നാട്ടകുറുഞ്ഞി:
| കണ്ടേൻ നികടേ നിന്നെ | നളചരിതം ഒന്നാം ദിവസം |
| ഋതുപർണ്ണ ധരണീപാല നീ | നളചരിതം മൂന്നാം ദിവസം |
| മാധവ ജയ ശ്രേ മഹാത്മൻ | കിർമ്മീരവധം |
| വാചം ശ്രുണു മേ വാനരപുഗവ | കല്ല്യാണസൗഗന്ധികം |
| സുഖമോ ദേവി | ലവണാസുരവധം |
കാബോജി:
| ഊർജജിതാശയ പാർത്ഥിവ തവ | നളചരിതം ഒന്നാം ദിവസം |
| ശശിമുഖി വരിക സുശീലേ | കീചകവധം |
| ഹരിണാക്ഷീ ജന മൗലിമണേ നീ | കീചകവധം |
| ജയ ജയ നാകകേതന ജഗതീപതേ | ഉത്തരാസ്വയംവരം |
| പൂന്തേൻവാണി ശൃണു മമ വാണി | ദക്ഷയാഗം |
| ബാലേ കേൾ നീ മാമകവാണി | കിർമ്മീരവധം |
| കൊണ്ടൽവർണ്ണ പഴുതെ | കിർമ്മീരവധം |
| കണ്ടാലതിമോദമുണ്ടായ്‌വരും | കിർമ്മീരവധം |
| വഴിയിൽ നിന്നു പോക വൈകാതെ | കല്ല്യാണസൗഗധികം |
| വിജയ വിജയീ ഭവ ചിരം | കാലകേയവധം |
| വിജയനഹം ഇതാ കൈതൊഴുന്നേൻ | കാലകേയവധം |
| അയി സഖി ശൃണു മമ | കാലകേയവധം |
| സ്മരസായകദൂനാം പരിപാലയൈനാം | കാലകേയവധം |
| കുന്തീദേവി വന്ദേ | കർണ്ണശപഥം |
| അമ്പാടി ഗുണം വർണ്ണിപ്പാൻ | പൂതനാമോക്ഷം |
| കേമളസരോജമുഖി മാമകഗിരം | സന്താനഗോപാലം |
| യാതുധാനശിഖാമണേ | രാവണവിജയം |
| ചിത്രപടമിതു ബാലേ | ബാണയുദ്ധം |
| കഞ്ജദളലോചനേ | സുഭദ്രാഹരണം |
| പാഥോജവിലോചനേ നാഥേ | കുചേലവ്യത്തം |
| മധുരതരകോമളവദനേ | രുഗ്മാഗദചരിതം |
| ചിത്തതാപമരുതേ ചിരം | രുഗ്മിണീസ്വയംവരം |
പുന്നാഗവരാളി:
മൂന്നാം ചരണത്തിനു മുമ്പായി ദമയന്തി തേരിന്റെ കൊടിക്കൂറ പാറുന്നതും തേരിലുള്ളവര്‍ ആരെന്നു സൂക്ഷിച്ചുനോക്കുന്നതും നളനില്ലെന്നുകണ്ട് ഇച്ഛാഭംഗപ്പെടുന്നതുമെല്ലാം നടിയ്ക്കുന്നു. പിന്നെ സഖിയോടായി - അല്ലയോ തോഴി! ഇനി വേഗം നീ പോയി ഈ സൂതന്‍ ആരാണെന്ന പരമാര്‍ത്ഥം അറിയാന്‍ ഉത്സാഹിച്ചാലും. വരൂ. (കൈകോര്‍ത്തു പിടിച്ചു മാറി)
തീര്‍ന്നു സന്ദേഹമെല്ലാം എന്‍ തോഴിമാരേ
തീര്‍ന്നു സന്ദേഹമെല്ലാം
തീര്‍ന്നു വിഷാദമിദാനീം ഇന്നു
തെളിഞ്ഞിതെന്നിലിന്ദ്രാണീ
ചേര്‍ന്നു പര്‍ണ്ണാദനാം ക്ഷോണീദേവ വാണീ
നേര്‍ന്ന നേര്‍ച്ചയെല്ലാം മമ സഫലാനി.
ഭൂതലനാഥനെന്‍ നാഥന്‍ വന്നു
കോസലനാഥനു സൂതന്‍
മാതലിതാനും പരിഭൂതനായിതിന്നു
മോദലാഭം ബഹുതരമതുമൂലം
നാദമസാരം കേള്‍ക്കായി രഥ-
കേതുവിതല്ലോ കാണായി
ചാരേ വന്ന തേരിലാരു മൂവരിവര്‍
വൈരസേനിയില്ലാ നീരസമായി.
മാരുതമാനസാവേഗം കണ്ടു
തേരതിനിന്നതുമൂലം
വീരസേനസുതസാരഥിയുണ്ടിഹ
ഭൂരിയത്നമഖിലം മമ സഫലം.
ദമയന്തി രംഗത്തിന്റെ നടുവില്‍ ഇരിക്കുന്നു. ചെവിടോര്‍ത്തും ഉല്‍കണ്ഠയോടും അടുത്തു തോഴി കേശിനി നില്‍ക്കുന്നു.
അഥ ദമയന്തി താനഖിലമേവ സുദേവമുഖാല്‍
ദ്രുത ഋതുപര്‍ണ്ണനിന്നുവരുമെന്നുപകര്‍ണ്ണ്യമുദാ
അനിതരചിന്തമാസ്ത മണി സൗധതലേ വിമലേ
രഥഹയതേഷ കേട്ടുദിതതോഷമുവാച സഖീം
ഹാ!
കഷ്ടം! സത്ഗുണസമ്പന്നനായ ഭര്‍ത്താവേ, സ്വര്‍ഗ്ഗം മോഹിച്ച് അങ്ങ്
കിഷ്ക്കിന്ധയെ ഉപേക്ഷിച്ചുവൊ? പത്നീവിരഹം മൂലം അങ്ങ് എന്റെ ഭര്‍ത്താവിനെ
കൊന്നല്ലൊ? എദ്ദേഹത്തിനൊപ്പം എന്നേയും അയക്കുക.
ഹാ ഹാ നാഥ നായക
സത്ഗുണ സ്വര്‍ഗ്ഗം മോഹിച്ചു
കിഷ്കിന്ധയെ ഉപേക്ഷിച്ചിതോ (ഹാ ഹാ നാഥ നായക..)
(രാമനോട്)
ത്വത്ഭാര്യാ വിയോഗത്താല്‍
മല്‍ഭര്‍ത്താരം കൊന്നല്ലൊ നീ
എന്നാലിവനോടുകൂടി
എന്നെയുമയക്ക ഭവാന്‍ (ഹാ ഹാ നാഥ നായക..)
സ്ത്രീരത്നമേ,
ഇനിക്കിപ്പോള്‍ ഇവിടെ താമസിക്കുവാന്‍ പ്രയാസമുണ്ട്. പോവാന്‍ വൈകുന്നു.
മഹാവീരനും, വീരന്മാരായ വൈരികളെ വിറപ്പിക്കുന്നവനും, ലോകാധിപതിയുമായ
രാവണനെപറ്റി കേട്ടിട്ടില്ലെ? ബലശാലികളിലും ധനികരിലും മുൻപനാണദ്ദേഹം.
അദ്ദേഹമാണ് ഞാൻ. നിന്നെ കൊണ്ടുപോകാനായാണ് ഞാനിവിടെ വന്നത്.
[^‘അവനാകുന്നതു
ഞാനെന്നറിക’ എന്നയിടത്ത് ‘ഞാന്‍’ എന്നു മുദ്രകാട്ടിക്കൊണ്ട്
വലതുകോണിലേക്ക് സന്ന്യാസി നിക്രമിക്കുന്നു. ഉടന്‍തന്നെ അവിടെനിന്നും
രാവണന്‍ പ്രവേശിച്ച്, ശേഷം പദം അഭിനയിക്കുകയും ചെയ്യും.]
ശേഷം ആട്ടം-
രാവണന്‍:^^‘അല്ലയൊ
മോഹനഗാത്രി, എന്നെ ഭയപ്പെടേണ്ട. വെറുതെ ദു:ഖിക്കുന്നതെന്തിനാണ്? ഞാന്‍
ശത്രുവായാല്‍പിന്നെ നിന്നെരക്ഷിക്കുവാന്‍ ഈ മുപ്പാരിലുമുള്ള
ദേവന്മാര്‍ക്കൊ അസുരന്മാര്‍ക്കൊ കഴിവില്ല. എന്റെ പരാക്രമം ലോകങ്ങളില്‍
സുപ്രദ്ധമാണ്. പണ്ട് ഐരാവതം ഏറ്റവും കോപത്തോടെ തടിച്ചുനീണ്ട
കൊമ്പുകള്‍കൊണ്ട് എന്റെ മാറിടത്തില്‍ കുത്തി. ഇന്ദ്രന്‍ വജ്രായുധമയച്ചു.
ഇതുകൊണ്ടോന്നും എന്റെമാറിലെ ചര്‍മ്മത്തിന് അല്പംപോലും മുറിവേറ്റില്ല.
അപ്രകാരം പരാക്രമിയായ എന്നോട് ചേര്‍ന്നാല്‍ നിനക്ക് സുഖം ലഭിക്കും.
അതിനാല്‍ പോവുകയല്ലെ?’ (ആത്മഗതമായി) ‘ഇനി ഇവളെ പിടിച്ച് തേരിലേറ്റി
കൊണ്ടുപോവുകതന്നെ’ പിടിക്കുവാന്‍ ശ്രമിച്ച്, ചൂടേറ്റ് പിന്‍വാങ്ങിയിട്ട്)
‘ചൂട് സഹിക്കാനാവുന്നില്ല. ഇനി ചെയ്യേണ്ടതെന്ത്?’ (ആലോചിച്ചിട്ട്)
‘ഭൂമിയോടുകൂടി പുഴക്കിയെടുത്ത് തേരില്‍ വെച്ച് കൊണ്ടുപോവുകതന്നെ’
(വലത്തുനോക്കി) ‘എടോ സൂതാ,തേരുകൊണ്ടുവന്നാലും’
[^^ഈ ആട്ടം ആശ്ചര്യചൂഡാമണിയിലെ ‘നാഹം ബന്ധുരഗാത്രി’ എന്ന ശ്ലോകത്തെ
അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.]
രാവണന്‍
നാലാമിരട്ടിയോടേ, സീതയെ ഭൂമിയോടെ കുത്തിയെടുത്ത് തേരിലേറ്റി
കൊണ്ടുപോകുന്നു*.(സീത വലത്തുഭാഗത്ത് പീഠത്തില്‍ കയറിനില്‍ക്കുന്നു.
രാവണന്‍ അടുത്ത് വാളുയര്‍ത്തി നിലകൊള്ളുന്നു.)
ഇടത്തുഭാഗത്തുനിന്നും
ജടായു ചിറകുകള്‍ വിരിച്ച് ‘അഡ്ഡിഗിഡിഗിഡി’ ചവുട്ടി പ്രവേശിക്കുന്നു.
രാവണന്‍ സീതയെഅപഹരിച്ചുകൊണ്ടുപോകുന്നതുകണ്ട് ചിറകുകള്‍കൊണ്ട്
പ്രഹരിക്കുന്നു. രാവണന്‍ വാളുകൊണ്ട് തടുക്കുന്നു. തുടര്‍ന്ന് ജടായു
‘നോക്കിക്കൊ’ എന്നുകാട്ടി നാലാമിരട്ടിയെടുത്ത് പദം അഭിനയിക്കുന്നു.
മാനിനിമണിമൌലെ ഇവിടെ താമസിപ്പാനും
പണിയാകുന്നിനിക്കിപ്പോള്‍ വൈകുന്നു പോവാന്‍
രാവണന്‍ മഹാവീരന്‍ വൈരിവീരരാവണന്‍
ലോകനായകനെന്നു കേട്ടിട്ടില്ലയോ നീ
ബലികളില്‍ വരനവന്‍ ധനികളില്‍ വരനവന്‍
ബാലാമൌലിമാലികെ കേട്ടിട്ടില്ലയോ നീ
അവനാകുന്നതു ഞാനെന്നറിക^ കോമളാംഗി
നിന്നെ കൊണ്ടുപോവതിന്നായ്‌വന്നു ഞാനിവിടെ
സന്ന്യാസിവര്യ!
മഹത്വമെഴുന്ന അങ്ങയുടെ പാദം ഞാന്‍ മനസ്സുകൊണ്ടെപ്പോഴും വന്ദിക്കുന്നു.
പ്രതാപിയായ ദശരഥന്റെ പുത്രനായ രാമന്റെ പത്നിയാണ് ഞാൻ. ഒരു രാക്ഷസന്‍
പൊന്‍മാനായിവന്ന് എന്റെ മനസ്സിനെ ആകര്‍ഷിച്ചതിനാല്‍, ഭര്‍ത്താവ് അതിനെ
പിടിക്കാന്‍ പോയിരിക്കുകയാണ്. ആ രാക്ഷസനെകൊന്നിട്ട് അദ്ദേഹം
ഉടനെയിങ്ങെത്തും.
സന്ന്യാസിവര നിന്റെ നന്ദികലരും പാദം
നന്നായി വണങ്ങുന്നേനനുദിനം ഹ്യദയേ ഞാന്‍
കല്യന്‍ ദശരഥന്റെ സൂനുവായരാമന്റെ
വല്ലഭയാകുന്നു ഞാനെന്നറികനുദിനം
കൌണപനിഹവന്നു കനകമ്യഗമായിത്തന്നെ
മനസി മോദത്തെ മമ ചേര്‍ത്തതിനാലേ
കാന്തന്‍ പോയി പിടിപ്പാനായി ഹന്ത കൊന്നവനെയും
ബന്ധുരാഗനിപ്പോഴേ വരുമല്ലോയിവിടെ
കഷ്ടം!
കാട്ടില്‍വെച്ച് എന്നോടിങ്ങിനെ പറയുന്നത് കഷ്ടാല്‍ കഷ്ടതരമാണ്. ക്രൌര്യം
കൊണ്ട് ഭവതി കൈകേയി തന്നെ. ഇനി ഭൂമീദേവി നിന്നെ രക്ഷിക്കട്ടെ. ഞാന്‍ ഉടന്‍
രാമസമീപത്തെക്ക് പോകുന്നു.
പദാവസാനത്തില്‍ ലക്ഷ്മണന്‍ സീതയെ വലംവെച്ച് കുമ്പിട്ട് നിഷ്ക്രമിക്കുന്നു.
(തിരശ്ശീല)
ധിഗ്ദ്ധിഗഹോ മാം വനഭൂമൌ ദേവി
ഇത്ഥമുരപ്പതു കഷ്ടമഹോ കഷ്ടം
അത്ര കഠോരേ കൈകേയീ നീ
ധാത്രീം രക്ഷതു നിന്നെയിദാനീം
പോകുന്നേനധുനാ രാമസമീപേ പോകുന്നേനധുനാ
കഷ്ടം! ദേവി ഈ വിധം പറയരുതേ. ഞാന്‍ ഒട്ടും വഞ്ചകനല്ല. വധിക്കപ്പെട്ടത്
ദുഷ്ടരാക്ഷസരാണ്. അവരുടെ മായാപ്രയോഗത്താല്‍ ഭവതി ഭയപ്പെടരുതേ.
കഷ്ടമീവണ്ണമുരയ്ക്കരുതേ ദേവി
ഒട്ടുമഹം വഞ്ചകനല്ല
ദുഷ്ടകൌണപരിഹ ഹതരായതു
ഞെട്ടരുതേ അവര്‍മായയിനാലേ (പരിതാപം അരുതേ...........)
കരയുന്നതു
തീര്‍ച്ചയായും രാക്ഷസരല്ല. ദശരഥപുത്രനായ രാമന്‍ തന്നെയാണ്. കഷ്ടം! നീ
വേഗത്തില്‍ ചാപബാണങ്ങളോടുകൂടി അദ്ദേഹത്തിന്റെയടുത്തേക്ക് ചെല്ലുക.
നിശിചരരല്ല കരയുന്നു നൂനം
ദാശരഥിരാമന്‍ തന്നെയഹോ
ആശു നീ ചെല്ലുക തത്സവിധേ
വില്ലും വിശിഖവരങ്ങളുമേന്തിയുടന്‍ (ഹാ ഹാ കിമുകരവൈ.........)
ഭർതൃസഹോദരനായ
ഉണ്ണി,ലക്ഷ്മണ,കേള്‍ക്കുക. കാട്ടില്‍ രാക്ഷസരുടെ ചതിയിലകപ്പെട്ട്
ഭര്‍ത്താവ് വിലപിക്കുന്നു. നീ വേഗത്തില്‍ അവിടെപോയി അറിയേണം. കഷ്ടം!
കഷ്ടം! ഒരു സ്ത്രീയായ ഞാന്‍ എന്തുചെയ്യാൻ?
ദേവരബാല സൌമിത്രേ കേള്‍ക്ക
രോദതി കാന്തന്‍ വനഭൂമൌ
കേവലമാശരര്‍ മായയിനാലങ്ങു
പോയറിയേണം നീ വൈകാതെ
ഹാ ഹാ കിമുകരവൈ കാമിനീ ബാലാ
ഹാ ഹാ കിമുകരവൈ
