രാഘവാ,
രാജാവേ, എന്നെ നേരിട്ടുകൊല്ലാന്‍ പ്രയാസമായതിനാല്‍ ഒളിഞ്ഞുനിന്ന്
ചതിചെയ്തത് ഉചിതമായില്ല. വാനരമാംസം ഭക്ഷണയോഗ്യമൊ? തോലും ഒന്നിനും
കൊള്ളില്ല. കാട്ടില്‍ കഴിയുന്ന ഞാന്‍ തീര്‍ച്ചയായും അങ്ങയുടെ രാജ്യത്ത്
ഒരപരാധവും ചെയ്തവനല്ല.
രാഘവ നരപതേ ശൃണു മമ വചനം
എന്നെ നേരിട്ടു കൊല്ലുവാന്‍ പണിയായി
നാന്നായൊളിച്ചു ചതി ചെയ്തതു ചേരാ
വാനരമാംസം ഭുജിപ്പതിനു യോഗ്യമോ
മാനുഷമണേ ചര്‍മ്മം ഒന്നിനുമാകാ
കാനനേ വസിക്കും ഞാന്‍ നിന്നുടെ നഗരിയില്‍
നൂനമൊരപരാധം ചെയ്തവനല്ലാ
നിന്നെയിപ്പോള്‍ ചന്ദ്രഹാസമെടുത്ത് വെട്ടിക്കൊല്ലുന്നുണ്ട്.
ശേഷം യുദ്ധം-
യുദ്ധാന്ത്യത്തില്‍
നാലാമിരട്ടികലാശിക്കുന്നതോടെ രാവണന്‍ വലംകാലുയര്‍ത്തി അതിലേക്ക്
വിരല്‍ചൂണ്ടുന്നു. ***ജടായു കാലില്‍ കൊത്തുവാനായി ചാടുന്നു. ഈ സമയത്ത്
രാവണന്‍ ചന്ദ്രഹാസത്താല്‍ ജടായുവിന്റെ വലതുചിറകിന് വെട്ടുന്നു.ജടായു
ചിറകറ്റ് നിലംപതിക്കുന്നു. 'ഭര്‍ത്താവിനെ കണ്ട് വിവരങ്ങള്‍
അറിയിക്കുന്നതുവരെ അങ്ങേക്ക് മരണംവരുകയില്ല’ എന്ന് സീത ജടായുവിന് അനുഗ്രഹം
നല്‍കുന്നു. രാവണന്‍ സീതയേയും കൊണ്ട് യാത്ര തുടരുന്നു.
(തിരശ്ശീല)
ഈ രംഗത്തിനും കഴിഞരംഗത്തിനും പഴയചിട്ടയിലുള്ള ചിലമാറ്റങ്ങള്‍
*രാവണന്‍
സീതയെ തേരിലേറ്റി കൊണ്ടുപോകുന്നഭാഗത്ത് ‘ദശാസ്യനങ്ങേവം’ എന്നൊരു
ഇടശ്ലോവും, തുടര്‍ന്ന് സീതയുടെവിലാപമായി ഒരു പദവും, ജടായുവിന്റെ
പ്രവേശത്തിന് മറ്റൊരു ഇടശ്ലോകവും പഴയചിട്ടയില്‍ ഉണ്ടായിരുന്നു.
**രാവണ-ജടായു
യുദ്ധത്തില്‍, ക്രമത്തില്‍ രാവണന്റെ രഥവും വില്ലും ശൂലവും കുഠാരവും എല്ലാം
ജടായു ചിറകിനടിച്ചും കൊത്തിയും തകര്‍ക്കുന്നുണ്ട്. ഈ ഭാഗത്ത് ഇരുവര്‍ക്കും
ആടാനുള്ള ചരണങ്ങളും ഒരു ഇടശ്ലോകവും ഉണ്ട്. എന്നാല്‍ ഇവയൊന്നും ഇന്ന്
നടപ്പിലില്ല.
***പഴയചിട്ടയില്‍ രാവണന്‍ ജടായുവിനെ വെട്ടിക്കൊല്ലുന്നഭാഗത്ത് ഒരു
ഇടശ്ലോകം ഉണ്ട്.
അടുത്ത രംഗം
സീതാവിരഹം സഹിക്യായ്കയാല്‍ ശ്രീരാമന്‍ വിലപിക്കുന്നതാണ് ഈ രംഗത്തില്‍.
ഈരംഗം ഇപ്പോള്‍ നടപ്പിലില്ലാത്തതാണ്.
നടപ്പില്ലാത്ത രംഗങ്ങൾ ഉൾക്കൊളിക്കാത്തതിനാൽ ക്രമ നമ്പർ ശരിയാക്കാനായി പുനഃക്രമീകരിച്ചിരിക്കുന്നു.
ചന്ദ്രഹാസമെടുത്തിഹ സംബ്രതി
നിന്നെ വെട്ടി ഹനിക്കുന്നതുണ്ടു
രാക്ഷസാധമാ, എന്റെ മര്‍മ്മം വലത്തെചിറകാകുന്നു.
രാക്ഷസാധമ എന്നുടെ മര്‍മ്മം
പക്ഷമാകുന്നു ദക്ഷിണമല്ലൊ
പക്ഷിശ്രേഷ്ഠ നില്ക്കു, നില്ക്കു. മര്‍മ്മം പറഞ്ഞ് പൊരുതേണം. വലത്തുകാലിലെ
പെരുവിരളാണ് എന്റെ മര്‍മ്മം.
നില്ക്ക നില്ക്ക വിഹംഗമവീര
മര്‍മ്മമേകിയടല്‍ പൊരുതേണ
ദക്ഷിണാഗുഷ്ഠമാകുന്നെനിക്കൊ
പക്ഷിവര്യാ പറഞ്ഞീടവേണം
ശവങ്ങളെത്തിന്നു ഭൂമിയിലെങ്ങാനുമിരിക്കാതെ ഇവിടെ വന്ന് എന്നോടിങ്ങിനെ
പറയുന്നത് നല്ലതിനല്ല.
ശേഷം യുദ്ധം**-
യുദ്ധാവസാനത്തില്‍ രാവണന്‍ നാലാമിരട്ടിയെടുത്ത് പദമാടുന്നു.
ചത്തശവങ്ങളെത്തിന്നു ധാത്രിയില്‍ മേവാതെ വന്നു
ഇത്ഥമെന്നോടുരപ്പതു നല്ലതല്ലല്ലൊ
ബ്രാഹ്മണശ്രേഷ്ട, എന്റെ വാക്കുകള്‍ കേട്ടാലും. വേഗത്തില്‍ ബകന് ഭക്ഷണംകൊണ്ടുപോവാനായി മാത്യകല്പനപ്രകാരം ഇവിടെ വന്നതാണ് ഞാന്‍. ഒട്ടും വൈകാതെ എന്നെ അയക്കേണം. കരുത്തനായ ആ രാക്ഷസന്റെ ഭക്ഷണത്തിനുള്ള വിഭവങ്ങള്‍ വേഗം വേണം.
ദ്വിജവരമൌലേ മമ നിശമയ വാചം
രജനിചരനു ബലി രഭസേന കൊണ്ടുപോവാന്‍
നിജമാത്യനിയോഗേന നിയതമിവിടെ വന്നു (ദ്വിജവരമൌലേ............)
കാണിയുമെന്നെ കാലം കളയായ്ക
പ്രാണബലമുള്ളോരു കൌണവരന്‍ തന്റെ
ഊണിനുള്ള കോപ്പുകള്‍
വേണമൂനമെന്നിയെ (ദ്വിജവരമൌലേ............)
പ്രജ്ഞാദൃശസ്തു പ്രണിപത്യ ധീമാൻ
വിജ്ഞായ സിദ്ധാന്തമജാതശത്രുഃ
വിജ്ഞാനവിശ്വാസവിവേകശാലീ
വിജ്ഞാപയാമാസ വിഭും കുരൂണാം
