Select Your Language

 
 

Navigation

 
 

ആട്ടക്കഥകൾ

 
 

Syndicate

 
Syndicate content
 
Syndicate content

ആഹരി

പദം 3

കുറിപ്പ്: 

പരാക്രമിയായ
അങ്ങയുടെ അനുജന്‍ സുഗ്രീവന്‍ അങ്ങയെ പോരിനുവിളിക്കുന്നു. ഇന്ദ്രപുത്രനായ
ജേഷ്ഠാ, താമസിയാതെ പോരിനുവരിക. യുദ്ധത്തിനായി വരൂ സോദരാ. അങ്ങയോട്
തെറ്റുചെയ്യാത്തവനാണെന്ന്‍ ഓര്‍ക്കാതെ എന്നെ രാജ്യത്തുനിന്നും
ഓടിച്ചുവല്ലൊ. ഇന്നു ഞാന്‍ പോരിനായി വന്നിരിക്കുകയാണ്. കരബലത്താല്‍
കൈടഭതുല്യന്മാരായ ശൂരന്മാരെ ജയിച്ചവനെ, ചന്ദ്രാനന, തൊഴുകയ്യോടേ ഞാന്‍
യുദ്ധത്തിനു വിളിക്കുന്നു.



ശേഷം 'നോക്കിക്കൊ’ എന്നുകാട്ടി നാലാമിരട്ടിചവുട്ടി സുഗ്രീവന്‍ പലതവണ
പോരിനുവിളിച്ചിട്ട്,’ഛീ’ എന്നു നിന്ദിച്ച് നിഷ്ക്രമിക്കുന്നു.



(തിരശ്ശീല)



പന്ത്രണ്ടാംരംഗത്തില്‍ പഴയചിട്ടയിലുള്ള ചിലമാറ്റങ്ങള്‍

*പഴയചിട്ടയനുസ്സരിച്ച്
രാമലക്ഷ്മണന്മാര്‍ നിഷ്ക്രമിച്ചാല്‍ തിരശ്ശീലപിടിച്ച് ഒരു ശ്ലോകം
ചെല്ലിയതിനുശേഷം സുഗ്രീവന്‍ പ്രവേശിച്ചിട്ടാണ് പോരിനുവിളിച്ചിരുന്നത്.




വിക്രമി നിന്‍സഹജനാം സുഗ്രീവന്‍ വിളിക്കുന്നു ഞാന്‍

അഗ്രജ വൈഅകാതെ യാഹി ശക്രജ വാ പോരിനായി



പോരിനായേഹി സോദരാ



നിന്നോടു പിഴ ചെയ്യാതോരെന്നെയോരാതെ രാജ്യത്തില്‍-

നിന്നോടിച്ചുകളഞ്ഞല്ലോ ഇന്നു വന്നേന്‍ പോരിനായ് (പോരിനായേഹി സോദരാ..)

കൈബലത്തില്‍ വിജിതരാം കൈടഭപമാനശൂര

കൈരവാധിനാഥവക്ത്ര കൈതൊഴുതു വിളിക്കുന്നേന്‍ (പോരിനായേഹി സോദരാ..)


പദം 2

കുറിപ്പ്: 

എന്റെ
സോദരിയെ വിക്യതയാക്കിയവന്റെ പത്നിയെ ഞാന്‍ കൊണ്ടുവരും. ഭൂമിയില്‍
ഇത്തരത്തിലുള്ള സ്ത്രീകള്‍ വേറേയില്ലല്ലൊ. വിശേഷപ്പെട്ട ദേവലോകത്തുമില്ല.



‘മന്നിലൊരു
നാരികളും’ എന്നു ചൊല്ലിവട്ടം തട്ടിയാല്‍ രാവണന്‍ അകമ്പനനോട് സീതയുടെ
സൌന്ദര്യഗുണങ്ങളെപറ്റി ചോദിച്ചറിയുന്നു. അകമ്പനന്‍ സീതയുടെ സൌന്ദര്യം
വര്‍ണ്ണിക്കുന്നു. ശേഷം കലാശം ചവുട്ടിയിട്ട് ചരണമാടുന്നു.

എന്നുടയ സോദരിയെ വിക്യതയായിചെയ്തവന്‍

തന്നുടെ ജായയെ കൊണ്ടുവരുവന്‍ ഞാൻ



മന്നിലൊരു നാരികളും ഏവമില്ലല്ലോ

നന്ദികലരും ദേവനഗരിയിലുമില്ലല്ലോ


പദം 1 (പോരിന്നു വിളി)

കുറിപ്പ്: 

<!DOCTYPE html PUBLIC "-//W3C//DTD HTML 4.01//EN" "http://www.w3.org/TR/html4/strict.dtd">


http-equiv="content-type">


എടാ,രാക്ഷസാ,ഇവിടെ വാ.
എന്റെ പരാക്രമങ്ങളെല്ലാം കണ്ടുകൊള്‍ക. ദേവന്മാരേ അവഹേളിച്ച
ദുഷ്ടരാക്ഷസാ,നിനക്കിനി ദുരാശവേണ്ട. ദുര്‍ബുദ്ധിയായ
രാക്ഷസാ,മദിച്ചുജീവിക്കാമെന്ന് ഇനി വിചാരം വേണ്ട. ബ്രാഹ്മണരെയെല്ലാം
കൊന്നുതിന്നുന്നത് ഇനി കാണണം. മദയാനകളുടെ മസ്തകംതകര്‍ത്ത് അക്തപാനം
ചെയ്യാന്‍ കൊതിച്ചിരിക്കുന്ന സിംഹത്തിന്റെ മുന്‍പില്‍ പെട്ടപോലെ, ഞാന്‍
നിന്നെ കണ്ടുകഴിഞ്ഞു.



ശേഷം ആട്ടം-ഭീമന്‍:‘ഇനി ആ ദുഷ്ടരാക്ഷസന്‍ അടുത്തുവരുന്വോഴേക്ക് ഭക്ഷണം
തുടങ്ങുകതന്നെ.’

ഭീമന്‍ നാലാമിരട്ടിചവുട്ടി പലവട്ടം പോരിനുവിളിച്ച്, ‘നോക്കിക്കൊ’ എന്നു
കാണിച്ച്, ‘ഛീ’ എന്നു നിന്ദിച്ച് നിഷ്ക്രമിക്കുന്നു.



(തിരശ്ശീല)


നിശാചരേന്ദ്രാ വാടാ നിശാചരേന്ദ്രാ

നിശാചരേന്ദ്രാ വാടാ വിരവൊടു
നിശാമയാഖിലം മമ ഭുജവീര്യം
നിരാക്യതാമര നിശാചരാധമ
ദുരാശവേണ്ട നിനക്കിനി നിത്യം(നിശാചരേന്ദ്രാ വാടാ നിശാചരേന്ദ്രാ)

മദിച്ചു ജീവിച്ചിരിക്കുമെന്നതു
നിനയ്ക്കവേണ്ടാ നിശിചരകുമതേ
വധിച്ചു ഭൂസുരവരരെസ്സകലം
ഭുജിച്ചിടുന്നതു കാണണമിനിയും(നിശാചരേന്ദ്രാ വാടാ നിശാചരേന്ദ്രാ)

മദിച്ചുദന്തികള്‍ മസ്തകമദ്ധ്യേ
അടിച്ചുരുധിരം പാനംചെയ്‌വാന്‍
കൊതിച്ചിരിക്കും സിംഹമ്മുന്വില്‍
പതിച്ചപോലെ കണ്ടിഹനിന്നെ(നിശാചരേന്ദ്രാ വാടാ നിശാചരേന്ദ്രാ)

രംഗം 15

കുറിപ്പ്: 

ബ്രാഹ്മണര്‍ ക്ഷണത്തില്‍ കൊണ്ടുവന്നുകൂട്ടിയ ചോറുംകറികളും വണ്ടിയില്‍ നിറച്ച്, ചുവന്ന വസ്ത്രവും മാലയും കുറിക്കൂട്ടുകളും ധരിച്ചുകൊണ്ട് ഭീമസേനന്‍ വണ്ടിയില്‍കയറി ബകവനത്തില്‍ചെന്ന്, കൊണ്ടുപോയ ചോറും കറികളും സ്വയം ഭക്ഷിച്ചുകൊണ്ട് ബകനെ വിളിച്ചു.

തിരശ്ശീലനീക്കുന്വോള്‍ രംഗമധ്യത്തില്‍ പീഠത്തിലിരുന്നുകൊണ്ട് ഭീമസേനന്‍ വനം കാണുന്നു.
ഭീമന്‍:‘അതിഭയങ്കരമായ കാട് ഇതാ കാണുന്നു. ഇനി ബകന്റെ വാസസ്തലം തിരയുകതന്നെ.’ (ചാടിയിറങ്ങി ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി അസഹ്യമായ ശബ്ദംകേട്ടിട്ട്) ‘കുറുക്കന്‍,കഴുകന്‍ ഇവകള്‍ ബകനെ സ്തുതിക്കുന്നതുപോലെഏറ്റവും നിന്ദ്യവും കര്‍ണ്ണകഠോരവുമായ ശബ്ദംകേള്‍ക്കുന്നു.’ (‘അഡ്ഡിഡ്ഡിക്കിട’ ചവിട്ടി ചെവിയോര്‍ത്തിട്ട്) ‘തന്നെയല്ല,പിശാചപ്രേതങ്ങളുടെ അതിരൂക്ഷമായ വാക്കുകളും അട്ടഹാസങ്ങളും കേള്‍ക്കുന്നു. (‘അഡ്ഡിഡ്ഡിക്കിട’ ചവിട്ടിയിട്ട്) ‘ശവദുര്‍ഗന്ധം വമിക്കുന്ന വായു ഏറ്റവും രൂക്ഷതയോടെ വീശുന്നു’ (ചിന്തിച്ചിട്ട്) ‘ആ ബ്രാഹ്മണന്‍ പറഞ്ഞ അടയാളങ്ങളൊക്കെയും ഇവിടെയുണ്ട്. ബകവനം ഇതുതന്നെയൊ? ആകട്ടെ തിരയുകതന്നെ’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിയിട്ട്) ‘ഗദധരിച്ചുവരുന്ന എന്നെ കണ്ടിട്ട് നീചരായ പ്രേതപിശാചുക്കള്‍ ഭയത്തോടെ അങ്ങുമിങ്ങും ഓടുന്നു.’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിയിട്ട്) ‘കക്ഷ്ടം! കക്ഷ്ടം! ബ്രാഹ്മണരുടെ എല്ലുകള്‍ ഇവിടെ കുന്നുകളായി ഉയര്‍ന്നിരിക്കുന്നു. പൂണൂലുകള്‍ പൊട്ടിചിതറിക്കിടക്കുന്നു. കക്ഷ്ടം! ക്ഷത്രിയരായ ഞങ്ങള്‍ ജീവിച്ചിരിക്കെ ബ്രാഹ്മണര്‍ക്ക് ഇങ്ങിനെ ആപത്തുവന്നുവല്ലൊ!‘ (കോപാവേശത്തോടെ) ‘ആകട്ടെ,ആരാണോഇങ്ങിനെ കൊന്നുതിന്നത് അവനെ കൊല്ലുവാനായി വേഗം പോരിനുവിളിക്കുകതന്നെ.’
ഈ ഭാഗത്തെ ആട്ടങ്ങള്‍ കൊടുങ്ങല്ലൂര്‍ ചെറിയകൊച്ചുണ്ണിതന്വുരാന്‍ രചിച്ച ‘ബകവനവര്‍ണ്ണനാ‘ശ്ലോകങ്ങളെ അടിസ്താനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.

അഗ്രാശൈരാശു രാശീക്യതമമിതരസം ദീദിവിം പ്രാശ്യധീമാന്‍
ഭീമസ്സംയുക്തധുരയും ശകടമഥ രസാളാന്വിതാന്നപൂര്‍ണ്ണം
ആരുഹ്യാരക്തമാല്യാംബരരുധിരസമാലേപനോ രാക്ഷസസ്യ
പ്രാപ്യാരണ്യം ജവേനാഹ്വയത ബതബകം ഭക്തരാശിം പ്രഭുഞ്ജന്

പദം 1

കുറിപ്പ്: 





രാജകുമാരന്മാരായ
ഭവാന്മാരെ കണ്ടതിനാല്‍ അടിയന്റെ ആഗ്രഹം തീര്‍ച്ചയായും സാധിക്കും.
ഭവാന്മാരുടെ സേവകരില്‍ ഒന്നാമനായ അടിയന്റെ പേര് പുരോചനന്‍ എന്നാണ്.
ഉത്തമരായ നിങ്ങള്‍ക്കുപാര്‍ക്കുവാന്‍ രാജകല്പനപ്രകാരം ശില്പികള്‍
നിര്‍മ്മിച്ചതാണീ രാജധാനി.



ചിത്രാലംക്യതമായ ഈ രാജധാനിയുടെ അത്ഭുതങ്ങള്‍ വര്‍ണ്ണിക്കാന്‍
എത്രകാലമുണ്ടായാലും മതിയാവുകയില്ല. അത്ഭുതകരമായ ഇതിന്റെ ശില്പചാതുര്യം
കാണുവാന്‍ ഇന്ദ്രനുപോലും കണ്ണുകള്‍ പോരാ. ഇവിടെ പാര്‍ക്കുന്ന നിങ്ങള്‍ക്ക്
വൈകാതെ സമാധാനം കൈവരും.



ഭൂമിപാലബാലകന്മാര്‍ ആകിയ നിങ്ങളെ
കാണ്കയാല്‍കാമിതം സാധിച്ചീടും എനിക്കു നൂനം

ത്വല്‍ പാദസേവകന്മാരില്‍ മുമ്പു തേടീടുമെനിക്കു
കെല്പേറും പുരോചനനെന്നല്ലൊ നാമം

സല്പുമാന്മാരായ നിങ്ങള്‍ക്കിരിപ്പാനിപ്പുരം തന്നെ
ശില്പികള്‍ നിര്‍മ്മിച്ചു നൃപകല്പനയാലൽ

ശില്പമാകുമിപ്പുരംതന്‍ അത്ഭുതങ്ങളുരചെയ്‌വാന്‍
കല്പകോടികാലംപോലും പോരാ നൂനം

ചിത്രമേറുമിപ്പുരിവൈചിത്ര്യം കാണ്മതിനു പാര്‍ത്താല്‍
സൂത്രാമാവിനുപോരാ നേത്രങ്ങള്‍ നൂനം

ഇസ്ഥലം തന്നിലുടനെ വാഴുന്ന നിങ്ങള്‍ക്കു മേലില്‍
സ്വസ്ഥത വൈകാതെ വന്നുകൂടുമല്ലൊ

രംഗം 2

കുറിപ്പ്: 





കൈയില്‍ അമ്പും വില്ലും
വാളും ധരിച്ചവരും ശത്രുക്കളെ കൊന്നൊടുക്കാന്‍ സന്നദ്ധരായവരും
ഇന്ദ്രതുല്യരുമായ പാണ്ഡവരെ അരക്കില്ലത്തിനടുത്തുവെച്ചു കണ്ടപ്പോള്‍
പുരോചനന്‍ കൂപ്പുകൈകളോടേ ഇങ്ങിനെ പറഞ്ഞു.


കരോലസല്‍ ബാണകൃപാണകാര്‍മുകാന്‍
വിരോധിവര്‍ഗൈക വിഹിംസനോദ്യതാന്‍
പുരോചനോ വീക്ഷ്യ പുരന്ദരോപമാന്‍
പുരോപകണ്ഠേ പുനരാഹ സാഞ്ജലിഃ

അഭ്യസനം

 
 
 
 

Custom Search