സുഗ്രീവാ,
താങ്കള്‍ക്ക് ഉറപ്പുവരാൻ, നിന്റെ മുന്നില്‍വെച്ച്തന്നെ ഉഗ്രമായ
ബാണമയച്ച് സാലങ്ങളെ പിളര്‍ക്കാം. എന്റെ വിക്രമം നീ ഇതിനാല്‍
അറിഞ്ഞുകൊള്ളുക. വിരാ,സാദരം എന്റെ വാക്കു കേള്‍ക്കുക.
രാമന്‍
വില്ലുകെട്ടി ‘എന്നാല്‍ കണ്ടാലും’ എന്നുകാട്ടി നലാമിരട്ടിയെടുത്തിട്ട്,
കെട്ടിച്ചാടി അസ്ത്രമയക്കുന്നു. സപ്തസാലങ്ങള്‍ അങ്ങുമിങ്ങും മുറിഞ്ഞു
വീഴുന്നതുകണ്ട്(ഈ സമയം ചെണ്ടയില്‍ വലന്തല കൊട്ടുന്നു) സുഗ്രീവന്‍
വിസ്മയപ്പെട്ട് രാമനെ നമസ്ക്കരിക്കുന്നു.
ശേഷം ആട്ടം-
സുഗ്രീവൻ:‘അല്ലയോ
രാജശ്രേഷ്ഠാ, അവിടുത്തെ ശക്തി അത്യത്ഭുതം തന്നെ. എനിക്കിനി
രാജ്യാദികളൊന്നും വേണ്ട. സദാ അവിടുത്തെ പാദം സേവിച്ചിരുന്നാല്‍ മതി.
രാമൻ:‘അതു
ശരിയല്ല. നാമിരുവരും സത്യംചെയ്തതല്ലെ? ബാലിയെ വധിക്കുവാന്‍ ഞാന്‍
സഹായിക്കാം. ധൈര്യത്തോടെ പോയി ബാലിയെ പോരിനു വിളിച്ചാലും.’
സുഗ്രീവൻ:‘ശരി. അവിടുത്തെ കല്‍പ്പനപോലെ.’
രാമൻ:‘നിങ്ങള്‍
യുദ്ധംചെയ്യുന്ന സമയത്ത് ഞാന്‍ ഒളിഞ്ഞിരുന്ന് അസ്ത്രമയച്ച് ബാലിയെ
വധിച്ചുകൊള്ളാം. ആസമയത്ത് നിങ്ങളെ തിരിച്ചറിയുവാനായി ഒരു വഴിയുണ്ട്.’
(ലക്ഷ്മണനോട്) ‘വേഗത്തില്‍ ഒരു പുഷ്പഹാരം കൊണ്ടുവന്ന് ഇവനെ അണിയിച്ചാലും.’
ലക്ഷ്മണന്‍
വേഗം ഒരു പുഷ്പഹാരം കൊണ്ടുവന്ന് സുഗ്രീവന്റെ കഴുത്തിലണിയിക്കുന്നു.
സുഗ്രീവന്‍ വന്ദിച്ച് യാത്രയാകുന്നു. രാമനും ലക്ഷ്മണനും നിഷ്ക്രമിക്കുന്നു.
സുഗ്രീവൻ*:(തിരിഞ്ഞുവന്ന്
‘അഡ്ഡിഡ്ഡിക്കിട ചവുട്ടിയിട്ട്) ‘ഇതാ വലിയ ഗോപുരങ്ങളോടുകൂടിയ
കിഷ്ക്കിന്ധരാജധാനി കാണുന്നു. ബാലി എവിടെ? ആ, ഏതായലും ഇനി ബാലിയെ പോരിനു
വിളിക്കുകതന്നെ.’
സുഗ്രീവന്‍ നാലാമിരട്ടിചവുട്ടി പദം അഭിനയിക്കുന്നു.
സുഗ്രീവ നിന്‍ഹൃദി പ്രത്യയം വരുവതിനു
അഗ്രേ നീ കാണവേ സാലങ്ങളെ
ഉഗ്രമാം ബാണമയച്ചു പിളര്‍ന്നീടാം
വിക്രമം നീയതിനെയറിക കപിവീര
സാദരമയേ വാക്കു കേള്‍ക്ക മമ വീരാ
സുഹ്യത്തേ
രാമ, പണ്ട് ഖിന്നതയില്ലാതെ ബാലി ദുന്ദുഭിയെ എടുത്തെറിഞ്ഞല്ലൊ. ഇന്ന്
അവിടുന്നും അതുചെയ്തു.എന്നാല്‍ എനിക്ക് വിശ്വാസമായില്ല. അതിബലവാനും
ധൈര്യശാലിയുമായ എന്റെ ജേഷ്ഠനായ ബാലി കൈത്തരിപ്പുതീര്‍ക്കുവാനായി ചെന്ന്
താഡനം ചെയ്യുന്ന ഏഴുമരങ്ങളാണീ കാണുന്നത്. ഉയര്‍ന്ന ശാഖകളോടുകൂടിയ ഇവയില്‍
ഒന്നിനെ ഭവാന്‍ മുറിച്ചാല്‍ കൊള്ളാം.എന്നാല്‍ ഇതു മടികൂടാതെ ചെയ്യാന്‍
അങ്ങ് ബാണത്തെ അയക്കണം.
രാഘവ സഖേ വാക്കു കേള്‍ക്ക മമ വീരാ
ദുന്ദുഭി തന്നുടെ കായവിക്ഷേപണം
അന്നുഖിന്നോപിചെയ്തല്ലൊ ബാലി
മന്നവ നീയതിനെ മോദേനചെയ്തതിനു
ഇന്നി മമ വിശ്വാസം വന്നതില്ലല്ലൊ
ബാലി മമ സോദരന്‍ ഭീമബലധൈര്യവാന്‍
ബലമിയലും കയ്യൂക്കു കട്ടുവതിനായ്
സാലന്തികം പുക്കു താഡനം ചെയ്തുടന്‍
കൈത്തരിപ്പടക്കീടും സാലമിതല്ലൊ
ഉന്നതശാഖങ്ങളായ സാലങ്ങളില്‍
ഒന്നിനെ ഭേദിക്കവേണം ഭവാന്‍
എന്നാലതിനു മടികൂടാതെ ചെയ്‌വതി-
നുന്നിശ്ശരത്തെ നീ യാത്രയാക്കേണം
അഗ്രജ നിയോഗിക്കേണം അദ്യൈവ വൈകാതെ
നിഗ്രഹിപ്പാനവരെ നിര്‍മ്മലമാനസ മാം
ധൂര്‍ത്തനാകും ദുര്യോധനന്‍ ചെയ്തതു നിനച്ചാല്‍
കത്തുന്നു കോപവഹ്നി വൈകര്‍ത്തനനന്ദന
ചീര്‍ത്ത കോപമോടു ചെന്നു ധാര്‍ത്തരാഷ്ട്രന്മാരെ
ചേര്‍ത്തീടുവന്‍ കാലപുരം തന്നിലിന്നുതന്നെ
കഷ്ടം കൈകാല്‍ കെട്ടിയെന്നെ പെട്ടന്നുഗംഗയില്‍
ഇട്ടുംകളഞ്ഞതുമോര്‍ത്താല്‍ ഒട്ടും സഹിക്കുമൊ
സര്‍പ്പങ്ങള്‍കൊണ്ടെന്നുടെയ മര്‍മ്മങ്ങളിലെല്ലാം
ദര്‍പ്പമോടെ ദംശിപ്പിച്ചതോര്‍ത്തുകാണ്‍ക ചിത്തേ
ഹന്ത വിഷഭോജനത്തെ ചിത്തമോടു തന്ന
ഗാന്ധാരിസുതരെക്കൊല്‍വാന്‍ എന്തൊരു സന്തേഹം
നിഷ്കൌരവമാക്കീടുവനിക്ഷിതിതലം ഞാന്‍
ത്വല്‍കാരുണ്യമുണ്ടെന്നാകില്‍ ഇക്ഷണത്തില്‍തന്നെ
ഖനകന്‍ ഇപ്രകാരം പറഞ്ഞ് ഗുഹയുണ്ടാക്കിയശേഷം പോയപ്പോള്‍ പെട്ടന്ന് കോപം മുഴുത്ത ഭീമന്‍ സംഹാരരുദ്രനെപോലെ ഗദചുഴറ്റിക്കൊണ്ട് ഇങ്ങിനെ പറഞ്ഞു.
ഈ ശ്ലോകസമയം ഭീമന്‍ വട്ടംവെയ്ക്കുന്നു. ശ്ലോകംതീര്‍ന്നാല്‍ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പദമാടുന്നു.
ഉക്തൈവം ഗതിവതി ഗഹ്വരായ തസ്മിന്‍
ക്രുദ്ധാത്മാ സപതി സമരീണാത്മജന്‍മാ
കല്പാന്തപ്രതിഭയകാലരുദ്രകല്പ:
പ്രോത്ഥായ ഭ്രമിതഗദോ ജഗാദ ചൈവം
