സഖിയോട് അതുകൊണ്ട് ഇനി വേഗം നീ പോയി വരിക.
സഖി: ഞാന്‍ വേഗം പോയിവരാം എന്ന് കാണിച്ച് മാറിപ്പോകുന്നു.
സ്വല്‍പപുണ്യയായേന്‍ എന്ന പദവും തീര്‍ന്ന് സന്ദേഹമെന്ന പദംപോലെ ഇരുന്നിട്ടാടാം
താമര ബന്ധുവംശമുടയോരവനിപതിലകന്‍
ഭീമനരേന്ദ്രനൊടുമൊരുമിച്ചരമത കുഹചില്‍
ഭീമജയാകിലാകുലമന്നു രമണനെ അറിയാ-
ഞ്ഞാമയഭൂമധൂമമലിനം സഖിയെ നിരദിശല്‍
രണ്ടാംരംഗത്തിലെ നിലതന്നെ. ദമയന്തി നൈരാശ്യത്തോടെ തോഴിയോട്:
പല്ലവി
സ്വല്‍പ്പ പുണ്യയായേന്‍ ഞാനോ
തോഴിയെന്മൊഴി കേള്‍ നീ
അനുപല്ലവി
സുപ്രസന്നവദനം രമണം
കാണ്മനെന്നു കാമകോടിസുഷമം
വിരഹമോ കഠോരം കടലിതു
വീതഗാധപാരം
വിധുരവിധുരമിതില്‍ വീണുഴുന്നു
വിഷമമെന്നുറച്ചു വേദന പാരം
വിരവിനൊടെന്നാല്‍ നീയതെല്ലാം
വീര്യപൂമാനെ കാണ്മാനായി വേല ചെയ്യേണം
വികൃത്രൂപ മേത ഋതുപര്‍ണ്ണ-
ഭൂമിപാലസൂതം
വിദിത നിഷധപതി വീരനെന്നു
വിരവില്‍ വന്നു ചൊല്ലി ഭൂസുരനേകന്‍
തിരകവനോടു പോയി നീയതെല്ലാം
ധീരനവന്റെ മൊഴി കേട്ടു വീണ്ടുവരേണം
അശനശയനപാനം കഥമവ-
നതുമറിഞ്ഞീടേണം
ഒളിവില്‍ മരുവി പുനരോടിവന്നു
സകലമാശു മമ കേശിനി ചൊല്ലേണം
കളയരുതേ നീ കാലമേതും
ക്ലേശവിനാശനത്തിനു നൂനം കൗശലമേതല്‍
ശ്രീരാമന്‍ അനുജനുമായി പ്രിയതമയെ അന്വേഷിച്ചു നടക്കവെ, വീരനും മഹാനുമായ
ജടായു വീണുകിടക്കുന്നതുകണ്ട് ചോദിച്ചു.
വലതുഭാഗത്തുനിന്നും
പ്രവേശിക്കുന്ന രാമലക്ഷ്മണന്മാര്‍ ഇടതുവശത്തുകിടക്കുന്ന ജടായുവിനെകണ്ട്,
*അച്ഛന്റെ സുഹൃത്തായ ജടായുവെന്ന പക്ഷിശ്രേഷ്ഠനാണെന്നു മനസ്സിലാക്കി, സമീപം
ചെന്നിരുന്ന് ജടായു പറയുന്നത് കേള്‍ക്കുന്നു. ‘ദുഷ്ടനായ രാവണന്‍ സീതയെ
അപഹരിച്ചുകൊണ്ടുപോയി. ഞാന്‍ അവനെ തടുത്ത് വളരെ യുദ്ധം ചെയ്തു. ചതിയില്‍
അവനെന്നെ ചന്ദ്രഹാസത്താല്‍ വെട്ടി. വലതുചിറകറ്റ് ഞാന്‍ നിലംപതിച്ചു. ആ
സമയത്ത് അങ്ങയുടെ പത്നി ’ഭര്‍ത്താവിനെ കണ്ട് വിവരങ്ങള്‍ അറിയിക്കുന്നതുവരെ
അങ്ങേക്ക് മരണംവരുകയില്ല’ എന്ന് അനുഗ്രഹിച്ചു’-ഇതാണ് ജടായു പറയുന്നത്.
തുടര്‍ന്ന് മരണാസന്നനായ ജടായുവിന് രാമന്‍ അസ്ത്രംതൊടുത്ത്
ഭൂമിയില്‍നിന്നും ജലം വരുത്തി കൊടുത്ത്, അനുഗ്രഹിച്ച് തടവിക്കൊണ്ടിരിക്കെ
ജടായുസ്വര്‍ഗ്ഗംപൂകുന്നു. രാമനിര്‍ദ്ദേശാനുസ്സരണം ലക്ഷമണന്‍
വിറകുകൊണ്ടുവന്ന് ചിതയൊരുക്കി,അസ്ത്രം തൊടുത്ത് അഗ്നിജ്വലിപ്പിച്ച്
ജടായുവിന്റെ ദേഹം സംസ്ക്കരിക്കുന്നു. രാമലക്ഷ്മണന്മാര്‍
സീതാന്വേഷണാര്‍ത്ഥം നിഷ്ക്രമിക്കുന്നു.
(തിരശ്ശീല)
ഏഴാംരംഗത്തില്‍ പഴയചിട്ടയിലുള്ള ചിലമാറ്റങ്ങള്‍:
*ഈ രംഗത്തില്‍ രാമനും ജടായുവിനും ആടാനായുള്ള പദങ്ങള്‍ ഉണ്ട്. എന്നാല്‍
പദമില്ലാതെ ആട്ടത്തില്‍ കഴിക്കുന്നതായാണ് ഇന്നുകണ്ടുവരുന്നത്.
സീതയെ
അന്വേഷിച്ച് കാനനത്തില്‍ സഞ്ചരിക്കുന്ന രാമലക്ഷ്മണന്മാരെ എതിര്‍ക്കുന്ന
അയോമുഖിയെന്ന രാക്ഷസിയെ ലക്ഷമണന്‍ അംഗഭംഗംവരുത്തിയയക്കുന്ന കഥാഭാഗമാണ്
എട്ടാംരംഗം. കഥാഗതിക്ക് ആവശ്യമില്ലാത്തതിനാലും മൂലകഥയിലില്ലാത്തതിനാലും
വളരെ പണ്ടുതന്നെ ഒഴിവാക്കപ്പെട്ടതാണീ രംഗം.
ഒന്‍പതാം രംഗം
പമ്പാതടത്തിലെത്തിയ
ശ്രീരാമന്‍ കാമബാണബാധയാല്‍ പരിതപിക്കുന്നതും ലക്ഷ്മണന്‍
ആശ്വസിപ്പിക്കുന്നതുമാണ് ഒന്‍പതാംരംഗത്തില്‍. ഇതും ഇപ്പോള്‍
നടപ്പിലില്ലാത്തതാണ്.
രംഗങ്ങൾ ഇവിടെ പുനഃക്രമീകരിച്ചിരിക്കുന്നു.
ശ്രീരാമനും തന്വിയുമായ് പ്രിയാംന്താ-
മനേഷണംചെയ്തു നടക്കുമപ്പോള്‍
വീരം മഹാന്തം പതിതം ശയാനം
ജടായുഷം വീക്ഷ്യ ജഗാദരാമ:
ലക്ഷമീദേവിക്കിരിപ്പിടമായവനെ,വീരാ,കാമസുന്ദരാ,
സീതെയെ ഇങ്ങുകൊണ്ടുവരണമെന്നു ഭവാന്‍ പറഞ്ഞതു ശരിയായില്ല.
ശക്തിയുണ്ടെങ്കില്‍ രാമനെ യുദ്ധത്തില്‍ അസ്ത്രങ്ങളാല്‍ നിഗ്രഹിക്കുക.
അല്ലാതെ, അവിടുന്ന് അവളെ കൊണ്ടുപോന്നാല്‍ അത് ഈ വംശത്തിന്റെ
നാശത്തിനുകാരണമാകും, തീര്‍ച്ച.
തണ്ടാരില്‍മാതു കുടികൊണ്ടോരു വീര
തണ്ടാര്‍ശരനു സമനായ സുകുമാര
വണ്ടാര്‍കുഴലിയാം സീതയെയിങ്ങു
കൊണ്ടുപോരുവാന്‍ നീ ഉരച്ചതു ചേര
ശക്തിയുണ്ടേങ്കില്‍ നീ രാമനെപ്പോരില്‍
ക്യത്തനാക്കീടണം പത്രികള്‍കൊണ്ടു
അല്ലാതെയവളെ നീ കൊണ്ടുപോന്നാലോ
വല്ലാതെ വംശമിതു നഷ്ടമാമല്ലൊ
