സോദരിയെ വികൃതയാക്കിയതിനു പകരമായി അവിടുന്ന് രാമന്റെപത്നിയെ
അപഹരിക്കുന്നത് ഉചിതംതന്നെയെന്നുതോന്നുന്നു.
അകമ്പനന്‍ വീണ്ടും കുമ്പിട്ട് നിഷ്ക്രമിക്കുന്നു. രാവണന്‍
അകമ്പനനെയാത്രയാക്കി തിരിഞ്ഞ് ആത്മഗതമായി അടുത്തചരണം അഭിനയിക്കുന്നു.
സോദരിയെ വികൃതയായി ചെയ്തതിനു പകരം
സാധുമന്യേ രാമദാരഹരണം തേ
രാക്ഷസശ്രേഷ്ട! രാജാധിരാജ, ദേവേന്ദ്രന്റെ അഹങ്കാരത്തെ നശിപ്പിക്കുന്ന
പരാക്രമത്തോടുകൂടിയവനേ,മഹാത്മാവേ.
രാവണൻ:‘നീ വന്നകാര്യം എന്ത്?
ശത്രുസമൂഹത്തെ അരിഞ്ഞൊടുക്കിയവനെ അങ്ങയുടെ സോദരിയെ കാട്ടില്‍വച്ച് ഒരു
മനുഷ്യന്‍ വിരൂപയാക്കിയിരിക്കുന്നു.
രാവണൻ:‘ഏ? എന്റെ സോദരിയേയോ? അവന്റെ പേരെന്ത്?’
ലക്ഷ്മണനെന്നാണന്റെ പേര്‍. ലക്ഷ്മണന്റെ ജേഷ്ടനായ രാമന്‍ മഹാധീരനാണ്.
രാവണൻ:‘അങ്ങിനെയൊ?
കാമദേവന്‍ രതിയോടെന്നപോലെ ഇവിടെ ഭുമിയില്‍ രാമന്‍ സീതയോടോത്ത് വാഴുന്നു.
രാവണന്‍:‘അങ്ങിനെയൊ?’
ആ നാരിയുടെ രൂപഗുണം വിചാരിച്ചാല്‍,സ്വാമിൻ, അവിടുത്തേക്ക് തികച്ചും
യോഗ്യയായുള്ളവളാണ് അവള്‍
രാത്രിഞ്ചരപുംഗവ മഹാരാജരാജ
വ്യത്രാരിദര്‍പ്പഹരവിക്രമ മഹാത്മന്‍
കൃത്താരിചക്ര തവ സോദരിയെ വിപിനേ
യെത്രയും വിക്യതയായി ചെയ്തിതൊരുമനുജന്‍
ലക്ഷ്മണനെന്നല്ലൊ പേരവനുവീര
ലക്ഷ്മണാഗ്രജനായ രാമനതിധീരന്‍
ഇക്ഷുകാര്‍മുകനിങ്ങു രതിയോടിവരാമന്‍
ഇക്ഷിതിയില്‍ മേവുന്നു സീതയോടും താനും
നാരിയവള്‍തന്നുടെയ രൂപഗുണമോര്‍ത്താല്‍
ആര്യ തവയോഗ്യയായുള്ളവള്‍ നികാമം
യുദ്ധവീരനായ ശ്രീരാമചന്ദ്രന്‍ ഖരദൂഷണാദികളെയെല്ലാം കൊലചെയ്തു. അതിനുശേഷം
ഒരു രാക്ഷസൻ, രാക്ഷസചക്രവര്‍ത്തിയുടെ അരികില്‍ വന്ന് പറഞ്ഞു.
ആലവട്ടമേലാപ്പാദി രാജസപ്രൌഡിയോടുകൂടിയുള്ള രാവണന്റെ തിരനോട്ടം.
അകമ്പനന്റെ ഇടമട്ടിലുള്ള തിരനോട്ടം.
തുടര്‍ന്ന് തിരനീക്കി രാവണന്റെ തന്റേടാട്ടം-
രാവണൻ:(‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിയിട്ട്) ‘എനിക്ക് ഏറ്റവും സുഖംഭവിച്ചു.
കാരണമെന്ത്?‘ (ആലോചിച്ചിട്ട്) ‘ആ, മനസ്സിലായി. ഞാന്‍ പണ്ട്
ത്രൈലോക്യനാഥനായുള്ള ബ്രഹ്മാവിനെ തപസ്സുചെയ്ത് ആഗ്രഹമുള്ള വരങ്ങളെല്ലാം
സമ്പാദിച്ചു. അതുകൊണ്ട് ഏറ്റവും സുഖം ഭവിച്ചു. പിന്നെ ഞാന്‍ വൈശ്രവണനെ
ജയിച്ച് പുഷ്പകവിമാനം നേടി. കൈലാസമെടുത്ത് അമ്മാനമാടി. അതുകണ്ട്
സന്തോഷിച്ച് ശിവന്‍ ചന്ദ്രഹാസം തന്നു. അങ്ങിനെ എന്റെ കീര്‍ത്തി
മൂന്നുലോകങ്ങളിലും നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് ഏറ്റവും സുഖം
ഭവിച്ചു.‘(ദൂരെനിന്നും ആരോ വരുന്നതു കണ്ടിട്ട്) ‘ദൂരേനിന്നും വരുന്നത്
ആര്? ഒരു ദൂതന്‍ ആണോ?’ (ശ്രദ്ധിച്ചു നോക്കിയിട്ട്) ‘അതെ,ഒരു രാക്ഷസദൂതന്‍
തന്നെ. ആകട്ടെ ഇനി അവന്‍ വന്നകാര്യം എന്തെന്നറിയുകതന്നെ.’
രാവണന്‍ നാലാമിരട്ടിയെടുത്തിട്ട് നിഷ്ക്രമിക്കുന്നു.
(തിരശ്ശീല)
തിരശ്ശീലനീക്കുമ്പോള്‍ ഇടതഭാഗത്തുകൂടി അകമ്പനന്‍ ‘കിടതകധിം,താം’ ചവുട്ടി
പ്രവേശിച്ച് വലതുവശത്തിരിക്കുന്ന രാവണനെ കണ്ട്, കെട്ടിച്ചാടി കുമ്പിട്ട്
പദം അഭിനയിക്കുന്നു.
ശ്രീരാമചന്ദ്രന്‍ ഖരദൂഷണദീന്‍
പോരാളിവീരന്‍ കൊലചെയ്തശേഷം
ആരാദവാപ്യഥനിശാചരേന്ദ്രം
നരശന: കശ്ചിദുവാച വൃത്തം
