Select Your Language

 
 

Navigation

 
 

ആട്ടക്കഥകൾ

 
 

Syndicate

 
Syndicate content
 
Syndicate content

മദ്ധ്യമാവതി

നാട്ടകുറുഞ്ഞി,കാബോജി,പുന്നാഗവരാളി,യദുകുലകാംബോജി,മദ്ധ്യമാവതി

നാട്ടകുറുഞ്ഞി:

കണ്ടേൻ നികടേ നിന്നെ നളചരിതം ഒന്നാം ദിവസം
ഋതുപർണ്ണ ധരണീപാല നീ നളചരിതം മൂന്നാം ദിവസം
മാധവ ജയ ശ്രേ മഹാത്മൻ കിർമ്മീരവധം
വാചം ശ്രുണു മേ വാനരപുഗവ കല്ല്യാണസൗഗന്ധികം
സുഖമോ ദേവി ലവണാസുരവധം

കാബോജി:

ഊർജജിതാശയ പാർത്ഥിവ തവ നളചരിതം ഒന്നാം ദിവസം
ശശിമുഖി വരിക സുശീലേ കീചകവധം 
ഹരിണാക്ഷീ ജന മൗലിമണേ നീ  കീചകവധം 
ജയ ജയ നാകകേതന ജഗതീപതേ ഉത്തരാസ്വയംവരം 
പൂന്തേൻവാണി ശൃണു മമ വാണി ദക്ഷയാഗം 
ബാലേ കേൾ നീ മാമകവാണി കിർമ്മീരവധം 
കൊണ്ടൽവർണ്ണ പഴുതെ കിർമ്മീരവധം 
കണ്ടാലതിമോദമുണ്ടായ്‌വരും കിർമ്മീരവധം 
വഴിയിൽ നിന്നു പോക വൈകാതെ കല്ല്യാണസൗഗധികം 
വിജയ വിജയീ ഭവ ചിരം  കാലകേയവധം 
വിജയനഹം ഇതാ കൈതൊഴുന്നേൻ  കാലകേയവധം 
അയി സഖി ശൃണു മമ കാലകേയവധം 
സ്മരസായകദൂനാം പരിപാലയൈനാം  കാലകേയവധം 
കുന്തീദേവി വന്ദേ  കർണ്ണശപഥം 
അമ്പാടി ഗുണം വർണ്ണിപ്പാൻ  പൂതനാമോക്ഷം 
കേമളസരോജമുഖി മാമകഗിരം  സന്താനഗോപാലം 
യാതുധാനശിഖാമണേ  രാവണവിജയം 
ചിത്രപടമിതു ബാലേ  ബാണയുദ്ധം
കഞ്ജദളലോചനേ  സുഭദ്രാഹരണം 
പാഥോജവിലോചനേ നാഥേ  കുചേലവ്യത്തം 
മധുരതരകോമളവദനേ  രുഗ്മാഗദചരിതം 
ചിത്തതാപമരുതേ ചിരം  രുഗ്മിണീസ്വയംവരം 

പുന്നാഗവരാളി:

പദം 6

കുറിപ്പ്: 

വാനരപുംഗവ,
ദു:ഖിക്കേണ്ട. അയോദ്ധ്യാമഹീപതി ഭരതന്‍ സകലദിക്കുകളിലേക്കും രാജസമൂഹത്തെ
അയച്ചവരില്‍ ഒരുവനായ രാമനാണ് ഞാന്‍. അധര്‍മ്മം ഇല്ലാതെയാക്കി
ധമ്മത്തെരക്ഷിക്കുവാനാണ് അദ്ദേഹം ഞങ്ങളെ അയച്ചിട്ടുള്ളത്. പുത്രരും
അനുജരും തുല്യമാണ്. ആനിലക്ക് താങ്കള്‍ പുത്രഭാര്യയെ അപഹരിച്ചുവല്ലൊ.
ഇങ്ങിനെ ചെയ്തതിനാലാണ് വാനരരാജാ, ഇന്ദ്രപുത്രനായ അങ്ങയെ ഞാന്‍
വധിച്ചതെന്ന് അറിയുക.




ശാഖാമൃഗപുംഗവ മാ കുരുശോകത്തെ

സാകേതമഹീപാലന്‍ ഭരതന്‍ മഹാത്മന്‍



സകലദിക്കുകളിലും നരപതിതതികളെ

സുമുഖനയച്ചവരില്‍ രാമനഹമേകന്‍

ധര്‍മ്മരക്ഷണംചെയ്തു അധര്‍മ്മമൊതുക്കുവാനും

നിര്‍മ്മലനരുളി അയച്ചതുമസ്മാന്‍



പുത്രരും അനുജരും തുല്യമല്ലൊ ആകുന്നു

പുത്രഭാര്യയെ ഭവാന്‍ അപഹരിച്ചല്ലൊ

വൃത്രവൈരിനന്ദന ഏവംചെയ്തതിനാലെ

വദ്ധ്യനാക്കി കപിരാജ നിന്നെ ഞാനെന്നറിക.


പദം 2

കുറിപ്പ്: 

മകനേ,നിനക്കു മംഗളം ഭവിക്കട്ടെ. മന:ക്ലേശമില്ലാതെ അമ്മയോടുകൂടി
സ്വൈരമായി പൊയ്ക്കൊള്ളുക.

സസ്തി ഭവതു തേ സൂനോ സ്വൈരമായിപോക
ചിത്തശോകമകന്നു ജനനിയോടും

പദം 1

കുറിപ്പ്: 

അച്ഛാ,അവിടുത്തെ പാദങ്ങളില്‍ നമസ്ക്കരിക്കുന്നു. എന്നില്‍ ദയ വേണമേ.അമ്മയോടുകൂടി പോവാന്‍ സസന്തോഷം അനുവദിച്ചാലും.

താത നിന്‍ കഴലിണകള്‍ കൈതൊഴുന്നേന്‍ മയി‍
സാദരം ക്യപയുണ്ടാകവേണമല്ലൊ

കല്മഷമകന്നനുജ്ഞ ചെയ്തീടണം ഇന്നു
നിര്‍മ്മലമാനസ പോവാനമ്മയോടും

രംഗം 10

കുറിപ്പ്: 

കാര്‍മേഘതുല്യനും നീണ്ടുരുണ്ട് തടിച്ച കരങ്ങളോടുകൂടിയവനും ആയ ആ ബാലന്‍ ജനിച്ചയുടന്‍ തന്നെ എഴുന്നേറ്റുനിന്ന് പിതാവായ ഭീമനെ നമസ്ക്കരിച്ച് പറഞ്ഞു.‍

ഘടോത്കചന്റെ തിരനോട്ടത്തിനുശേഷം തിരശ്ശീലമാറ്റുന്വോള്‍ ഇടത്തുവശത്തുകൂടി എടുത്തുകലാശത്തോടെ ഘടോത്കചന്‍ പ്രവേശിച്ച് വലതുഭാഗത്തിരിക്കുന്ന ഭീമനേയും ഹിഡിംബിയേയും കെട്ടിച്ചാടിക്കുന്വിടുന്നു. ഭീമന്‍ പുത്രനെ ആശ്ലേഷിക്കുന്നു. ഘടോതകചന്‍ ‘ഇനി ഞാന്‍ പറയുന്നത് വഴിപോലെ ശ്രവിച്ചാലും.’ എന്നുപറഞ്ഞ് നാലാമിരട്ടിയെടുത്തിട്ട് പദം അഭിനയിക്കുന്നു.

സ ജാതമാത്രസ്സജലാഭൂസപ്രഭ:
സു ജാതവ്യത്തായ തപീനദോര്‍ബല:
പ്രോത്ഥായ സദ്യ: പ്രണിപത്യ പാണ്ഡവം
പ്രോവാച വാചം പിതരം ക്യതാഞ്ജലി:

പദം 5

കുറിപ്പ്: 





അതാ കണ്ടാലും മുന്‍പിലൊരു
ആല്‍, അഗ്രജ, ഭയപ്പെടാതെ നിങ്ങളിതിന്റെ തണലില്‍ ഇരുന്നാലും. താമരയുടെ
മണം വരുന്നുണ്ട്. വണ്ടുകളുടെ മുരളലും കേള്‍ക്കാനുണ്ട്. അതിനാല്‍
അടുത്തെവിടെയൊ ജലമുണ്ട്. ഒട്ടും വിഷമമില്ലാതെ ഞാന്‍ ജലം കൊണ്ടുവന്നു തരാം.





ശേഷം ആട്ടം-

ഭീമന്‍:(കുന്തിയെ കെട്ടിച്ചാടി കുമ്പിട്ടശേഷം) ‘എന്നാല്‍ ഞാന്‍ വേഗം
വെള്ളം കൊണ്ടുവരാം.’

കുന്തി:‘അങ്ങിനെയാകട്ടെ.‘



ഭീമന്‍ വീണ്ടും കുമ്പിട്ടുമാറുന്നതോടെ കുന്തിയും ധര്‍മ്മപുത്രരും
അര്‍ജ്ജുനനകുലസഹദേവന്മാരും നിഷ്ക്രമിക്കുന്നു.



ഭീമന്‍:(തിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി) ‘ഇതാ ആകാശത്തുപറക്കുന്ന
പക്ഷികളുടെ ചിറകുകളില്‍ നിന്നും നീര്‍ത്തുള്ളികള്‍ ഇറ്റുവീഴുന്നു.
തന്നെയുമല്ല തണുത്തകാറ്റും വീശുന്നുണ്ട്. അതിനാല്‍ ജലം
സമീപത്തുതന്നെയുണ്ടെന്നു തോന്നുന്നു.’(വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’
ചവുട്ടിയിട്ട്) ‘ഇതാ നിര്‍മ്മല ജലം നിറഞ്ഞ തടാകം കാണുന്നു’. (തടാകത്തില്‍
ചെന്ന് ഇരുകൈകളാലും വെള്ളം കോരിക്കുടിച്ചിട്ട്, താമരയിലപറിച്ച്
കുമ്പിളാക്കി അതില്‍ ജലം നിറച്ചിട്ട്) ‘ഇനി വേഗം പോവുകതന്നെ’ഭീമന്‍
വലംകയ്യില്‍ ഗദയും ഇടംകയ്യില്‍ നിറകുമ്പിളുമായി പിന്നോക്കം
നിഷ്ക്രമിക്കുന്നു.





(തിരശ്ശീല)


ആനയിച്ചു ഞാന്‍ പാനീയമിഹ
ദീനമെന്നിയെ ദാനം ചെയ്തീടാം

അഭ്യസനം

 
 
 
 

Custom Search