Error message

  • Notice: Undefined variable: term in i18n_taxonomy_i18n_translate_path() (line 380 of /home/kathakal/public_html/sites/all/modules/i18n/i18n_taxonomy/i18n_taxonomy.module).
  • Notice: Undefined variable: term in i18n_taxonomy_i18n_translate_path() (line 380 of /home/kathakal/public_html/sites/all/modules/i18n/i18n_taxonomy/i18n_taxonomy.module).

മുറിയടന്ത 10 മാത്ര

ഭീഷിതരിപുനികര

Malayalam

പ.
ഭീഷിതരിപുനികര,നൈഷധ!നീകേള്‍ക്കവീര!
ഊഴിതന്‍നായകനാംനീപാഴിലാക്കീടൊല്ലാജന്മം.ഭീഷിത

ചരണം 1
നാഴികതികച്ചൊരുനാള്‍വാഴുവേനല്ലൊരേടത്തും
ഏഷണയ്ക്കുനടപ്പന്‍ഞാന്‍ഏഴുരണ്ടുലോകത്തിലും.

ചരണം 2
കുണ്ഡിനപുരിയിലുണ്ടുസുന്ദരീദമയന്തീതി
കന്യകാരത്ന,മവളില്‍വൃന്ദാരകന്മാര്‍ക്കുംമോഹം.

ചരണം 3
രത്നമെല്ലാംനിനക്കുള്ളൂ,യജ്ഞമേദേവകള്‍ക്കുള്ളൂ,
യത്നമേതദര്‍ത്ഥംനൃപസത്തമ,നിനക്കുയോഗ്യം.
 

ഖിന്നതവന്നിടായ്‌വാനെന്നെ

Malayalam

പല്ലവി:
ഖിന്നതവന്നിടായ്‌വാ-
നെന്നെയനുഗ്രഹിക്കേണം

ചരണം 2:
ദൈന്യംകൂടാതെഞാൻ
ദൈത്യനെവെന്നതുസഹസാ
നിന്നുടെകൈയൂക്കാലേ
യെന്നതിനാലിന്നധികം
ധന്യോഹംതവകൃപയാ
മാന്യവിഭോകിംബഹുനാ

അമിതപരാക്രമസുമതേ!

Malayalam

ഹത്വായുദ്ധേകാലകേയംസസൈന്യം
പ്രാപ്തുംപാർശ്വംപാകശത്രോഃസസൂതം
ബദ്ധശ്രദ്ധംഗാഢമാശ്ളിഷ്ട്യദോർഭ്യാം
പ്രീത്യാപ്രോചേപാണ്ഡുസൂനുംസനന്ദീ

പല്ലവി:
അമിതപരാക്രമസുമതേ!
പുണ്യനിധേഭൂമിപതേ

ചരണം 1:
സ്വാമിസമീപേതരസാ
യാമിശുഭംഭവതുതവ

ഇന്ദുകുലാധിപ കേൾക്കെടോ ഞാനും

Undefined

ചരണം 1
ഇന്ദുകുലാധിപ കേൾക്കെടോ ഞാനു-
മിന്ദ്രനിയോഗത്താലർജ്ജുനവൃത്താന്തം
ഇന്നു നിങ്ങളോടുരചെയ്‌വതിനായി
ഇന്ദ്രലോകത്തീന്നു വന്നതും
ഞാനിപ്പോൾ
[[ ഖേദമാശു
കളക സാമ്പ്രതം ]]

ചരണം 2
പാർവ്വതീവല്ലഭൻ തന്റെ പ്രസാദത്താൽ
പാശുപതാസ്ത്രം ലഭിച്ചു വിജയനും
ഗീർവ്വാണലോകത്തു ചെന്നു സുരജന-
ഗീതപരാക്രമനായി വിളങ്ങുന്നു