സീത പതുക്കെ നടന്നു വലത്തു വശത്തു പീഠത്തിൽ കയറിനിന്നു മുദ്ര കാണിക്കുന്നു. രാവണൻ വലത്തുവശം നിലത്തു നിൽക്കും.
ദശാസ്യനങ്ങേവമുരച്ചു വേഗാൽ
എടുത്തു സീതാം ബത തേരിലാക്കി
നടന്നനേരം പരിതാപഖിന്നാ
ദശാസ്യമാലോക്യ രുരോദതാരം
സന്ന്യാസിവര്യ!
മഹത്വമെഴുന്ന അങ്ങയുടെ പാദം ഞാന്‍ മനസ്സുകൊണ്ടെപ്പോഴും വന്ദിക്കുന്നു.
പ്രതാപിയായ ദശരഥന്റെ പുത്രനായ രാമന്റെ പത്നിയാണ് ഞാൻ. ഒരു രാക്ഷസന്‍
പൊന്‍മാനായിവന്ന് എന്റെ മനസ്സിനെ ആകര്‍ഷിച്ചതിനാല്‍, ഭര്‍ത്താവ് അതിനെ
പിടിക്കാന്‍ പോയിരിക്കുകയാണ്. ആ രാക്ഷസനെകൊന്നിട്ട് അദ്ദേഹം
ഉടനെയിങ്ങെത്തും.
സന്ന്യാസിവര നിന്റെ നന്ദികലരും പാദം
നന്നായി വണങ്ങുന്നേനനുദിനം ഹ്യദയേ ഞാന്‍
കല്യന്‍ ദശരഥന്റെ സൂനുവായരാമന്റെ
വല്ലഭയാകുന്നു ഞാനെന്നറികനുദിനം
കൌണപനിഹവന്നു കനകമ്യഗമായിത്തന്നെ
മനസി മോദത്തെ മമ ചേര്‍ത്തതിനാലേ
കാന്തന്‍ പോയി പിടിപ്പാനായി ഹന്ത കൊന്നവനെയും
ബന്ധുരാഗനിപ്പോഴേ വരുമല്ലോയിവിടെ
ഇങ്ങിനെ പറഞ്ഞ് ലക്ഷ്മണന്‍ പോയി. ആ സമയത്ത് സന്ന്യാസിവേഷം ധരിച്ച് രാവണന്‍
സീതാസമീപം വന്ന് സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന അവളോട് പറഞ്ഞു.
ഇടത്തുവശത്തുകൂടി
പ്രവേശിക്കുന്ന സന്ന്യാസിയെ കണ്ട്, വലത്തുഭാഗത്തിരിക്കുന്ന സീത
എഴുന്നേറ്റ് ആദരവോടെ വലത്തുഭാഗത്തേക്ക് ആനയിച്ച് വന്ദിച്ച്
നില്‍ക്കുന്നു. സീതയെ അനുഗ്രഹിച്ച് കേശാദിപാദം നോക്കിക്കണ്ട് രാവണന്‍ പദം
അഭിനയിക്കുന്നു.
ഏവംപറഞ്ഞു നടകൊണ്ടഥ ലക്ഷ്മണന്‍ താന്‍
താവത്സമേത്യ ജനകാത്മജയേ ദശാസ്യന്‍
സൌവര്‍ണ്ണവര്‍ണ്ണലസമാന തനും സ സീതാം
സന്ന്യാസിവേഷമൊടു വാച നിശാചരേന്ദ്രന്‍
കാന്തനെ
അവര്‍ കൊന്നാല്‍ പിന്നെ എന്നും എന്നോടോത്തു കഴിയാമെന്നു നീയെന്തിനു
വിചാരിക്കുന്നു? അങ്ങിനെ വന്നാല്‍ ഞാനും മരിച്ചീടുകയേയുള്ളു.
കാന്തനെ അവര്‍ കൊലചെയ്താലോ പിന്നെ
സന്തതം എന്നോടു മരുവീടാമെന്നു
ചിന്തയിലെന്തിനു കരുതീടുന്നു നീ
ഹന്ത മരിച്ചീടുകയേയുള്ളു ഞാൻ (ഹാ ഹാ കിമുകരവൈ.........)
വഞ്ചക, ദുഷ്ട! കാന്തന്‍ വേദനിച്ച് കരയുമ്പോഴും നീ കൂസലില്ലാതെ
നില്‍ക്കുന്നത് കഷ്ടംതന്നെ. ഒരു കഠിനഹൃദയന്‍ തന്നെ നീ.
കഠിനകഠോരാശയ ദുഷ്ട കാന്തന്‍
പീഡിച്ചു കരകയിലും ചിത്തേ അടല്‍
നിനയ്ക്കാതെ നിന്നതു നീ കഷ്ടം
കഠിനഹ്യദയനെന്നതിഹ കരുതുന്നേന്‍ (ഹാ ഹാ കിമുകരവൈ.......)
കരയുന്നതു
തീര്‍ച്ചയായും രാക്ഷസരല്ല. ദശരഥപുത്രനായ രാമന്‍ തന്നെയാണ്. കഷ്ടം! നീ
വേഗത്തില്‍ ചാപബാണങ്ങളോടുകൂടി അദ്ദേഹത്തിന്റെയടുത്തേക്ക് ചെല്ലുക.
നിശിചരരല്ല കരയുന്നു നൂനം
ദാശരഥിരാമന്‍ തന്നെയഹോ
ആശു നീ ചെല്ലുക തത്സവിധേ
വില്ലും വിശിഖവരങ്ങളുമേന്തിയുടന്‍ (ഹാ ഹാ കിമുകരവൈ.........)
ഭർതൃസഹോദരനായ
ഉണ്ണി,ലക്ഷ്മണ,കേള്‍ക്കുക. കാട്ടില്‍ രാക്ഷസരുടെ ചതിയിലകപ്പെട്ട്
ഭര്‍ത്താവ് വിലപിക്കുന്നു. നീ വേഗത്തില്‍ അവിടെപോയി അറിയേണം. കഷ്ടം!
കഷ്ടം! ഒരു സ്ത്രീയായ ഞാന്‍ എന്തുചെയ്യാൻ?
ദേവരബാല സൌമിത്രേ കേള്‍ക്ക
രോദതി കാന്തന്‍ വനഭൂമൌ
കേവലമാശരര്‍ മായയിനാലങ്ങു
പോയറിയേണം നീ വൈകാതെ
ഹാ ഹാ കിമുകരവൈ കാമിനീ ബാലാ
ഹാ ഹാ കിമുകരവൈ
പൊന്‍മാനായിവന്ന
മാരീചന്‍ രാമബാണമേറ്റ് ഇങ്ങിനെ അലറിക്കൊണ്ട് നിലംപതിച്ചു. സീത ആ
ശബ്ദംകേട്ട് അത് രാക്ഷസപീഡിതനായ രാമന്റേതാണെന്നു കരുതി, ആ
ഭര്‍ത്യസഹോദരനോട് പറഞ്ഞു.
സീത വലതുഭാഗത്തിരിക്കുന്നു. ലക്ഷ്മണന്‍ ഇടതുവശത്തു കാവല്‍നില്‍ക്കുന്നു.
രാക്ഷസരോദനം കേട്ട് പരിഭ്രമിച്ച് സീത പദമാടുന്നു.
ഈവണ്ണമങ്ങലറി ഹാടകതാടകേയന്‍
ഭൂമൌ പപാത ജനകാത്മജ കേട്ടു ശബ്ദം
താവജ്ജഗാദ രഘുവീരസഹോദരന്തം
രാത്രിഞ്ചരാര്‍ത്ത ഹ്യദയം പതിമേവമത്വ
എന്റെ
ആര്യപുത്രാ,മരതകമയമായ കഴുത്തോടും വെള്ളിക്കുളമ്പുകളോടും സുന്ദരങ്ങളായ
കൊമ്പുകളോടും സ്വര്‍ണ്ണമയമായ ദേഹത്തോടും കൂടിയതും, ഇളംപുല്ലുകളും തിന്ന്
തുള്ളികളിച്ചുനടക്കുന്നതുമായ ഈ പുള്ളിമാന്‍ എന്റെയുള്ളില്‍ വല്ലാത്ത
ആഗ്രഹത്തെ ജനിപ്പിക്കുന്നു.
എന്നാര്യപുത്ര മരതകമയം
കണ്ഠംനന്ദികലരും ശ്യഗം ശ്യഗാരങ്ങളല്ലൊ
വെള്ളികുളമ്പുകള്‍ നാലും സ്വണ്ണമല്ലോ ദേഹം
തുള്ളിക്കളിച്ചു നല്ല പുല്ലുകളും തിന്നു
കല്യാണകാന്ത്യാ കല്യാണമാര്‍ന്നു കളിക്കും
പുള്ളിമാന്‍ തന്നില്‍ മോഹം പാരം ഉണ്ടിന്നിനിക്കുള്ളില്‍
രാവണന്‍
മാരീചനോടിങ്ങിനെ പറഞ്ഞ് പഞ്ചവടിക്കടുത്തായി തേരിലിരുന്നു. മായാവി
മാരീചനാകട്ടെ പൊന്‍മാനിന്റെ രൂപത്തില്‍ കാട്ടില്‍ കളിച്ചുകൊണ്ടിരുന്നു.
അതുഅകണ്ട ശ്രീരാമന്‍ സീതയോടിങ്ങിനെ പറഞ്ഞു.
രാമന്‍ മദ്ധ്യത്തിലും വലത്ത് ലക്ഷ്മണനും ഇടത്ത് സീതയുമായി
പ്രവേശിക്കുന്നു. മാനിനെ കാണുന്നതായി നടിച്ച് രാമന്‍ പദം അഭിനയിക്കുന്നു.
ഇത്ഥം ചൊല്ലി നിശാചരേന്ദ്രനുടനെ മാരീചനോടഞ്ജസാ
തസ്ഥൌ പഞ്ചവടിക്കടുത്തൊരു രഥേ മായാവി മായാബലാല്‍
ശുദ്ധം പൊന്‍മ്യഗമായി കളിച്ചു വിപിനേ മായാവി മാരീചനും
ബദ്ധാനന്ദമുവാച കണ്ടു ദയിതം ശ്രീരാമചന്ദ്രന്‍ മുദാ
