അല്ലയൊ
ശ്രീരാമചന്ദ്ര, അവിടുത്തെ ബാണമേറ്റ എന്റെ വാക്കുകള്‍ കേട്ടാലും.
കൊല്ലപ്പെടേണ്ടവനായ എന്നെ അവിടുന്നു കൊന്നത് ഉചിതംതന്നെ. അംഗദനും താരയും
നിരാധാരരായി. അവര്‍ക്ക് അങ്ങയുടെ കാരുണ്യം തന്നെ വേണം. ഈ സുവര്‍ണ്ണഹാരം
അണിഞ്ഞാലും വീരനായ സുഗ്രീവ. വളരേക്കാലം ജീവിച്ചാലും. ദയാനിധിയായ രാമാ,
എനിക്ക് ഒരു വാക്ക് ഉച്ചരിക്കാൻ കൂടി കഴിയാതെയായി.
(രാമനോട്)
ബാധിതസ്യസായകേന ശ്രീരാമചന്ദ്ര
അയി മമ മൊഴി കേള്‍ക്ക
കൊല്ലുവതിനര്‍ഹനായോരെന്നെയിവിടെ
കല്യ നീ കൊന്നതുചിതം ശ്രീരാമചന്ദ്രാ
അംഗദനും താരതാനും നിരാരാധരരായി
നിന്‍ കരുണതന്നെ വേണം ശ്രീരാമചന്ദ്ര
(സുഗ്രീവനോട് )^^^^
കാഞ്ചനമാലയെ ധരിക്ക വീരാ സുഗ്രീവാ
കിഞ്ചന ചിരം ജീവാ
(രാമനോട്)
ഒരുമൊഴി പറവാനും പണിയായി മേ
കരുണാവാരിധേ രാമാ രാമാ
വാനരസ്ത്രീയായ
താര ഈവിധം വിലപിക്കുമ്പോള്‍ ഘോരമായ അസ്ത്രമേറ്റ് ദൈന്യാവസ്ഥയില്‍പെട്ട
ബാലി, മനോഹരമായ വില്ലുമേന്തി തന്റെ മുന്നില്‍നില്‍ക്കുന്ന ശ്രീരാമചന്ദനോട്
മോദത്തോടെ ഇങ്ങിനെ പറഞ്ഞു.
ബാലി മുന്നില്‍നില്‍ക്കുന്ന
ശ്രീരാമനില്‍ വിഷ്ണുരൂപം ദര്‍ശ്ശിച്ച്, അത്ഭുതാദരങ്ങളോടെ അടിമുടിനോക്കി,
ഭക്തിയോടേ സമസ്ക്കരിച്ചിട്ട് പദമാടുന്നു.
താരയാം വാനരസ്ത്രീയേവമങ്ങേകുമപ്പോള്‍
ഘോരമാം സായകത്താല്‍ ദീനനായ് ബാലിതാനും
ചാരുവാം വില്ലുമായ് മുന്നില്‍നില്‍ക്കുന്ന രാമം
വീരനാമിന്ദ്രസൂനു ചൊല്ലിനാന്‍ മോദമോടെ
വിവേകിയായ വാനരാവീരാ, എന്നെ ചവിട്ടരുത്. ജേഷ്ഠാ,ദുര്‍വാശിയുപേക്ഷിച്ച്
കരളുറപ്പോടെ യുദ്ധത്തിനു വരിക.
ശേഷം യുദ്ധം-
ഇരുവരും
പോരിനുവിളിച്ച് ക്രമത്തില്‍ യുദ്ധചുവടുകള്‍ വെയ്ക്കുന്നു. മേളം മുറുകി
ഇരട്ടികലാശമെടുത്ത് ഇരുവരും നിലത്തിരിക്കുന്നു.(ഇവിടെ മേളം നിലക്കുന്നു).
ഇരുവരും ഇരുന്ന് മീശപിരിക്കുക, താടിയോതുക്കുക, അലറുക,ചിരിക്കുക,
കൊഞ്ഞണംകുത്തുക,മാന്തുക തുടങ്ങിയ വാനരചേഷ്ടകള്‍ കാട്ടി മത്സരിക്കുന്നു.
അതിനുശേഷം ‘കിടന്നു ചവിട്ടല്‍’(ഇവിടെ നേരിയതോതില്‍ മേളം തുടങ്ങുന്നു).
കിടന്നുകൊണ്ട് താളത്തിനൊപ്പിച്ച് പ്രത്യേകരീതിയില്‍ കാല്‍ചവുട്ടുന്നതാണ്
‘കിടന്നുചവിട്ടല്‍’. തുടര്‍ന്ന് എഴുന്നേറ്റ് പുലിയങ്കം(മേളം മുറുകുന്നു).
പുലി പതിയിരുന്ന് ചാടി നഖംകൊണ്ട് ആക്രമിക്കുന്നതിന്റെ
നേരിയഛായയുള്ളതിനാലാണ് ഈ പ്രത്യേക അടവിന് ‘പുലിയങ്കം’ എന്നപേര്‍ വന്നത്.
ശേഷം ഇരുവരും ‘നോക്കിക്കൊ’ എന്നുകാട്ടി നലാമിരട്ടി ചവിട്ടുന്നു. ഇതു
കലാശിച്ചാല്‍ സുഗ്രീവന്‍ മുന്നോട്ട്(സദസ്യരുടെ ഇടയിലേക്ക്) ഓടുന്നു. ബാലി
പിന്നാലെ ഓടുന്നു. ഈ സമയത്ത് രാമലക്ഷ്മണന്മാര്‍ പ്രവേശിക്കുന്നു*. രാമന്‍
ബാലിയുടെ നേരേ ഒളിയമ്പ് അയക്കുന്നു. അമ്പേറ്റ ബാലി (സദസ്യര്‍ക്കിടയില്‍
നിന്നും) രംഗത്തെത്തി, വീഴുന്നു. സുഗ്രീവനും പിറകെ വന്ന് ബാലിയുടെ
ഇടത്തായി ഭക്തിയോടെ ഇരിക്കുന്നു. താരയും അംഗദനും പ്രവേശിച്ച്, ബാലിയുടെ
ഇരുവശങ്ങളിലുമായി ഇരുന്ന് ദു:ഖാര്‍ത്തരായി വിലപിക്കുന്നു. ബാലി
രംഗത്തിന്റെ വലത്തുഭാഗത്തുള്ള രാമലക്ഷ്മണന്മാരെ കണ്ട്, പദം അഭിനയിക്കുന്നു.
[*
ഇവിടെ വെച്ച് പതിമൂന്നാംരംഗം പതിനാറാം രംഗത്തിലേക്ക് സങ്ക്രമിക്കുന്നു.
ഇതിനിടയിലുള്ള പതിനാല്, പതിനഞ്ച് രംഗങ്ങള്‍ വളരെക്കാലമായി നടപ്പിലില്ല.]
കാല്‍ത്തലം കൊണ്ടു ചവിട്ടീടൊലാ മാം
ക്യതജ്ഞനാകിയ ,മര്‍ക്കടവീര
കുടിലതരഹ്യദയമതു കളക സഹജാനീ
ദ്യഢതയൊടു പടപൊരുതുവതിന്നിഹ യാഹി
മുന്‍പ്
നീയെന്നെ യുദ്ധത്തിനു വിളിച്ചു. കുപിതനായ എന്നെ കണ്ടിട്ട് നീ പേടിച്ചോടി.
ഇപ്പോള്‍ യുവരാജപ്പട്ടം തരണമെന്ന് അപേക്ഷിക്കുന്ന നിന്റെ മൂര്‍ദ്ധാവില്‍
കാലുകള്‍കൊണ്ടുള്ള പ്രഹരങ്ങളാണ് ഉടനെ തരാന്‍പോകുന്നത്.
[^^^‘യുദ്ധത്തിനെന്നെ
വിളിച്ചുടന്‘ എന്ന് ചൊല്ലിവട്ടതട്ടിയാല്‍ ബാലി,’ഞാന്‍ അസുരനുമായി ഗുഹയില്‍
യുദ്ധത്തിലേര്‍പ്പട്ടപ്പോള്‍ നീ ഗുഹയുമടച്ചുവന്ന് എന്റെ ശേഷക്രിയയും
ചെയ്ത് രജ്യമേറ്റേടുത്തില്ലെ? അങ്ങിനെയുള്ള നിന്നെ ശരിയാക്കുന്നുണ്ട്’
എന്നാടി കലാശമെടുത്തിട്ട് ചരണം ആടുന്നു.]
‘അരുതേ, അരുതേ’
എന്നുചൊല്ലി കാല്‍കുമ്പിടുന്ന സുഗ്രീവനെ ബാലി ഇടംകാല്‍കൊണ്ട് ചവിട്ടി
മറിക്കുന്നു.മറിഞ്ഞുവീണസുഗ്രീവന്‍ എഴുന്നേറ്റ് ക്രുദ്ധനായി ബാലിയുടെ
നേരേചെന്ന് ബാലിയെ നിന്ദിച്ചിട്ട് കലാശമെടുത്ത് പദം അഭിനയിക്കുന്നു.
യുദ്ധത്തിനെന്നെ വിളിച്ചുടന്‍ മുന്നം^^^
ക്രുദ്ധനായ് കണ്ടിട്ടു ഭീതനായോടീ
യുവന്യപത തരണമിതി പറവതിനുഝടിതി
തവ തരുവനമിതപദഹതികള്‍ മൂര്‍ദ്ധാവില്‍
അമിതബലവാനായ
ജേഷ്ഠാ,അങ്ങയുടെ പാദപത്മം ഞാന്‍ ആദരപൂര്‍വ്വം വണങ്ങുന്നു. ദു:ഖിതനായ എന്നെ
രക്ഷിക്കുക. തെറ്റുകള്‍ എല്ലാം പൊറുത്ത് ഈ അനുജന് യുവരാജപട്ടം തന്നാലും.
[^^‘തവസഹജനമിതബല‘
എന്നു ചൊല്ലിവട്ടം തട്ടിയാല്‍ ബാലിയാണ് കലാശമെടുക്കുക. യുദ്ധത്തിനു
വിളിച്ചശേഷം ക്ഷമായാചനം നടത്തുന്നതിലുള്ള ബാലിയുടെ അമര്‍ഷം
വെളിവാക്കുകയാവാം ഇതിന്റെ ഉദ്ദേശം]
സോദരബാലിന്‍ പദാബുജം നിന്റെ
സാദരം നൌമി മാം പാലയദീനം
തവസഹജനമിതബല^^
പിഴകളും പൊറുത്തു
യുവന്യപത മമ തരിക
മഹിതഗുണ കീര്‍ത്തേ
മദം
മുഴുത്ത എന്നോട് യുദ്ധംചെയ്ത് വശംകെട്ട് ഓടിപ്പോയ വിവരമില്ലാത്ത വാനരാ,
വീണ്ടും യുദ്ധത്തിനുവിളിച്ച നിന്റെ ഉടലിന്റെ
പൊടിപോലുമില്ലാതെയാക്കുന്നുണ്ട്,നിശ്ചയം. കഠിനമായ യുദ്ധത്തില്‍ നിന്റെ
ശരീരം ഞെരിച്ചമര്‍ത്തി ചോര ഛര്‍ദ്ദിപ്പിക്കുന്നുണ്ട്. തീയിലിട്ട
പില്ലുപോലെ നിന്റെ ശരീരം മേലില്‍ കാണാതെയാക്കുന്നുണ്ട്.
[^‘സാഹസമോടു
നിൻ‘ എന്നു ചൊല്ലിവട്ടംതട്ടി ബാലി, ‘പണ്ട് ഞാന്‍ ഗര്‍വിഷ്ഠനായ രാക്ഷസന്‍
രാവണനെ വാലില്‍ക്കുരുക്കി നടന്നത് നിനക്കറിവുള്ളതല്ലെ? പിന്നെ നീ എപ്പോള്‍
എന്തു ധൈര്യത്തിലാണ് എന്നോട് പോരിനു വന്നിരിക്കുന്നത്?’ എന്നാടി,
കലാശമെടുത്തിട്ട് ചരണം ആടുന്നു.
മത്തനാമെന്നോടടര്‍ പൊരുതുപാരം
ആര്‍ത്തനായോടിയ മര്‍ക്കടമൂഢ
പേര്‍ത്തുമമര്‍ചെയ്‌വതിന്നു വിളിച്ചനിന്‍
മൂര്‍ത്തിയെ നിര്‍ദ്ധൂളിയാക്കുവന്‍ നൂനം
കഠിനതര കലഹമൊടു ഘനതരകരത്താല്‍
ഇടയിലുടല്‍ പൊടിപെടവെ കരുതിവമിപ്പിപ്പന്‍
സാഹസമോടു നിൻ മസ്തകം ഭിത്വാ
ദേഹിയോടുള്ളോരഹന്തയും പോക്കുവന്‍
ലോഹിതാശ്വന്തന്നിലിട്ട തൃണമിവ
ദേഹത്തെ ഇന്നിമേല്‍ കാണാതെ ചെയ്‌വന്‍
പോരിനുവിളികേട്ട്
കോപാക്രാന്തനായ ബാലി ഭൂമണ്ഡലത്തെ കിടുകിടാവിറപ്പിക്കുമാറ് അട്ടഹാസംചെയ്ത്,
ഉയര്‍ത്തിപിടിച്ച മുഷ്ടിയോടെ സുഗ്രീവനോട് ഇങ്ങിനെ പറഞ്ഞു.
രൌദ്രപൂര്‍ണ്ണമായ തിരനോക്കിനുശേഷം, ബാലി രംഗമദ്ധ്യത്തില്‍
പീഠത്തില്‍നിന്നുകൊണ്ട് തിരതാഴ്ത്തുന്നു.
ബാലി:(ഇരുവശത്തേക്കും ഗൌരവത്തില്‍ നോക്കിയിട്ട്)
‘ചെവിപൊട്ടുമാറുച്ചത്തില്‍
എന്നെ
പോരിനു വിളിച്ചതാര്?‘.ബാലി യഥാക്രമം വശങ്ങളിലുള്ള മരങ്ങളും പന്തങ്ങളും
പിടിച്ച് കൂട്ടിയുരസി പാളിനോക്കുന്നു. സുഗ്രീവന്‍ (സദസ്യരുടെ ഇടയില്‍
നിന്നും) വന്ന് ബാലിയുടെ കാല്‍തൊട്ടുവന്ദിച്ചിട്ട് തിരികെ ഓടുന്നു.
ബാലി:(പൊട്ടിച്ചിരിച്ചിട്ട്) ‘എടാ,എന്നെ യുദ്ധത്തിനുവിളിച്ചത് ആര്?’
സുഗ്രീവൻ:(ഭയത്തോടേ കൈകൂപ്പി) ‘ഞാന്‍-ആണ്’
ബാലി:‘അതെയൊ? കേമമായി! പിന്നെ ഇപ്പോള്‍ ഭയപ്പെട്ട് ഓടുന്നതെന്തിന്?’
സുഗ്രീവൻ:‘അവിടുത്തെ മുഖം കാണുമ്പോള്‍ എനിക്ക് ഭയമാകുന്നു.’
ബാലി:‘ഹ!ഹ!ഹ! ഒട്ടും പേടിവേണ്ട’ (കൈകൊണ്ട് മാടിവിളിച്ചുകൊണ്ട്) ‘ഇങ്ങോട്ട്
വാ’
സുഗ്രീവന്‍
പതുക്കെവന്ന് വീണ്ടും ബാലിയുടെ കാല്‍തൊട്ടുവന്ദിച്ചിട്ട് ഓടിമാറുന്നു. ഈ
സമയത്ത് ബാലി ‘രണ്ടുകൈകള്‍കൊണ്ടും പിടിച്ച് തലപിരിച്ച് എറിയുന്നതായി‘
കാട്ടി ഇങ്ങിനെ ചെയ്തുകളയും എന്നര്‍ത്ഥത്തില്‍ ‘നോക്കിക്കൊ’ എന്നു
കാണിക്കുന്നു.
ബാലി:‘പണ്ട് ദേവാസുരന്മാരെല്ലാം ക്ഷീണിച്ചവേളയില്‍
ഞാനൊറ്റക്ക് പാലാഴികടഞ്ഞുകൊടുത്തത് നീ കണ്ടിട്ടില്ലെ? അതില്‍ പ്രീതരായ
ദിവ്യന്മാര്‍ അന്ന് എനിക്ക് അനവധി സുവര്‍ണ്ണഹാരങ്ങള്‍ തന്നു. എന്റെ
നേര്‍ക്കു വരുന്ന ശത്രുക്കളുടെ പകുതിബലംകൂടി എനിക്ക് ലഭിക്കുമെന്ന
അനുഗ്രഹവും തന്നു. അങ്ങിനെയുള്ള എന്നോട് നിനക്കെതിരിടാന്‍ തോന്നിയല്ലൊ?,
ആ,വാ,വാ’
സുഗ്രീവൻ:‘എനിക്കു ഭയമാണ്,എന്നെ രക്ഷിക്കണെ’
സുഗ്രീവന്‍
മൂന്നാമതും വന്ന് കാല്‍തൊട്ടുവന്ദിച്ച് തിരിഞ്ഞോടുന്നു. ബാലി
നിലത്തേക്കുചാടി പുറകെ ഓടുന്നു. ഇരുവരും സദസ്സിനിടയിലൂടെ ഓടി തിരികെ
രംഗത്തേക്ക് വരുന്നു. ഈ സമയത്ത് രംഗമദ്ധ്യത്തില്‍ തിരശ്ശീല
പിടിച്ചിരിക്കും. അത് പര്‍വ്വതമാണെന്നുള്ള സങ്കല്‍പ്പത്തില്‍
ബാലിസുഗ്രീവന്മാര്‍ പര്‍വ്വതം ചുറ്റുന്നു. പിന്നീട് ബാലി പര്‍വ്വതത്തിന്റെ
മറവില്‍ നിന്നും സുഗ്രീവനെ പുറത്തുചാടിക്കുന്നു.
(തിരശ്ശീല മാറ്റുന്നു)
ബാലി:‘നിന്റെ ഗര്‍വ്വ് ഞാന്‍ നശിപ്പിക്കുന്നുണ്ട്’
‘നോക്കിക്കൊ’ എന്നുകാട്ടി നാലാമിരട്ടിയെടുത്ത് ബാലി പദം അഭിനയിക്കുന്നു.
ഇത്ഥം ഭൂചക്രവാളം ഞെടുഞെടെയിളകിത്തുള്ളുമാറട്ടഹാസൈ-
രത്യന്തം ക്രുദ്ധനായി സുരപതിതനയന്‍ ചൊല്ലിനാന്‍ സൂര്യസൂനും
ശ്രുത്വാ രോഷേണ ഗത്വാ രണഭുവി സഹസാ മുഷ്ടിമുദ്യമ്യ വീര:
ക്രുദ്ധന്‍ ചൊന്നാനിവണ്ണം രവിസുതമഖിലം ചണ്ഡമാലോക്യ ബാലീ
ഇപ്രകാരം
ലക്ഷ്മണന്റെ വാക്കുകേട്ട് ദു:ഖംവിട്ട രാമൻ, നടന്ന്
ഋഷ്യമൂകപര്‍വ്വതത്തിനടുത്തെത്തി. ആ സമയം അവിടെ വസിച്ചിരുന്ന കപിശ്രേഷ്ഠനായ
സുഗ്രീവന്‍ രാമനെകണ്ട് ഭയപ്പെട്ട് ദു:ഖത്തോടെ വാനരതലവന്മാരോട് പറഞ്ഞു.
സുഗ്രീവന്‍ വീരഭാവത്തിലുള്ള തിരനോക്ക് കഴിഞ്ഞ് വീണ്ടും തിരതാഴ്ത്തി
ഇരുന്നാട്ടം-
സുഗ്രീവൻ:
‘കഷ്ടം! എനിക്ക് ഇങ്ങിനെ വന്നല്ലൊ? തലയിലേലെഴുത്ത് മായ്ച്ചാല്‍ പോകുമൊ? ആ
മായാവിയെന്ന അസുരന്‍ നിമിത്തം ജേഷ്ഠനായ ബാലി എന്റെ വലിയ
ശത്രുവായിതീര്‍ന്നു. അതിനാല്‍ ഞാന്‍ ബാലിയെ ഭയന്ന് ഇവിടെ
ഋഷ്യമൂകാചലത്തില്‍ വന്ന് കഴിയുന്നു. ഇവിടെ വന്നാല്‍ തലപൊട്ടിത്തെറിച്ച്
മരിക്കുമെന്ന് പണ്ട് മതംഗമുനി ശപിച്ചിട്ടുണ്ട്. അതിനാല്‍ ബാലി ഇവിടെ
കാലെടുത്തു കുത്തുകയില്ല. ഞാനിവിടെ കായ്കനികളുംഭക്ഷിച്ച് കഴിയുമ്പോള്‍
എന്റെ ഭാര്യയേയും അപഹരിച്ച് ബാലി കിഷ്കിന്ധയില്‍ സസുഖം വാഴുന്നു.
ഞാനിങ്ങിനെ എത്രകാലം കഴിയണം. എനിക്ക് സഹായത്തിനാരുണ്ട്?‘ (ആലോചിച്ചിട്ട്)
‘വഴിയുണ്ട്’ (ഇത് അറിയാനായി ഇലയിട്ട് നോക്കിയിട്ട്) ‘എന്ത്? എന്നെ
സഹായിക്കാന്‍ അളുണ്ടെന്നോ? എവിടെ?‘ (ദൂരേക്ക്നോക്കി) ‘അതാ ദൂരേനിന്നും
രണ്ടുപേര്‍ വരുന്നുതുകാണുന്നു. അവര്‍ ജടാവൽക്കലധാരികളാണ്. താപസരാണോ?.
എന്നാല്‍ കയ്യില്‍ ചാപബാണങ്ങളേന്തിയിട്ടുണ്ട്,മുഖത്ത് രാജതേജസ്സും
കാണാനുണ്ട്. ആരാണിവര്‍?’ (ആലോചിച്ചിട്ട്) ‘ഹോ! ജേഷ്ഠന്‍ എന്നെ
വധിക്കുവാനായി പറഞ്ഞുവിട്ടതായിരിക്കുമൊ ഇവരെ? അറിയുകതന്നെ’
(‘അഡ്ഡിഡ്ഡിക്കിട‘ ചവുട്ടി ഹനുമാനെ കണ്ട്) ‘അല്ലയൊ ഹനൂമാൻ, ആ വരുന്നവര്‍
ആരെന്ന് വേഗം പോയ് അറിഞ്ഞാലും. ശത്രുക്കളാണെങ്കില്‍ പെട്ടന്നു
കൊന്നുകളയുക. മിത്രമെന്നാകില്‍ കൂട്ടിക്കൊണ്ടുവരിക.’ (ഹനുമാനെ യാത്രയാക്കി
തിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട‘ ചവുട്ടി) ‘അതാ,ഹനുമാന്‍ ഒരു ബ്രാഹ്മണവേഷം
ധരിച്ച് അവരുടെ സമീപത്തു ചെന്നു. അവര്‍ എന്തോ സംസാരിച്ചു നില്‍ക്കുന്നു.
ദാ, ഹനുമാന്‍ അവരെ തോളിലേറ്റി കൊണ്ടുവരുന്നു.ആകട്ടെ ഇനി അവരെ കണ്ട്
വഴിപോലെ വൃത്താന്തങ്ങള്‍ അറിയുകതന്നെ.’
സുഗ്രീവന്‍ നാലാമിരട്ടിയെടുത്ത് തിരപൊക്കുന്നു.
(തിരശ്ശീല)
ഏവം ലക്ഷ്മണവാക്കിനാല്‍ മുദിതനായ് രാമന്‍ നടന്നഞ്ജസാ
കല്യാണാലയമ്ര്യശ്യമൂകനികടേ ചെല്ലുന്ന നേരം ചിരം
ആവാസീ ഗിരിപുഗവേ കപിവരന്‍ കണ്ടിട്ടു രാമം ഭയാല്‍
താപത്താല്‍ കപിയൂഥമാന്നിജഗദേ സുഗ്രീവനാമാകപി:
സീത പതുക്കെ നടന്നു വലത്തു വശത്തു പീഠത്തിൽ കയറിനിന്നു മുദ്ര കാണിക്കുന്നു. രാവണൻ വലത്തുവശം നിലത്തു നിൽക്കും.
ദശാസ്യനങ്ങേവമുരച്ചു വേഗാൽ
എടുത്തു സീതാം ബത തേരിലാക്കി
നടന്നനേരം പരിതാപഖിന്നാ
ദശാസ്യമാലോക്യ രുരോദതാരം
അയ്യയ്യൊ,ജനകപുത്രി
കാട്ടില്‍ സ്വര്‍ണ്ണമൃഗമായി വന്ന രാക്ഷസന്‍ കരുത്തുറ്റ പുലിയായി എന്നെ
കൊല്ലുന്നുവല്ലൊ. അയ്യോ, അനുജാ ലക്ഷ്മണാ,നീയെന്നെ ഉപേക്ഷിക്കുന്നുവോ?
പ്രിയേ,ജാനകി,നീയും ഉപേക്ഷിച്ചുവോ?
രാമൻ:(രാക്ഷസരോദനം കേട്ട്)
‘അതെ,അതെ, ഇതു രാക്ഷസമായ തന്നെ. ഇപ്പോള്‍ സീതക്ക് എന്തെങ്കിലും
ആപത്തുപിണഞ്ഞിരിക്കുമൊ? എന്തായാലും വേഗം പോവുകതന്നെ.‘
രാമന്‍ ധൃതിയില്‍ നിഷ്ക്രമിക്കുന്നു.
(തിരശ്ശീല)
മൂന്നാംരംഗത്തില്‍ പഴയചിട്ടയിലുള്ള ചിലമാറ്റങ്ങള്‍:
പഴയചിട്ടയില്‍ ശ്രീരാമന്‍ ബാണമയക്കുന്നസമയത്ത് ഒരു ഇടശ്ലോകം പതിവുണ്ട്.
അയ്യയ്യോ ജനകതനയേ
കനകമൃഗമായിവന്നു കൌണപന്‍ കാടതില്‍
ഘനബലതരക്ഷുവായ് കൊന്നീടുന്നിതയ്യോ
അനുജ മമ ലക്ഷ്മണ എന്നെ വെടിയുന്നിതോ
ജാനകി മല്‍പ്രിയേ നീയും വെടിഞ്ഞിതോ
