വാനരപുംഗവ,
ദു:ഖിക്കേണ്ട. അയോദ്ധ്യാമഹീപതി ഭരതന്‍ സകലദിക്കുകളിലേക്കും രാജസമൂഹത്തെ
അയച്ചവരില്‍ ഒരുവനായ രാമനാണ് ഞാന്‍. അധര്‍മ്മം ഇല്ലാതെയാക്കി
ധമ്മത്തെരക്ഷിക്കുവാനാണ് അദ്ദേഹം ഞങ്ങളെ അയച്ചിട്ടുള്ളത്. പുത്രരും
അനുജരും തുല്യമാണ്. ആനിലക്ക് താങ്കള്‍ പുത്രഭാര്യയെ അപഹരിച്ചുവല്ലൊ.
ഇങ്ങിനെ ചെയ്തതിനാലാണ് വാനരരാജാ, ഇന്ദ്രപുത്രനായ അങ്ങയെ ഞാന്‍
വധിച്ചതെന്ന് അറിയുക.
ശാഖാമൃഗപുംഗവ മാ കുരുശോകത്തെ
സാകേതമഹീപാലന്‍ ഭരതന്‍ മഹാത്മന്‍
സകലദിക്കുകളിലും നരപതിതതികളെ
സുമുഖനയച്ചവരില്‍ രാമനഹമേകന്‍
ധര്‍മ്മരക്ഷണംചെയ്തു അധര്‍മ്മമൊതുക്കുവാനും
നിര്‍മ്മലനരുളി അയച്ചതുമസ്മാന്‍
പുത്രരും അനുജരും തുല്യമല്ലൊ ആകുന്നു
പുത്രഭാര്യയെ ഭവാന്‍ അപഹരിച്ചല്ലൊ
വൃത്രവൈരിനന്ദന ഏവംചെയ്തതിനാലെ
വദ്ധ്യനാക്കി കപിരാജ നിന്നെ ഞാനെന്നറിക.
സുഗ്രീവാ,
താങ്കള്‍ക്ക് ഉറപ്പുവരാൻ, നിന്റെ മുന്നില്‍വെച്ച്തന്നെ ഉഗ്രമായ
ബാണമയച്ച് സാലങ്ങളെ പിളര്‍ക്കാം. എന്റെ വിക്രമം നീ ഇതിനാല്‍
അറിഞ്ഞുകൊള്ളുക. വിരാ,സാദരം എന്റെ വാക്കു കേള്‍ക്കുക.
രാമന്‍
വില്ലുകെട്ടി ‘എന്നാല്‍ കണ്ടാലും’ എന്നുകാട്ടി നലാമിരട്ടിയെടുത്തിട്ട്,
കെട്ടിച്ചാടി അസ്ത്രമയക്കുന്നു. സപ്തസാലങ്ങള്‍ അങ്ങുമിങ്ങും മുറിഞ്ഞു
വീഴുന്നതുകണ്ട്(ഈ സമയം ചെണ്ടയില്‍ വലന്തല കൊട്ടുന്നു) സുഗ്രീവന്‍
വിസ്മയപ്പെട്ട് രാമനെ നമസ്ക്കരിക്കുന്നു.
ശേഷം ആട്ടം-
സുഗ്രീവൻ:‘അല്ലയോ
രാജശ്രേഷ്ഠാ, അവിടുത്തെ ശക്തി അത്യത്ഭുതം തന്നെ. എനിക്കിനി
രാജ്യാദികളൊന്നും വേണ്ട. സദാ അവിടുത്തെ പാദം സേവിച്ചിരുന്നാല്‍ മതി.
രാമൻ:‘അതു
ശരിയല്ല. നാമിരുവരും സത്യംചെയ്തതല്ലെ? ബാലിയെ വധിക്കുവാന്‍ ഞാന്‍
സഹായിക്കാം. ധൈര്യത്തോടെ പോയി ബാലിയെ പോരിനു വിളിച്ചാലും.’
സുഗ്രീവൻ:‘ശരി. അവിടുത്തെ കല്‍പ്പനപോലെ.’
രാമൻ:‘നിങ്ങള്‍
യുദ്ധംചെയ്യുന്ന സമയത്ത് ഞാന്‍ ഒളിഞ്ഞിരുന്ന് അസ്ത്രമയച്ച് ബാലിയെ
വധിച്ചുകൊള്ളാം. ആസമയത്ത് നിങ്ങളെ തിരിച്ചറിയുവാനായി ഒരു വഴിയുണ്ട്.’
(ലക്ഷ്മണനോട്) ‘വേഗത്തില്‍ ഒരു പുഷ്പഹാരം കൊണ്ടുവന്ന് ഇവനെ അണിയിച്ചാലും.’
ലക്ഷ്മണന്‍
വേഗം ഒരു പുഷ്പഹാരം കൊണ്ടുവന്ന് സുഗ്രീവന്റെ കഴുത്തിലണിയിക്കുന്നു.
സുഗ്രീവന്‍ വന്ദിച്ച് യാത്രയാകുന്നു. രാമനും ലക്ഷ്മണനും നിഷ്ക്രമിക്കുന്നു.
സുഗ്രീവൻ*:(തിരിഞ്ഞുവന്ന്
‘അഡ്ഡിഡ്ഡിക്കിട ചവുട്ടിയിട്ട്) ‘ഇതാ വലിയ ഗോപുരങ്ങളോടുകൂടിയ
കിഷ്ക്കിന്ധരാജധാനി കാണുന്നു. ബാലി എവിടെ? ആ, ഏതായലും ഇനി ബാലിയെ പോരിനു
വിളിക്കുകതന്നെ.’
സുഗ്രീവന്‍ നാലാമിരട്ടിചവുട്ടി പദം അഭിനയിക്കുന്നു.
സുഗ്രീവ നിന്‍ഹൃദി പ്രത്യയം വരുവതിനു
അഗ്രേ നീ കാണവേ സാലങ്ങളെ
ഉഗ്രമാം ബാണമയച്ചു പിളര്‍ന്നീടാം
വിക്രമം നീയതിനെയറിക കപിവീര
സാദരമയേ വാക്കു കേള്‍ക്ക മമ വീരാ
വടുവേഷത്തില്‍
രാമലക്ഷ്മണന്മാരേ സമീപിച്ച് ഹനൂമാന്‍ അവരാരെന്നറിഞ്ഞ്,
സുഗ്രീവസമീപത്തേക്ക് കൂട്ടിക്കൊണ്ടുവരുന്നഭാഗമാണ് ഈ രംഗത്തിലുള്ളത്.
എന്നാല്‍ ഈ രംഗം ഇപ്പോള്‍ നടപ്പിലില്ലാത്തതാണ്.
ബാലിവധം പന്ത്രണ്ടാംരംഗം
രംഗത്ത്-സുഗ്രീവന്‍,രാമന്‍,ലക്ഷ്മണന്‍
തിരനീക്കുമ്പോള്‍
ഇടത്തുവശത്തുകൂടി സുഗ്രീവന്‍ പ്രവേശിച്ച് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വലതു
ഭാഗത്തിരിക്കുന്ന രാമനേയും സമീപത്തു നില്‍ക്കുന്ന ലക്ഷ്മണനേയും കാണുന്നു.
സുഗ്രീവൻ:‘അല്ലയോ ശ്രേഷ്ഠരേ, നിങ്ങള്‍ ആരാണ്?, കുലമേത്? ഈ വനത്തില്‍
വരുവാന്‍ കാരണമെന്ത്?’
രാമൻ:‘ഞങ്ങള്‍
ദശരഥരാജന്റെ പുത്രന്മാരാണ്. ഞാന്‍ രാമനും ഇവന്‍ ലക്ഷ്മണനും.
താതനിര്‍ദ്ദേശാനുസരണം പതിനാലുകൊല്ലത്തെ വനവാസത്തിനായി വന്നതാണു ഞങ്ങള്‍.
ഞങ്ങള്‍ പഞ്ചവടിയില്‍ വസിക്കുമ്പോള്‍ ഒരുനാള്‍ അസുരരാജനായ രാവണന്‍ എന്റെ
പത്നിയായ സീതയെ തട്ടിക്കൊണ്ടുപോയി.’
സുഗ്രീവൻ:‘ഓഹോ’
രാമൻ:‘ഞങ്ങള്‍ അവളെ തിരഞ്ഞു നടന്ന് നടന്ന് ഇവിടെയെത്തി’
സുഗ്രീവൻ:‘അങ്ങിനെയെന്നാല്‍ നാം തുല്യദു:ഖിതരാണ്’
രാമൻ:‘നിന്റെ ദുഖത്തിനു കാരണമെന്ത്?
സുഗ്രീവൻ:
‘ഞാനും ജേഷ്ഠനും സാഹോദര്യത്തോടെ കിഷ്ക്കിന്ധയില്‍ വാഴുന്ന കാലത്ത് ഒരു
ദിവസം മായാവിയെന്ന ദുഷ്ടനായഅസുരന്‍ വന്ന് ബാലിയെ പോരിനു വിളിച്ചു. ബാലി
അവന്റെ പോരുവിളികേട്ട് യുദ്ധത്തിനു പുറപ്പെട്ടു. കൂടെ ചെല്ലുന്നോ എന്ന്
എന്നോട് ചോദിച്ചു. ബാലിയുടെയൊപ്പം ഞാനും പോയി. ബാലിയും മായാവിയുമായി
ഘോരമായ യുദ്ധം നടന്നു. ബാലിയുടെ താഡനം സഹിയാഞ്ഞ് അസുരന്‍ ഒരു ഗുഹയിലേക്ക്
ഓടികയറി. ആ സമയം ബാലി എന്നോട് പറഞ്ഞു-‘സുഗ്രീവാ, അവന്‍ ഗുഹയില്‍ കയറി,
ഞാനും പുറകെ ഗുഹയില്‍ കടന്ന് യുദ്ധം തുടരാന്‍ പോകുന്നു. നീ പുറത്ത് കാവല്‍
നില്‍ക്കുക. യുദ്ധത്തില്‍ അവനെ ഞാന്‍ വധിച്ചാല്‍ ഗുഹയില്‍നിന്നും പാല്‍
ഒഴുകിവരും. അതല്ലാ ഞാനാണ് മരിക്കുകയെങ്കില്‍ ചോരയായിരിക്കും ഒഴുകി വരുക.
അങ്ങിനെ ഞാന്‍ മരണപ്പെട്ടാല്‍ നീ ഉചിതമായത് പ്രവര്‍ത്തിക്കേണം.’ ഇതു
പറഞ്ഞ് പോയ ബാലി ഗുഹയില്‍ കടന്ന് യുദ്ധം തുടങ്ങി. പുറത്തുനിന്ന ഞാന്‍
ഒടുവില്‍രക്തം ഒഴുകിവരുന്നതുകണ്ട് ജേഷ്ഠനെ കൊന്ന ആ രാക്ഷസനെ
ശരിപ്പെടുത്തണം എന്നുകരുതി ഗുഹാമുഖം ഒരു വലിയപാറയുരുട്ടി അടച്ചുവെച്ചു.
എന്നിട്ട് സങ്കടപ്പെട്ട് തിരിച്ച് രാജധാനിയിലെത്തി എല്ലാവരേയും വിവരങ്ങള്‍
അറിയിച്ചു. ജേഷ്ഠപുത്രനേക്കൊണ്ട് ശേഷക്രിയകള്‍ ചെയ്യിച്ചു. അന്ന് കാക്കയൊ
മത്സ്യങ്ങളൊ ബലിച്ചോറ് കൊത്താത്തതുകണ്ട് ഞാന്‍ കുണ്ഠിതപ്പെട്ടു. പിന്നീട്
ജേഷ്ഠപത്നിയുടെ കല്പനപ്രകാരം ഞാന്‍ രാജ്യാധികാരമേറ്റേടുത്തു.
അങ്ങിനെയിരിക്കെ ഒരുന്നാള്‍ പെട്ടന്ന് ബാലിവന്നുചേര്‍ന്നു. ബാലിയെ ഞാന്‍
ചതിച്ചു എന്നുധരിച്ച്, ബാലി എന്നോട് കയര്‍ത്ത് എന്നെ ആട്ടിയോടിച്ചു.
അങ്ങിനെ ഞാനിവിടെ വന്ന് ബാലിയെ ഭയന്ന് കഴിയുന്നു. എന്റെ ഭാര്യയേയും
അപഹരിച്ച് ബാലി കിഷ്കിന്ധയില്‍ സസുഖം വാഴുന്നു. എനിക്ക് രക്ഷയില്ല,
സഹായത്തിനാരുമില്ല.’ (പെട്ടന്നെന്തോ ഓര്‍ത്തിട്ട്) ‘ഒരിക്കല്‍ ആകാശത്തില്‍
നിന്നും ഒരു സ്ത്രീയുടെ കരച്ചില്‍ കേട്ട് ഞാന്‍ നോക്കിയപ്പോള്‍ ഒരു വിമാനം
പോകുന്നതു കണ്ടു. ആസമയം വിമാനത്തില്‍ നിന്നും ഒരു പൊതി എനിക്ക്
എറിഞ്ഞിട്ടു തന്നു. ഞാനതു സൂക്ഷിച്ചിവെച്ചിട്ടുണ്ട്, കാണിച്ചുതരാം.‘
സുഗ്രീവന്‍ ആ പൊതി രാമനുകൊടുക്കുന്നു. പൊതിയഴിച്ച് സീതയുടെ ഉത്തരീയവും
ആഭരണങ്ങളുമാണെന്നു കണ്ട് രാമന്‍ ദു:ഖിതനാകുന്നു.
സുഗ്രീവൻ: ‘തുല്യദുഖിതരായ നമുക്ക് സഖ്യം ചെയ്തുകൂടെ?‘
രാമൻ:‘അങ്ങിനെയാകട്ടെ.
സുഗ്രീവാ, താങ്കളുടെ പത്നിയെ അപഹരിച്ച ബാലിയെ നിഗ്രഹിച്ച് താങ്കള്‍ക്ക്
രാജ്യം നല്‍കാമെന്ന് ഞാന്‍ സത്യംചെയ്യുന്നു.’
സുഗ്രീവൻ:‘എങ്കില്‍,അങ്ങയുടെ
ഭാര്യയെ കണ്ടുപിടിച്ച് തരുകയും, ശത്രുവിനെ വധിക്കാന്‍ സഹായിക്കുകയും
ചെയ്യാമെന്ന് ഞാനും സത്യംചെയ്യുന്നു.’
ഇരുവരും കയ്യിലടിച്ച് സത്യം ചെയ്യുന്നു.
സുഗ്രീവൻ:‘ശത്രു
നിസ്സാരനല്ല, ബാലി അതിബലവാനാണ്. പണ്ട് യുദ്ധത്തിനുവന്ന ദുന്ദുഭിയെന്ന
അസുരനെ ചുഴറ്റി ദൂരേക്കെറിഞ്ഞുകളഞ്ഞു. അവന്റെ അസ്ഥികൂടം ദാ കിടക്കുന്നു.
അങ്ങേക്ക് അതെടുത്തെറിയുവാന്‍ സാധിക്കയില്ലെ?’
രാമൻ;‘ഓഹോ,ഒട്ടും പ്രയാസമില്ല.വഴിപോലെ കണ്ടാലും.’
രാമന്‍ വലത്തുകാല്‍കൊണ്ട് ആ അസ്ഥികൂടം പൊക്കിയെറിയുന്നു.അതു കണ്ട്
സുഗ്രീവന്‍ അത്ഭുതപ്പെടുന്നു.
സുഗ്രീവൻ: ‘അങ്ങ് യോഗ്യനെന്ന് മനസ്സിലായി. എങ്കിലും എനിക്കൊരു സംശയം
കൂടിയുണ്ട്, കേട്ടാലും.’
രാമൻ:‘പറഞ്ഞാലും.’
സുഗ്രീവന്‍ നലാമിരട്ടിയെടുത്തിട്ട് പദം അഭിനയിക്കുന്നു.
ശ്രീരാമന്‍ അനുജനുമായി പ്രിയതമയെ അന്വേഷിച്ചു നടക്കവെ, വീരനും മഹാനുമായ
ജടായു വീണുകിടക്കുന്നതുകണ്ട് ചോദിച്ചു.
വലതുഭാഗത്തുനിന്നും
പ്രവേശിക്കുന്ന രാമലക്ഷ്മണന്മാര്‍ ഇടതുവശത്തുകിടക്കുന്ന ജടായുവിനെകണ്ട്,
*അച്ഛന്റെ സുഹൃത്തായ ജടായുവെന്ന പക്ഷിശ്രേഷ്ഠനാണെന്നു മനസ്സിലാക്കി, സമീപം
ചെന്നിരുന്ന് ജടായു പറയുന്നത് കേള്‍ക്കുന്നു. ‘ദുഷ്ടനായ രാവണന്‍ സീതയെ
അപഹരിച്ചുകൊണ്ടുപോയി. ഞാന്‍ അവനെ തടുത്ത് വളരെ യുദ്ധം ചെയ്തു. ചതിയില്‍
അവനെന്നെ ചന്ദ്രഹാസത്താല്‍ വെട്ടി. വലതുചിറകറ്റ് ഞാന്‍ നിലംപതിച്ചു. ആ
സമയത്ത് അങ്ങയുടെ പത്നി ’ഭര്‍ത്താവിനെ കണ്ട് വിവരങ്ങള്‍ അറിയിക്കുന്നതുവരെ
അങ്ങേക്ക് മരണംവരുകയില്ല’ എന്ന് അനുഗ്രഹിച്ചു’-ഇതാണ് ജടായു പറയുന്നത്.
തുടര്‍ന്ന് മരണാസന്നനായ ജടായുവിന് രാമന്‍ അസ്ത്രംതൊടുത്ത്
ഭൂമിയില്‍നിന്നും ജലം വരുത്തി കൊടുത്ത്, അനുഗ്രഹിച്ച് തടവിക്കൊണ്ടിരിക്കെ
ജടായുസ്വര്‍ഗ്ഗംപൂകുന്നു. രാമനിര്‍ദ്ദേശാനുസ്സരണം ലക്ഷമണന്‍
വിറകുകൊണ്ടുവന്ന് ചിതയൊരുക്കി,അസ്ത്രം തൊടുത്ത് അഗ്നിജ്വലിപ്പിച്ച്
ജടായുവിന്റെ ദേഹം സംസ്ക്കരിക്കുന്നു. രാമലക്ഷ്മണന്മാര്‍
സീതാന്വേഷണാര്‍ത്ഥം നിഷ്ക്രമിക്കുന്നു.
(തിരശ്ശീല)
ഏഴാംരംഗത്തില്‍ പഴയചിട്ടയിലുള്ള ചിലമാറ്റങ്ങള്‍:
*ഈ രംഗത്തില്‍ രാമനും ജടായുവിനും ആടാനായുള്ള പദങ്ങള്‍ ഉണ്ട്. എന്നാല്‍
പദമില്ലാതെ ആട്ടത്തില്‍ കഴിക്കുന്നതായാണ് ഇന്നുകണ്ടുവരുന്നത്.
സീതയെ
അന്വേഷിച്ച് കാനനത്തില്‍ സഞ്ചരിക്കുന്ന രാമലക്ഷ്മണന്മാരെ എതിര്‍ക്കുന്ന
അയോമുഖിയെന്ന രാക്ഷസിയെ ലക്ഷമണന്‍ അംഗഭംഗംവരുത്തിയയക്കുന്ന കഥാഭാഗമാണ്
എട്ടാംരംഗം. കഥാഗതിക്ക് ആവശ്യമില്ലാത്തതിനാലും മൂലകഥയിലില്ലാത്തതിനാലും
വളരെ പണ്ടുതന്നെ ഒഴിവാക്കപ്പെട്ടതാണീ രംഗം.
ഒന്‍പതാം രംഗം
പമ്പാതടത്തിലെത്തിയ
ശ്രീരാമന്‍ കാമബാണബാധയാല്‍ പരിതപിക്കുന്നതും ലക്ഷ്മണന്‍
ആശ്വസിപ്പിക്കുന്നതുമാണ് ഒന്‍പതാംരംഗത്തില്‍. ഇതും ഇപ്പോള്‍
നടപ്പിലില്ലാത്തതാണ്.
രംഗങ്ങൾ ഇവിടെ പുനഃക്രമീകരിച്ചിരിക്കുന്നു.
ശ്രീരാമനും തന്വിയുമായ് പ്രിയാംന്താ-
മനേഷണംചെയ്തു നടക്കുമപ്പോള്‍
വീരം മഹാന്തം പതിതം ശയാനം
ജടായുഷം വീക്ഷ്യ ജഗാദരാമ:
ഉണ്ണി,ലക്ഷ്മണാ,രാക്ഷസരുടെ ഉപദ്രവമേല്‍ക്കാതെ സീതയെ രക്ഷിച്ചു നീ ഇവിടെ
നില്‍ക്കുക.
ശേഷം ആട്ടം-
ശ്രീരാമൻ:(ലക്ഷ്മണനോട്)
‘അതിനാല്‍ നീയിവിടെത്തന്നെ നിന്നാലും’ (സീതയോട്) ‘എന്നാല്‍ ഞാന്‍ മാനിനെ
പിടിച്ചുകൊണ്ട് വേഗം വരാം. സന്തോഷമായിരുന്നാലും.’
സീതയേയും
ലക്ഷ്മണനേയും അനുഗ്രഹിച്ച് ശ്രീരാമന്‍ ചാപബാണങ്ങളോടെ പുറപ്പെടുന്നു. ഈ
സമയത്ത് സീതയും ലക്ഷ്മണനും നിഷ്ക്രമിക്കുന്നു. രാമന്‍ തിരിഞ്ഞുവന്ന്
മാനിനെ തിരയുന്നു. തുടര്‍ന്നുള്ള ‘മാന്‍പിടുത്തം’ ചെമ്പടതാളത്തിലുള്ള ഒരു
പ്രത്യേകനൃത്തമാണ്. ഈ സമയത്ത് പിന്നണിയില്‍ തോടിരാഗം(മൂന്ന്
താളവട്ടങ്ങളിലായി) ആലപിക്കും. ആദ്യതാളവട്ടം കലാശിച്ചാല്‍ രാമന്‍ ‘മാന്‍
ഓടിപ്പോകാന്‍ കാരണമെന്ത്?’എന്നുചിന്തിച്ച്, ‘കയ്യില്‍ അമ്പുംവില്ലും
കണ്ടിട്ടാവും’ എന്നുകരുതി അവകള്‍ മറച്ചുപിടിച്ച് വീണ്ടും മാനിനുപിറകെ
ചെല്ലുന്നു. രണ്ടാം താളവട്ടം കലാശിക്കുമ്പോള്‍ മാന്‍
ഓടിമാറുന്നതുകണ്ടിട്ട് പുല്ലുകള്‍ പറിച്ചുകാട്ടിക്കൊണ്ട് മാനിനെ
സമീപിക്കുന്നു. മൂന്നാംതാളവട്ടം കലാശിക്കൊമ്പോഴും മാന്‍ ഓടിപോകുന്നു.
ശ്രീരാമൻ:‘ഇങ്ങിനെവരുവാന്‍
കാരണം എന്ത്? ഇത് രാക്ഷസമായ ആയിരിക്കുമൊ? ആ, അറിയാം’ (വില്ലെടുത്ത് ഞാൺ
മുറുക്കിയിട്ട്) ‘ഇനി ഇതിന്റെനേരെ ഒരു അസ്ത്രമയക്കുകതന്നെ’
രാമന്‍ നാലാമിരട്ടിയെടുത്ത് കെട്ടിച്ചാടി ഇടത്തേക്ക് ഒരു അമ്പെയ്യുന്നു.
ഉടനെ കരച്ചില്‍കേട്ട് ചെവിയോര്‍ക്കുന്നു.
അത്രനീ നില്‍ക്ക ബാല സൌമിത്രേ സഹജ
നക്തഞ്ചരോപദ്രവം വരാതെരക്ഷിപ്പാന്‍
സുന്ദരി, നിന്റെയുള്ളില്‍ മോഹമുണ്ടെങ്കില്‍ ഇതിനെ ഞാന്‍ കൊണ്ടുവന്നു
തരുന്നുണ്ട്.
ഉളളില്‍ നിനക്കു മോഹം ഇതിനുണ്ടെന്നാകില്‍
കല്യാണി കൊണ്ടുവന്നു തരുന്നൊണ്ടു സീതേ
വണ്ടിന്‍നിറമുള്ള
നല്ല തലമുടിയോടുകൂടിയവളേ, സീതേ, ഭവതി കണ്ടുവോ? കണ്ടാലുംകണ്ടാലും
മതിവരാത്തൊരു പൊന്‍മാൻ! പ്രിയേ കാട്ടില്‍ അടുത്തുവന്ന് ചന്തത്തില്‍
മെല്ലെ മെല്ലെ തുള്ളികളിക്കുന്നു.
വണ്ടാര്‍കുഴലിബാലേ കണ്ടായോ നീ സീതേ
കണ്ടാലധികം മോഹം ഉണ്ടാക്കുന്ന പൊന്‍മാന്‍
കാന്തേ കാന്താരത്തില്‍ അന്തികത്തില്‍വന്നു
ചന്തം ചിന്തവേ മന്ദം മന്ദം കളിക്കുന്നു. (വണ്ടാര്‍കുഴലിബാലേ.......)
രാവണന്‍
മാരീചനോടിങ്ങിനെ പറഞ്ഞ് പഞ്ചവടിക്കടുത്തായി തേരിലിരുന്നു. മായാവി
മാരീചനാകട്ടെ പൊന്‍മാനിന്റെ രൂപത്തില്‍ കാട്ടില്‍ കളിച്ചുകൊണ്ടിരുന്നു.
അതുഅകണ്ട ശ്രീരാമന്‍ സീതയോടിങ്ങിനെ പറഞ്ഞു.
രാമന്‍ മദ്ധ്യത്തിലും വലത്ത് ലക്ഷ്മണനും ഇടത്ത് സീതയുമായി
പ്രവേശിക്കുന്നു. മാനിനെ കാണുന്നതായി നടിച്ച് രാമന്‍ പദം അഭിനയിക്കുന്നു.
ഇത്ഥം ചൊല്ലി നിശാചരേന്ദ്രനുടനെ മാരീചനോടഞ്ജസാ
തസ്ഥൌ പഞ്ചവടിക്കടുത്തൊരു രഥേ മായാവി മായാബലാല്‍
ശുദ്ധം പൊന്‍മ്യഗമായി കളിച്ചു വിപിനേ മായാവി മാരീചനും
ബദ്ധാനന്ദമുവാച കണ്ടു ദയിതം ശ്രീരാമചന്ദ്രന്‍ മുദാ
