Select Your Language

 
 

Navigation

 
 

ആട്ടക്കഥകൾ

 
 

Syndicate

 
Syndicate content
 
Syndicate content

ത്രിപുട

ഇടശ്ലോകം 1

Hearing the repeated heartbreaking appeal of the Brahmin, no body including Lord Krishna, Balarama, Prathyumna etc who were present in the court, responded to it. Then Arjuna interfered & told as follows to the Brahmin:

ഇടശ്ലോകം 1

ശ്രുത്വാ വിപ്രവരസ്യ ദുഃഖ
വിവശ

സൈവം വിലാപാൻ മുഹൂർ

ദൈത്യാഃ ഭുവനാവനൈകനിരതോ

ദേവശ്ച സീരായുധഃ

പ്രദ്യുമ്നഃ പ്രമുഖാശ്ച യാദവവരാഃ

നോ കിഞ്ചിതപ്യബ്രുവാൻ

പാർത്ഥസ്തത്ര സമേത്യ വിപ്ര സവിധേ,

വാണീമഭാണീമിദം

പദം 3

കുറിപ്പ്: 



സ്ത്രീരത്നമേ,
ഇനിക്കിപ്പോള്‍ ഇവിടെ താമസിക്കുവാന്‍ പ്രയാസമുണ്ട്. പോവാന്‍ വൈകുന്നു.
മഹാവീരനും, വീരന്മാരായ വൈരികളെ വിറപ്പിക്കുന്നവനും, ലോകാധിപതിയുമായ
രാവണനെപറ്റി കേട്ടിട്ടില്ലെ? ബലശാലികളിലും ധനികരിലും മുൻ‌പനാണദ്ദേഹം.
അദ്ദേഹമാണ് ഞാൻ‍. നിന്നെ കൊണ്ടുപോകാനായാണ് ഞാനിവിടെ വന്നത്.



[^‘അവനാകുന്നതു
ഞാനെന്നറിക’ എന്നയിടത്ത് ‘ഞാന്‍’ എന്നു മുദ്രകാട്ടിക്കൊണ്ട്
വലതുകോണിലേക്ക് സന്ന്യാസി നിക്രമിക്കുന്നു. ഉടന്‍‌തന്നെ അവിടെനിന്നും
രാവണന്‍ പ്രവേശിച്ച്, ശേഷം പദം അഭിനയിക്കുകയും ചെയ്യും.]



ശേഷം ആട്ടം-



രാവണന്‍:^^‘അല്ലയൊ
മോഹനഗാത്രി, എന്നെ ഭയപ്പെടേണ്ട. വെറുതെ ദു:ഖിക്കുന്നതെന്തിനാണ്? ഞാന്‍
ശത്രുവായാല്‍പിന്നെ നിന്നെരക്ഷിക്കുവാന്‍ ഈ മുപ്പാരിലുമുള്ള
ദേവന്മാര്‍ക്കൊ അസുരന്മാര്‍ക്കൊ കഴിവില്ല. എന്റെ പരാക്രമം ലോകങ്ങളില്‍
സുപ്രദ്ധമാണ്. പണ്ട് ഐരാവതം ഏറ്റവും കോപത്തോടെ തടിച്ചുനീണ്ട
കൊമ്പുകള്‍കൊണ്ട് എന്റെ മാറിടത്തില്‍ കുത്തി. ഇന്ദ്രന്‍ വജ്രായുധമയച്ചു.
ഇതുകൊണ്ടോന്നും എന്റെമാറിലെ ചര്‍മ്മത്തിന് അല്പം‌‌പോലും മുറിവേറ്റില്ല.
അപ്രകാരം പരാക്രമിയായ എന്നോട് ചേര്‍ന്നാല്‍ നിനക്ക് സുഖം ലഭിക്കും.
അതിനാല്‍ പോവുകയല്ലെ?’ (ആത്മഗതമായി) ‘ഇനി ഇവളെ പിടിച്ച് തേരിലേറ്റി
കൊണ്ടുപോവുകതന്നെ’ പിടിക്കുവാന്‍ ശ്രമിച്ച്, ചൂടേറ്റ് പിന്‍‌വാങ്ങിയിട്ട്)
‘ചൂട് സഹിക്കാനാവുന്നില്ല. ഇനി ചെയ്യേണ്ടതെന്ത്?’ (ആലോചിച്ചിട്ട്)
‘ഭൂമിയോടുകൂടി പുഴക്കിയെടുത്ത് തേരില്‍ വെച്ച് കൊണ്ടുപോവുകതന്നെ’
(വലത്തുനോക്കി) ‘എടോ സൂതാ,തേരുകൊണ്ടുവന്നാലും’



[^^ഈ ആട്ടം ആശ്ചര്യചൂഡാമണിയിലെ ‘നാഹം ബന്ധുരഗാത്രി’ എന്ന ശ്ലോകത്തെ
അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.]



രാവണന്‍
നാലാമിരട്ടിയോടേ, സീതയെ ഭൂമിയോടെ കുത്തിയെടുത്ത് തേരിലേറ്റി
കൊണ്ടുപോകുന്നു*.(സീത വലത്തുഭാഗത്ത് പീഠത്തില്‍ കയറിനില്‍ക്കുന്നു.
രാവണന്‍ അടുത്ത് വാളുയര്‍ത്തി നിലകൊള്ളുന്നു.)



ഇടത്തുഭാഗത്തുനിന്നും
ജടായു ചിറകുകള്‍ വിരിച്ച് ‘അഡ്ഡിഗിഡിഗിഡി’ ചവുട്ടി പ്രവേശിക്കുന്നു.
രാവണന്‍ സീതയെഅപഹരിച്ചുകൊണ്ടുപോകുന്നതുകണ്ട് ചിറകുകള്‍കൊണ്ട്
പ്രഹരിക്കുന്നു. രാവണന്‍ വാളുകൊണ്ട് തടുക്കുന്നു. തുടര്‍ന്ന് ജടായു
‘നോക്കിക്കൊ’ എന്നുകാട്ടി നാലാമിരട്ടിയെടുത്ത് പദം അഭിനയിക്കുന്നു.




മാനിനിമണിമൌലെ ഇവിടെ താമസിപ്പാനും

പണിയാകുന്നിനിക്കിപ്പോള്‍ വൈകുന്നു പോവാന്‍



രാവണന്‍ മഹാവീരന്‍ വൈരിവീരരാവണന്‍

ലോകനായകനെന്നു കേട്ടിട്ടില്ലയോ നീ



ബലികളില്‍ വരനവന്‍ ധനികളില്‍ വരനവന്‍

ബാലാമൌലിമാലികെ കേട്ടിട്ടില്ലയോ നീ



അവനാകുന്നതു ഞാനെന്നറിക^ കോമളാംഗി

നിന്നെ കൊണ്ടുപോവതിന്നായ്‌വന്നു ഞാനിവിടെ


പദം 2

കുറിപ്പ്: 

സന്ന്യാസിവര്യ!
മഹത്വമെഴുന്ന അങ്ങയുടെ പാദം ഞാന്‍ മനസ്സുകൊണ്ടെപ്പോഴും വന്ദിക്കുന്നു.
പ്രതാപിയായ ദശരഥന്റെ പുത്രനായ രാമന്റെ പത്നിയാണ് ഞാൻ‍. ഒരു രാക്ഷസന്‍
പൊന്‍‌മാനായിവന്ന് എന്റെ മനസ്സിനെ ആകര്‍ഷിച്ചതിനാല്‍, ഭര്‍ത്താവ് അതിനെ
പിടിക്കാന്‍ പോയിരിക്കുകയാണ്. ആ രാക്ഷസനെകൊന്നിട്ട് അദ്ദേഹം
ഉടനെയിങ്ങെത്തും.




സന്ന്യാസിവര നിന്റെ നന്ദികലരും പാദം

നന്നായി വണങ്ങുന്നേനനുദിനം ഹ്യദയേ ഞാന്‍





കല്യന്‍ ദശരഥന്റെ സൂനുവായരാമന്റെ

വല്ലഭയാകുന്നു ഞാനെന്നറികനുദിനം





കൌണപനിഹവന്നു കനകമ്യഗമായിത്തന്നെ

മനസി മോദത്തെ മമ ചേര്‍ത്തതിനാലേ

കാന്തന്‍ പോയി പിടിപ്പാനായി ഹന്ത കൊന്നവനെയും

ബന്ധുരാഗനിപ്പോഴേ വരുമല്ലോയിവിടെ


പദം 2

കുറിപ്പ്: 

ചോറിന്‍‌വണ്ടി ഇതാ കണ്ടാലും,സകല ഉപകരണങ്ങളുമായി വേഗം ഇതിലേറി സുഖമായി പോയാലും. ഇവിടെനിന്നും അല്പദൂരം ചെന്നാല്‍ വല്ലാത്ത ശവദുര്‍ഗന്ധമുള്ള കൊടുംകാറ്റുകൊണ്ട് അസഹനീയമായ കാട് നാലുഭാഗത്തും കാണാം. പരമദയാലുവായ ഹേ വീരാ,ഞാനെന്താണു പറയേണ്ടത്? എന്റെ ഭഗവത്ഭജനം സത്യമാണേങ്കില്‍ ശത്രുവിനെകൊല്ലാന്‍ ഭവാന് ശക്തിയുണ്ടാകട്ടെ.

ശകടമിതല്ലൊ കാണ്‍ക ശാല്യാന്നസഹിതം

സകലോപകരണേന സാകമിന്നിതിലേറി
ശോകമെല്ലാമകന്നു പോക വൈകാതെ വീരാ

തെറ്റന്നിവിടെനിന്നു ചെറ്റു ചെല്ലുന്വോള്‍
ഊറ്റമാം ശവഗന്ധം ഏറ്റമുള്ളൊരു കൊടും
കാറ്റുകൊണ്ടസഹ്യമാം ചുറ്റും കാനനംകാണാം

പറവതെന്തു ഞാന്‍ വീരാ പരമദയാലോ
പരമപുരുഷസേവ പരമാര്‍ത്ഥമെങ്കില്‍ മമ
പരനെക്കൊല്ലുവാന്‍ തവ പരിചില്‍ വീര്യമുണ്ടാക

പദം 2

കുറിപ്പ്: 

കുന്തീസുതരെ നിങ്ങളെന്തിനു ദു:ഖിക്കുന്നു? മേലില്‍ ശ്രീക്യഷ്ണന്‍ ബന്ധുവായി വരും. ഭയങ്കരന്മാരായ ശത്രുസമൂഹത്തിന് അന്തകനായുള്ള ഭീമസേന, നീ കേട്ടാലും. രാക്ഷസി മുന്വുതന്നെ നിന്നെ പ്രേമിക്കുന്നുണ്ടല്ലൊ.തന്നോടു പ്രേമമില്ലാത്ത ഒരുവളെ പ്രേമിക്കുന്നവരും തന്നെ പ്രേമിക്കുന്നവളെ ഉപേക്ഷിക്കുന്നവരും മൂഢരാണെന്ന് മനസ്സിലാക്കണം.ആയതിനാല്‍ ഇവള്‍ക്ക് ഒരു പുത്രനുണ്ടാകുംവരെ എന്റെ ആജ്ഞപ്രകാരം നീ അതിനെ അനുസ്സരിക്കണം.

വ്യാസന്‍ രണ്ടാംചരണം ആടിത്തുടങ്ങുന്നതോടെ ലളിത പ്രവേശിച്ച് വലതുഭാഗത്തുനില്‍ക്കും.
ശേഷം ആട്ടം-
ഭീമന്‍:(വ്യാസനെ കെട്ടിച്ചാടിക്കുന്വിട്ട ശേഷം) ‘എന്നാല്‍ ഞാന്‍ ഇവുടുത്തെ കല്പനപ്പോലെ ചെയ്തുകൊള്ളാം.’
വ്യാസന്‍:‘ശരി.’

വ്യാസന്‍ ഹിഡിംബിയെ ഭീമനെകൊണ്ട് പാണീഗ്രഹണം ചെയ്യിക്കുന്നു.

ഭീമന്‍:(ഹിഡിംബിയെ സ്വീകരിച്ച് തന്റെ ഇടതുവശത്തു നിര്‍ത്തിയശേഷം,വ്യാസനെ തൊഴുതിട്ട്) ‘ഇനി ഞങ്ങളില്‍ സദാ കരുണയുണ്ടാകേണമേ.’
വ്യാസന്‍:‘അങ്ങിനെതന്നെ.’

ഭീമന്‍ ഹിഡിംബിയുടെ കരംഗ്രഹിച്ചുകൊണ്ട് വ്യാസനെയാത്രയാക്കി നിഷ്ക്രമിക്കുന്നു.

(തിരശ്ശീല)

കുന്തീസുതന്മാരെ നിങ്ങള്‍ എന്തിനു സന്താപിക്കുന്നു.
ബന്ധുരാംഗന്‍ വാസുദേവന്‍ ബന്ധുവായ്‌ വന്നീടും മേലിൽ

ഭീമവൈരികുലകാല ഭീമസേന കേട്ടാലും നീ
യാമിനീചാരിണി നിന്നെ കാമിച്ചീടുന്നല്ലൊ മുന്നം

തന്നെ കാമിച്ചീടാതൊരു തന്‌വഗിയെ കാമിപ്പോരും
തന്നെ കാമിച്ചീടുന്നോളെ താനുപേക്ഷിച്ചീടുന്നോരും
മൂഢരെന്നു പാരിലെല്ലാം രൂഡമെന്നറിഞ്ഞീടേണം
(കാലം മുറുക്കി)
എന്നതുകൊണ്ടിവള്‍ക്കൊരു നന്ദനനുണ്ടാവോളം നീ
നന്നായനുസരിക്കേണം എന്നുടെ നിയോഗത്താലേ

പദം 13

കുറിപ്പ്: 

കൂര്‍ത്തനഖംകൊണ്ട് നിന്റെ തടിച്ച മാറിടം പിളര്‍ന്ന്,പണ്ട് നരസിംഹമൂര്‍ത്തി ദൈത്യനെയെന്നപോലെ കൊല്ലുന്നുണ്ട്.

ഇരുവരും പോരിനുവിളിച്ച് മുഷ്ടിയുദ്ധം തുടങ്ങുന്നു. യുദ്ധാന്ത്യത്തില്‍ ഭീമന്‍ ഹിഡിംബനെ നിലത്തുകിടത്തി ഇടിച്ചും ഞെക്കിയും കൊല്ലുന്നു.

ഭീമന്‍:(‘അഡ്ഡിഡ്ഡിക്കിട‘ ചവുട്ടിയിട്ട്,ആത്മഗതം) ‘ഹിഡിംബനെ കൊന്നു. ഇനി ഹിഡിംബി എന്നെ പിരിഞ്ഞുപോകാന്‍ ഉപായം എന്ത്?‘ (ആലോചിച്ചിട്ട്) ‘വല്ല ഉപായവുമുണ്ടാകും‘

ഭീമന്‍ നാലാമിരട്ടിയെടുത്ത് നിഷ്ക്രമിക്കുന്നു.
(തിരശ്ശീല)

കൂര്‍ത്ത നഖംകൊണ്ടു നിന്റെ
ചീര്‍ത്ത വക്ഷസ്ഥലം കീറി
ദൈത്യനെപ്പണ്ടു നരസിംഹമൂര്‍ത്തി
യെന്നപോലെ കൊല്‍‌വാൻ‌
(വരിക പോരിനു വൈകീടാതെ നീ രാക്ഷസാധമ)

പദം 12

കുറിപ്പ്: 

മനുഷ്യപ്പുഴുക്കളായ നിങ്ങള്‍ പത്തുനൂറായിരം ഒന്നിച്ചു വന്നാലും എനിക്ക് വിഷമമില്ലന്നറിക.

മര്‍ത്ത്യകീടങ്ങളാം നിങ്ങള്‍ പത്തു നൂറായിരമൊന്നി-
ച്ചത്ര വന്നീടിലുമിനിക്കത്തലില്ലെന്നറിഞ്ഞാലും
(വരിക പോരിനു വൈകീടാതെ നീ മാനുഷാധമ)

പദം 11

കുറിപ്പ്: 

ദുഷ്ടരാക്ഷസാ, എന്റെ മുന്നില്‍ അല്പനേരം നില്ക്ക്. നിന്റെ ജീവിതം ഞാന്‍ അവസാനിപ്പിക്കുന്നുണ്ട്. വര്‍ത്തമാനം പറഞ്ഞതു മതി. രാക്ഷസാധമാ നീ വേഗം പോരിനു വരിക.‍

നില്ക്ക നില്ക്ക നിശാചര മൂര്‍ഖ മുന്നിലരക്ഷണം
പോക്കുവന്‍ ജീവിതം തവ വാക്കുചൊന്നതുമിന്നു മതിമതി

വരിക പോരിനു വൈകീടാതെ നീ രാക്ഷസാധമ

പദം 10

കുറിപ്പ്: 

ഹിഡിംബി നിഷ്ക്രമിക്കുന്നുതിനു ശേഷം തിരിഞ് ഭീമനോട് പദം:

രാക്ഷസവനിതയായ ഇവളില്‍ മോഹം വെയ്ക്കണ്ട. ഇനിവേഗം ദേവസ്ത്രീകളില്‍ ആശവെയ്ക്കുക.മാനുഷാധമാ നീ വേഗം പോരിനു വരിക.‍

ആശരനാരിയാമിവളെ ആഗ്രഹിച്ചീടുക വേണ്ട
ആശു നാകനാരിമാരിലാശ വെച്ചീടുക മേലില്

വരിക പോരിനു വൈകിടാതെ നീ മാനുഷാധമ

അഭ്യസനം

 
 
 
 

Custom Search