ചില പ്രധാന പദങ്ങളും അവയുടെ രാഗങ്ങളും കഥയും ഇവിടെ പട്ടികയായി ചേർത്തിരിക്കുന്നു. പലരും രാഗം മാറ്റി പാടാറുണ്ട് എന്നതിനാൽ ഇതൊരു അവസാനവാക്കല്ല.
ശങ്കരാഭരണം:
| പ്രീതിപുണ്ടരുളുകയേ | നളചരിതം ഒന്നാം ദിവസം |
| കത്തുന്ന വനശിഖി മദ്ധ്യഗനാരെടോ | നളചരിതം മൂന്നാം ദിവസം |
| സൂതകുലാധമ നിന്നൊടിദാനീം | കീചകവധം |
| പുണ്ഡരീക നയന | കിർമ്മീരവധം |
| പാഞ്ചാലരാജ തനയേ | കല്ല്യാണസൗഗന്ധികം |
| ഭീതിയുള്ളിലരുതൊട്ടുമേ |
കല്ല്യാണസൗഗന്ധികം |
| വിജയ തേ ബാഹുവിക്രമം | കാലകേയവധം |
| സലജ്ജോഹം തവ ചാടു | കാലകേയവധം |
| പാണ്ഡവന്റെ രൂപം | കാലകേയവധം |
| പരിദേവിതം മതി മതി | സന്താനഗോപാലം |
| രാവണ കേൾക്ക നീ സാമ്പ്രതം |
ബാലിവിജയം |
| കലയാമി സുമതേ | കുചേലവൃത്തം |
| ആരടാ നടന്നീടുന്നു | സീതാസ്വയംവരം |
| അമ്മതൻ മടിയിൽ വെച്ചു നിൻമകൻ | രുഗ്മാഗദചരിതം |
കല്യാണി:
| കുണ്ഡിനനായക നന്ദിനിയ്ക്കൊത്തൊരു | നളചരിതം ഒന്നാം ദിവസം |
| അംഗനമാർ മൗലേ ബാലേ | നളചരിതം ഒന്നാം ദിവസം |
| ഘോരവിപിനമെന്നാലെഴു | നളചരിതം മൂന്നാം ദിവസം |
| വരിക ബാഹുക എന്നരികിൽ | നളചരിതം മൂന്നാം ദിവസം |
| താരിൽത്തേൻമൊഴിമാർമണേ | ഉത്തരാസ്വയംവരം |
| കണ്ണിണയ്ക്കാനന്ദം നൽകിടുന്നു പാരം | ദക്ഷയാഗം |
| കുവലയവിലോചനേ കുമതിയാകിയ | ദക്ഷയാഗം |
| സാദരമയി തവ മാതരിദാനീം | ബകവധം |
| കലുഷകരം സുഖനാശനമെന്നും | ദുര്യോധനവധം |
സാവേരി:
| അറിക ഹംസമേ | നളചരിതം ഒന്നാം ദിവസം |
| ഈശ്വരാ നിഷധേശ്വര | നളചരിതം രണ്ടാം ദിവസം |
| ആനന്ദതുന്ദിലനായ് വന്നിതാശു | നളചരിതം നാലാം ദിവസം |
| ഭവദീയന്നിയോഗം | കാലകേയവധം |
| ശ്രീമൻ സഖേ വിജയ | സന്താനഗോപാലം |
| വിധി മതം നിരസിച്ചീടാമോ | സന്താനഗോപാലം |
തോടി:
| പ്രിയമാനസ നീ പോയ് വരേണം | നളചരിതം ഒന്നാം ദിവസം |
| കുവലയവിലോചനേ ബാലേ ഭൈമി | നളചരിതം രണ്ടാം ദിവസം |
| ലോകപാലൻമാരേ | നളചരിതം മൂന്നാം ദിവസം |
| വിജനേബത മഹതി |
നളചരിതം മൂന്നാം ദിവസം |
| എങ്ങാനുമുണ്ടോ കണ്ടു | നളചരിതം നാലാം ദിവസം |
| ബാലേ വരിക നീ ചാരുശീലേ | ബകവധം |
| ജനക തവ ദർശനാൽ | കാലകേയവധം |
| പോരും നീ ചൊന്നതും | സന്താനഗോപാലം |
| സുദിനം താവകസംഗാൽ | കുചേലവൃത്തം |
| രഘുപതേ ഭാർഗവ ദീനദയാലോ | സീതാസ്വയംവരം |
| ആവതെന്തേ ഈശ്വര | രുഗ്മാഗദചരിതം |
ഭൈരവി:
| എങ്ങുനിന്നെഴുന്നരുളിസുരാധിപ | നളചരിതം രണ്ടാം ദിവസം |
| ജാനേ പുഷ്കര തേ തത്വം | നളചരിതം രണ്ടാം ദിവസം |
| അന്തികേ വന്നിടേണം | നളചരിതം മൂന്നാം ദിവസം |
| ഈര്യതേ എല്ലാം | നളചരിതം നാലാം ദിവസം |
| കണ്ടിവാർ കുഴലിയെന്നെ കണ്ടീലയോ | കീചകവധം |
| ഗോപാലകൻമാരേ പരിതാപമുള്ളിലരുതേതും | ഉത്തരാസ്വയംവരം |
| സന്താപമരുതരുതേ ചെന്താമരേക്ഷണേ | ദക്ഷയാഗം |
| വനമുണ്ടിവിടെ ദുർഗാഭവനമുണ്ടു | കിർമ്മീരവധം |
| സഹജ സമീരണസൂനോ | കല്ല്യാണസൗഗധികം |
| ചന്ദ്രവംശമൗലി രത്നമേ | കാലകേയവധം |
| സോദരന്മാരെ നന്നിതു | രാവണോൽഭവം |
| ഭാർഗവ മുനി തിലക | സീതാസ്വയംവരം |
പന്തുവരാളി:
| ദേവനം വിനോദനായ ദേവനിർമ്മിതം | നളചരിതം രണ്ടാം ദിവസം |
| ആരെടോ നീ നിന്റെ പേരെന്തു |
നളചരിതം നാലാം ദിവസം |
| പോടാ നീയാരട മൂഢ | കിരാതം |
Hearing the repeated heartbreaking appeal of the Brahmin, no body including Lord Krishna, Balarama, Prathyumna etc who were present in the court, responded to it. Then Arjuna interfered & told as follows to the Brahmin:
സായാഹ്നേ സ്പുരമുപഗതോ മണ്ഡിതഃ കുണ്ഡിനാഖ്യം
ജ്ഞാത്വാ ഭൈമീ പരിണയകഥാം ഹന്ത മിത്ഥ്യേതി ധീമാന്‍
പ്രൈരാവേദിതനിജഗതിം ഭീമമേത്യര്‍ത്തുപര്‍ണ്ണ-
സ്തത്സല്‍ക്കാരപ്രമുദിതമനാസ്സംകഥാം തേന തേന.
കിമു തവ കുശലം മനുകുലനായക
കിന്നു മയാ കരണീയം?
പരിജനമില്ലാരും പരിച്ഛദമൊന്നുമില്ല
പാര്‍ത്ഥിവേന്ദ്ര പറയേണം
പരിചൊടു നിന്‍ വരവു കാരണം കൂടാതെയല്ല
പരമൊന്നുണ്ടുള്ളില്‍ പ്രണയം കരുതീട്ടതും
ഇതു കരുതുന്നേരം കുതുകമെനിക്കു പാരം
എന്തെന്നല്ലീ പറയാമേ
പുരവും പരിജനവുമിതുതന്നെ തനിക്കെന്നു
പരമാര്‍ത്ഥം ബോധിച്ചല്ലോ പരിചോടു വന്നു ഭവാന്‍
സുക്ര്തിഞ്ഞാനെന്നതു സംശയമേതുമില്ല
സ്ഖ്യമായി ഹ്ര്ദയേ മേ
സുക്ര്തമില്ലാതവര്‍ക്കു സുചിരം പ്രത്നംകൊണ്ടും
സുജനസംഗമമുണ്ടോ സുലഭമായി വരുന്നൂ?
ഭീമനരേന്ദ്ര മേ കുശലം പ്രീതിയോടെ കേള്‍ക്ക ഗിരം
പലനാളായി ഞാനോക്കുന്നു തവ പുരേ വന്നീടുവാന്‍
മുറ്റുമതിന്നായി സംഗതിവന്നു മറ്റൊരു കാര്‍യ്യമേതുമില്ലാ
തവ ഹുണങ്ങളോര്‍ക്കുമ്പോള്‍ അവധിയുണ്ടോ ചൊല്ലുവാന്‍
ത്വദ്വിധന്മാരെക്കാണ്മതിതല്ലോ സുക്ര്തസാദ്ധ്യം മറ്റേതുമില്ലാ
പരിചയവും വേഴ്ചയും പെരികയില്ലേ നാം തമ്മില്‍
പറ്റലര്‍കാല! ഭാഗ്യലഭ്യം പാരില്‍ ഭപാദ്ര്ശ സംഗമമല്ലോ.
വണ്ടിന്‍നിറമുള്ള
നല്ല തലമുടിയോടുകൂടിയവളേ, സീതേ, ഭവതി കണ്ടുവോ? കണ്ടാലുംകണ്ടാലും
മതിവരാത്തൊരു പൊന്‍മാൻ! പ്രിയേ കാട്ടില്‍ അടുത്തുവന്ന് ചന്തത്തില്‍
മെല്ലെ മെല്ലെ തുള്ളികളിക്കുന്നു.
വണ്ടാര്‍കുഴലിബാലേ കണ്ടായോ നീ സീതേ
കണ്ടാലധികം മോഹം ഉണ്ടാക്കുന്ന പൊന്‍മാന്‍
കാന്തേ കാന്താരത്തില്‍ അന്തികത്തില്‍വന്നു
ചന്തം ചിന്തവേ മന്ദം മന്ദം കളിക്കുന്നു. (വണ്ടാര്‍കുഴലിബാലേ.......)
രാവണന്‍
മാരീചനോടിങ്ങിനെ പറഞ്ഞ് പഞ്ചവടിക്കടുത്തായി തേരിലിരുന്നു. മായാവി
മാരീചനാകട്ടെ പൊന്‍മാനിന്റെ രൂപത്തില്‍ കാട്ടില്‍ കളിച്ചുകൊണ്ടിരുന്നു.
അതുഅകണ്ട ശ്രീരാമന്‍ സീതയോടിങ്ങിനെ പറഞ്ഞു.
രാമന്‍ മദ്ധ്യത്തിലും വലത്ത് ലക്ഷ്മണനും ഇടത്ത് സീതയുമായി
പ്രവേശിക്കുന്നു. മാനിനെ കാണുന്നതായി നടിച്ച് രാമന്‍ പദം അഭിനയിക്കുന്നു.
ഇത്ഥം ചൊല്ലി നിശാചരേന്ദ്രനുടനെ മാരീചനോടഞ്ജസാ
തസ്ഥൌ പഞ്ചവടിക്കടുത്തൊരു രഥേ മായാവി മായാബലാല്‍
ശുദ്ധം പൊന്‍മ്യഗമായി കളിച്ചു വിപിനേ മായാവി മാരീചനും
ബദ്ധാനന്ദമുവാച കണ്ടു ദയിതം ശ്രീരാമചന്ദ്രന്‍ മുദാ
തസ്യാത്മജ: പഞ്ച
യുധിഷ്ഠിരാദ്യാ:
പ്രസ്വാ സമം ഹസ്തിനമദ്ധ്യവാത്സു: ബാല്യാത്
പ്രഭ്യത്യാത്തഗുണേഷു തേഷു
പ്രദ്വേഷവന്ത: കില ധാര്‍ത്തരാഷ്ട്രാ:
പാണ്ഡവര്‍ അമ്മയോടുകൂടി ഹസ്തിനപുരിയില്‍ വസിച്ചുവന്നു. ഗുണവാന്മാരായ ഇവരോട്
കുട്ടിക്കാലം മുതല്‍ക്ക് തന്നെ ദുര്യോധനാദികള്‍ വിദ്വേഷം
പുലര്‍ത്തിപോന്നു.
സോമവംശതിലകന്മാര്‍ ശോഭയോടു നിത്യം
കോമളരൂപന്മാരാമശീലവാന്മാര്‍
പാകവൈരിതുല്യന്മാരാം പാണ്ഡുനന്ദനന്മാര്‍
ലോകരഞ്ജനശീലന്മാര്‍ ലോകപാലന്മാര്‍
കേളിയുള്ള ഗംഗാസുതലാളിതന്മാരായി
നാളീകനാഭങ്കല്‍ ഭക്തി നന്നാകവേ
നാഗകേതനനു വൈരം നാളില്‍ നാളില്‍ വളരവേ
നാഗപുരംതന്നിലവര്‍ നന്മയില്‍ വിളങ്ങി.
ചന്ദ്രവംശതിലകന്മാരും സുന്ദരന്മാരും സുശീലന്മാരും ഇന്ദ്രതുല്യരും ജനങ്ങളെ
സന്തോഷിപ്പിക്കുന്നവരും ലോകം പാലിക്കാന്‍ കെല്‍പ്പുളവരും ആയിട്ടുള്ള
പാണ്ഡുനന്ദനമാര്‍ ഭിഷ്മലാളനയേറ്റുകൊണ്ടും ക്യഷ്ണനില്‍ഭക്തിയോടും
ദുര്യോധനനില്‍ അനുദിനം വൈരം വര്‍ദ്ധിപ്പിച്ചുകൊണ്ടും ഹസ്തിനപുരത്തില്‍
വിളങ്ങി.
(തിരശ്ശീല)
