍
കൈത്തരിപ്പടക്കീടും സാലമിതല്ലൊ
ഉന്നതശാഖങ്ങളായ സാലങ്ങളില്‍
ഒന്നിനെ ഭേദിക്കവേണം ഭവാന്‍
എന്നാലതിനു മടികൂടാതെ ചെയ്‌വതി-
നുന്നിശ്ശരത്തെ നീ യാത്രയാക്കേണം
വടുവേഷത്തില്‍
രാമലക്ഷ്മണന്മാരേ സമീപിച്ച് ഹനൂമാന്‍ അവരാരെന്നറിഞ്ഞ്,
സുഗ്രീവസമീപത്തേക്ക് കൂട്ടിക്കൊണ്ടുവരുന്നഭാഗമാണ് ഈ രംഗത്തിലുള്ളത്.
എന്നാല്‍ ഈ രംഗം ഇപ്പോള്‍ നടപ്പിലില്ലാത്തതാണ്.
ബാലിവധം പന്ത്രണ്ടാംരംഗം
രംഗത്ത്-സുഗ്രീവന്‍,രാമന്‍,ലക്ഷ്മണന്‍
തിരനീക്കുമ്പോള്‍
ഇടത്തുവശത്തുകൂടി സുഗ്രീവന്‍ പ്രവേശിച്ച് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വലതു
ഭാഗത്തിരിക്കുന്ന രാമനേയും സമീപത്തു നില്‍ക്കുന്ന ലക്ഷ്മണനേയും കാണുന്നു.
സുഗ്രീവൻ:‘അല്ലയോ ശ്രേഷ്ഠരേ, നിങ്ങള്‍ ആരാണ്?, കുലമേത്? ഈ വനത്തില്‍
വരുവാന്‍ കാരണമെന്ത്?’
രാമൻ:‘ഞങ്ങള്‍
ദശരഥരാജന്റെ പുത്രന്മാരാണ്. ഞാന്‍ രാമനും ഇവന്‍ ലക്ഷ്മണനും.
താതനിര്‍ദ്ദേശാനുസരണം പതിനാലുകൊല്ലത്തെ വനവാസത്തിനായി വന്നതാണു ഞങ്ങള്‍.
ഞങ്ങള്‍ പഞ്ചവടിയില്‍ വസിക്കുമ്പോള്‍ ഒരുനാള്‍ അസുരരാജനായ രാവണന്‍ എന്റെ
പത്നിയായ സീതയെ തട്ടിക്കൊണ്ടുപോയി.’
സുഗ്രീവൻ:‘ഓഹോ’
രാമൻ:‘ഞങ്ങള്‍ അവളെ തിരഞ്ഞു നടന്ന് നടന്ന് ഇവിടെയെത്തി’
സുഗ്രീവൻ:‘അങ്ങിനെയെന്നാല്‍ നാം തുല്യദു:ഖിതരാണ്’
രാമൻ:‘നിന്റെ ദുഖത്തിനു കാരണമെന്ത്?
സുഗ്രീവൻ:
‘ഞാനും ജേഷ്ഠനും സാഹോദര്യത്തോടെ കിഷ്ക്കിന്ധയില്‍ വാഴുന്ന കാലത്ത് ഒരു
ദിവസം മായാവിയെന്ന ദുഷ്ടനായഅസുരന്‍ വന്ന് ബാലിയെ പോരിനു വിളിച്ചു. ബാലി
അവന്റെ പോരുവിളികേട്ട് യുദ്ധത്തിനു പുറപ്പെട്ടു. കൂടെ ചെല്ലുന്നോ എന്ന്
എന്നോട് ചോദിച്ചു. ബാലിയുടെയൊപ്പം ഞാനും പോയി. ബാലിയും മായാവിയുമായി
ഘോരമായ യുദ്ധം നടന്നു. ബാലിയുടെ താഡനം സഹിയാഞ്ഞ് അസുരന്‍ ഒരു ഗുഹയിലേക്ക്
ഓടികയറി. ആ സമയം ബാലി എന്നോട് പറഞ്ഞു-‘സുഗ്രീവാ, അവന്‍ ഗുഹയില്‍ കയറി,
ഞാനും പുറകെ ഗുഹയില്‍ കടന്ന് യുദ്ധം തുടരാന്‍ പോകുന്നു. നീ പുറത്ത് കാവല്‍
നില്‍ക്കുക. യുദ്ധത്തില്‍ അവനെ ഞാന്‍ വധിച്ചാല്‍ ഗുഹയില്‍നിന്നും പാല്‍
ഒഴുകിവരും. അതല്ലാ ഞാനാണ് മരിക്കുകയെങ്കില്‍ ചോരയായിരിക്കും ഒഴുകി വരുക.
അങ്ങിനെ ഞാന്‍ മരണപ്പെട്ടാല്‍ നീ ഉചിതമായത് പ്രവര്‍ത്തിക്കേണം.’ ഇതു
പറഞ്ഞ് പോയ ബാലി ഗുഹയില്‍ കടന്ന് യുദ്ധം തുടങ്ങി. പുറത്തുനിന്ന ഞാന്‍
ഒടുവില്‍രക്തം ഒഴുകിവരുന്നതുകണ്ട് ജേഷ്ഠനെ കൊന്ന ആ രാക്ഷസനെ
ശരിപ്പെടുത്തണം എന്നുകരുതി ഗുഹാമുഖം ഒരു വലിയപാറയുരുട്ടി അടച്ചുവെച്ചു.
എന്നിട്ട് സങ്കടപ്പെട്ട് തിരിച്ച് രാജധാനിയിലെത്തി എല്ലാവരേയും വിവരങ്ങള്‍
അറിയിച്ചു. ജേഷ്ഠപുത്രനേക്കൊണ്ട് ശേഷക്രിയകള്‍ ചെയ്യിച്ചു. അന്ന് കാക്കയൊ
മത്സ്യങ്ങളൊ ബലിച്ചോറ് കൊത്താത്തതുകണ്ട് ഞാന്‍ കുണ്ഠിതപ്പെട്ടു. പിന്നീട്
ജേഷ്ഠപത്നിയുടെ കല്പനപ്രകാരം ഞാന്‍ രാജ്യാധികാരമേറ്റേടുത്തു.
അങ്ങിനെയിരിക്കെ ഒരുന്നാള്‍ പെട്ടന്ന് ബാലിവന്നുചേര്‍ന്നു. ബാലിയെ ഞാന്‍
ചതിച്ചു എന്നുധരിച്ച്, ബാലി എന്നോട് കയര്‍ത്ത് എന്നെ ആട്ടിയോടിച്ചു.
അങ്ങിനെ ഞാനിവിടെ വന്ന് ബാലിയെ ഭയന്ന് കഴിയുന്നു. എന്റെ ഭാര്യയേയും
അപഹരിച്ച് ബാലി കിഷ്കിന്ധയില്‍ സസുഖം വാഴുന്നു. എനിക്ക് രക്ഷയില്ല,
സഹായത്തിനാരുമില്ല.’ (പെട്ടന്നെന്തോ ഓര്‍ത്തിട്ട്) ‘ഒരിക്കല്‍ ആകാശത്തില്‍
നിന്നും ഒരു സ്ത്രീയുടെ കരച്ചില്‍ കേട്ട് ഞാന്‍ നോക്കിയപ്പോള്‍ ഒരു വിമാനം
പോകുന്നതു കണ്ടു. ആസമയം വിമാനത്തില്‍ നിന്നും ഒരു പൊതി എനിക്ക്
എറിഞ്ഞിട്ടു തന്നു. ഞാനതു സൂക്ഷിച്ചിവെച്ചിട്ടുണ്ട്, കാണിച്ചുതരാം.‘
സുഗ്രീവന്‍ ആ പൊതി രാമനുകൊടുക്കുന്നു. പൊതിയഴിച്ച് സീതയുടെ ഉത്തരീയവും
ആഭരണങ്ങളുമാണെന്നു കണ്ട് രാമന്‍ ദു:ഖിതനാകുന്നു.
സുഗ്രീവൻ: ‘തുല്യദുഖിതരായ നമുക്ക് സഖ്യം ചെയ്തുകൂടെ?‘
രാമൻ:‘അങ്ങിനെയാകട്ടെ.
സുഗ്രീവാ, താങ്കളുടെ പത്നിയെ അപഹരിച്ച ബാലിയെ നിഗ്രഹിച്ച് താങ്കള്‍ക്ക്
രാജ്യം നല്‍കാമെന്ന് ഞാന്‍ സത്യംചെയ്യുന്നു.’
സുഗ്രീവൻ:‘എങ്കില്‍,അങ്ങയുടെ
ഭാര്യയെ കണ്ടുപിടിച്ച് തരുകയും, ശത്രുവിനെ വധിക്കാന്‍ സഹായിക്കുകയും
ചെയ്യാമെന്ന് ഞാനും സത്യംചെയ്യുന്നു.’
ഇരുവരും കയ്യിലടിച്ച് സത്യം ചെയ്യുന്നു.
സുഗ്രീവൻ:‘ശത്രു
നിസ്സാരനല്ല, ബാലി അതിബലവാനാണ്. പണ്ട് യുദ്ധത്തിനുവന്ന ദുന്ദുഭിയെന്ന
അസുരനെ ചുഴറ്റി ദൂരേക്കെറിഞ്ഞുകളഞ്ഞു. അവന്റെ അസ്ഥികൂടം ദാ കിടക്കുന്നു.
അങ്ങേക്ക് അതെടുത്തെറിയുവാന്‍ സാധിക്കയില്ലെ?’
രാമൻ;‘ഓഹോ,ഒട്ടും പ്രയാസമില്ല.വഴിപോലെ കണ്ടാലും.’
രാമന്‍ വലത്തുകാല്‍കൊണ്ട് ആ അസ്ഥികൂടം പൊക്കിയെറിയുന്നു.അതു കണ്ട്
സുഗ്രീവന്‍ അത്ഭുതപ്പെടുന്നു.
സുഗ്രീവൻ: ‘അങ്ങ് യോഗ്യനെന്ന് മനസ്സിലായി. എങ്കിലും എനിക്കൊരു സംശയം
കൂടിയുണ്ട്, കേട്ടാലും.’
രാമൻ:‘പറഞ്ഞാലും.’
സുഗ്രീവന്‍ നലാമിരട്ടിയെടുത്തിട്ട് പദം അഭിനയിക്കുന്നു.
ഇപ്രകാരം
ലക്ഷ്മണന്റെ വാക്കുകേട്ട് ദു:ഖംവിട്ട രാമൻ, നടന്ന്
ഋഷ്യമൂകപര്‍വ്വതത്തിനടുത്തെത്തി. ആ സമയം അവിടെ വസിച്ചിരുന്ന കപിശ്രേഷ്ഠനായ
സുഗ്രീവന്‍ രാമനെകണ്ട് ഭയപ്പെട്ട് ദു:ഖത്തോടെ വാനരതലവന്മാരോട് പറഞ്ഞു.
സുഗ്രീവന്‍ വീരഭാവത്തിലുള്ള തിരനോക്ക് കഴിഞ്ഞ് വീണ്ടും തിരതാഴ്ത്തി
ഇരുന്നാട്ടം-
സുഗ്രീവൻ:
‘കഷ്ടം! എനിക്ക് ഇങ്ങിനെ വന്നല്ലൊ? തലയിലേലെഴുത്ത് മായ്ച്ചാല്‍ പോകുമൊ? ആ
മായാവിയെന്ന അസുരന്‍ നിമിത്തം ജേഷ്ഠനായ ബാലി എന്റെ വലിയ
ശത്രുവായിതീര്‍ന്നു. അതിനാല്‍ ഞാന്‍ ബാലിയെ ഭയന്ന് ഇവിടെ
ഋഷ്യമൂകാചലത്തില്‍ വന്ന് കഴിയുന്നു. ഇവിടെ വന്നാല്‍ തലപൊട്ടിത്തെറിച്ച്
മരിക്കുമെന്ന് പണ്ട് മതംഗമുനി ശപിച്ചിട്ടുണ്ട്. അതിനാല്‍ ബാലി ഇവിടെ
കാലെടുത്തു കുത്തുകയില്ല. ഞാനിവിടെ കായ്കനികളുംഭക്ഷിച്ച് കഴിയുമ്പോള്‍
എന്റെ ഭാര്യയേയും അപഹരിച്ച് ബാലി കിഷ്കിന്ധയില്‍ സസുഖം വാഴുന്നു.
ഞാനിങ്ങിനെ എത്രകാലം കഴിയണം. എനിക്ക് സഹായത്തിനാരുണ്ട്?‘ (ആലോചിച്ചിട്ട്)
‘വഴിയുണ്ട്’ (ഇത് അറിയാനായി ഇലയിട്ട് നോക്കിയിട്ട്) ‘എന്ത്? എന്നെ
സഹായിക്കാന്‍ അളുണ്ടെന്നോ? എവിടെ?‘ (ദൂരേക്ക്നോക്കി) ‘അതാ ദൂരേനിന്നും
രണ്ടുപേര്‍ വരുന്നുതുകാണുന്നു. അവര്‍ ജടാവൽക്കലധാരികളാണ്. താപസരാണോ?.
എന്നാല്‍ കയ്യില്‍ ചാപബാണങ്ങളേന്തിയിട്ടുണ്ട്,മുഖത്ത് രാജതേജസ്സും
കാണാനുണ്ട്. ആരാണിവര്‍?’ (ആലോചിച്ചിട്ട്) ‘ഹോ! ജേഷ്ഠന്‍ എന്നെ
വധിക്കുവാനായി പറഞ്ഞുവിട്ടതായിരിക്കുമൊ ഇവരെ? അറിയുകതന്നെ’
(‘അഡ്ഡിഡ്ഡിക്കിട‘ ചവുട്ടി ഹനുമാനെ കണ്ട്) ‘അല്ലയൊ ഹനൂമാൻ, ആ വരുന്നവര്‍
ആരെന്ന് വേഗം പോയ് അറിഞ്ഞാലും. ശത്രുക്കളാണെങ്കില്‍ പെട്ടന്നു
കൊന്നുകളയുക. മിത്രമെന്നാകില്‍ കൂട്ടിക്കൊണ്ടുവരിക.’ (ഹനുമാനെ യാത്രയാക്കി
തിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട‘ ചവുട്ടി) ‘അതാ,ഹനുമാന്‍ ഒരു ബ്രാഹ്മണവേഷം
ധരിച്ച് അവരുടെ സമീപത്തു ചെന്നു. അവര്‍ എന്തോ സംസാരിച്ചു നില്‍ക്കുന്നു.
ദാ, ഹനുമാന്‍ അവരെ തോളിലേറ്റി കൊണ്ടുവരുന്നു.ആകട്ടെ ഇനി അവരെ കണ്ട്
വഴിപോലെ വൃത്താന്തങ്ങള്‍ അറിയുകതന്നെ.’
സുഗ്രീവന്‍ നാലാമിരട്ടിയെടുത്ത് തിരപൊക്കുന്നു.
(തിരശ്ശീല)
ഏവം ലക്ഷ്മണവാക്കിനാല്‍ മുദിതനായ് രാമന്‍ നടന്നഞ്ജസാ
കല്യാണാലയമ്ര്യശ്യമൂകനികടേ ചെല്ലുന്ന നേരം ചിരം
ആവാസീ ഗിരിപുഗവേ കപിവരന്‍ കണ്ടിട്ടു രാമം ഭയാല്‍
താപത്താല്‍ കപിയൂഥമാന്നിജഗദേ സുഗ്രീവനാമാകപി:
