Select Your Language

 
 

Navigation

 
 

ആട്ടക്കഥകൾ

 
 

Syndicate

 
Syndicate content
 
Syndicate content

സൌരാഷ്ട്രം

പദം 5

കുറിപ്പ്: 

നിന്നെയിപ്പോള്‍ ചന്ദ്രഹാസമെടുത്ത് വെട്ടിക്കൊല്ലുന്നുണ്ട്.





ശേഷം യുദ്ധം-

യുദ്ധാന്ത്യത്തില്‍
നാലാമിരട്ടികലാശിക്കുന്നതോടെ രാവണന്‍ വലം‌കാലുയര്‍ത്തി അതിലേക്ക്
വിരല്‍ചൂണ്ടുന്നു. ***ജടായു കാലില്‍ കൊത്തുവാനായി ചാടുന്നു. ഈ സമയത്ത്
രാവണന്‍ ചന്ദ്രഹാസത്താല്‍ ജടായുവിന്റെ വലതുചിറകിന് വെട്ടുന്നു.ജടായു
ചിറകറ്റ് നിലം‌പതിക്കുന്നു. 'ഭര്‍ത്താവിനെ കണ്ട് വിവരങ്ങള്‍
അറിയിക്കുന്നതുവരെ അങ്ങേക്ക് മരണംവരുകയില്ല’ എന്ന് സീത ജടായുവിന് അനുഗ്രഹം
നല്‍കുന്നു. രാവണന്‍ സീതയേയും കൊണ്ട് യാത്ര തുടരുന്നു.



(തിരശ്ശീല)





ഈ രംഗത്തിനും കഴിഞരംഗത്തിനും‍ പഴയചിട്ടയിലുള്ള ചിലമാറ്റങ്ങള്‍

*രാവണന്‍
സീതയെ തേരിലേറ്റി കൊണ്ടുപോകുന്നഭാഗത്ത് ‘ദശാസ്യനങ്ങേവം’ എന്നൊരു
ഇടശ്ലോവും, തുടര്‍ന്ന് സീതയുടെവിലാപമായി ഒരു പദവും, ജടായുവിന്റെ
പ്രവേശത്തിന് മറ്റൊരു ഇടശ്ലോകവും പഴയചിട്ടയില്‍ ഉണ്ടായിരുന്നു.



**രാവണ-ജടായു
യുദ്ധത്തില്‍, ക്രമത്തില്‍ രാവണന്റെ രഥവും വില്ലും ശൂലവും കുഠാരവും എല്ലാം
ജടായു ചിറകിനടിച്ചും കൊത്തിയും തകര്‍ക്കുന്നുണ്ട്. ഈ ഭാഗത്ത് ഇരുവര്‍ക്കും
ആടാനുള്ള ചരണങ്ങളും ഒരു ഇടശ്ലോകവും ഉണ്ട്. എന്നാല്‍ ഇവയൊന്നും ഇന്ന്
നടപ്പിലില്ല.



***പഴയചിട്ടയില്‍ രാവണന്‍ ജടായുവിനെ വെട്ടിക്കൊല്ലുന്നഭാഗത്ത് ഒരു
ഇടശ്ലോകം ഉണ്ട്.





അടുത്ത രംഗം



സീതാവിരഹം സഹിക്യായ്കയാല്‍ ശ്രീരാമന്‍ വിലപിക്കുന്നതാണ് ഈ രംഗത്തില്‍.
ഈരം‌ഗം ഇപ്പോള്‍ നടപ്പിലില്ലാത്തതാണ്.



നടപ്പില്ലാത്ത രംഗങ്ങൾ ഉൾ‌ക്കൊളിക്കാത്തതിനാൽ ക്രമ നമ്പർ ശരിയാക്കാനായി പുനഃക്രമീകരിച്ചിരിക്കുന്നു.



ചന്ദ്രഹാസമെടുത്തിഹ സംബ്രതി

നിന്നെ വെട്ടി ഹനിക്കുന്നതുണ്ടു


പദം 4

കുറിപ്പ്: 



രാക്ഷസാധമാ, എന്റെ മര്‍മ്മം വലത്തെചിറകാകുന്നു.




രാക്ഷസാധമ എന്നുടെ മര്‍മ്മം

പക്ഷമാകുന്നു ദക്ഷിണമല്ലൊ


പദം 3

കുറിപ്പ്: 



പക്ഷിശ്രേഷ്ഠ നില്ക്കു, നില്ക്കു. മര്‍മ്മം പറഞ്ഞ് പൊരുതേണം. വലത്തുകാലിലെ
പെരുവിരളാണ് എന്റെ മര്‍മ്മം.




നില്ക്ക നില്ക്ക വിഹം‌ഗമവീര

മര്‍മ്മമേകിയടല്‍ പൊരുതേണ



ദക്ഷിണാഗുഷ്ഠമാകുന്നെനിക്കൊ

പക്ഷിവര്യാ പറഞ്ഞീടവേണം


പദം 2

കുറിപ്പ്: 

കുന്തീസുതരെ നിങ്ങളെന്തിനു ദു:ഖിക്കുന്നു? മേലില്‍ ശ്രീക്യഷ്ണന്‍ ബന്ധുവായി വരും. ഭയങ്കരന്മാരായ ശത്രുസമൂഹത്തിന് അന്തകനായുള്ള ഭീമസേന, നീ കേട്ടാലും. രാക്ഷസി മുന്വുതന്നെ നിന്നെ പ്രേമിക്കുന്നുണ്ടല്ലൊ.തന്നോടു പ്രേമമില്ലാത്ത ഒരുവളെ പ്രേമിക്കുന്നവരും തന്നെ പ്രേമിക്കുന്നവളെ ഉപേക്ഷിക്കുന്നവരും മൂഢരാണെന്ന് മനസ്സിലാക്കണം.ആയതിനാല്‍ ഇവള്‍ക്ക് ഒരു പുത്രനുണ്ടാകുംവരെ എന്റെ ആജ്ഞപ്രകാരം നീ അതിനെ അനുസ്സരിക്കണം.

വ്യാസന്‍ രണ്ടാംചരണം ആടിത്തുടങ്ങുന്നതോടെ ലളിത പ്രവേശിച്ച് വലതുഭാഗത്തുനില്‍ക്കും.
ശേഷം ആട്ടം-
ഭീമന്‍:(വ്യാസനെ കെട്ടിച്ചാടിക്കുന്വിട്ട ശേഷം) ‘എന്നാല്‍ ഞാന്‍ ഇവുടുത്തെ കല്പനപ്പോലെ ചെയ്തുകൊള്ളാം.’
വ്യാസന്‍:‘ശരി.’

വ്യാസന്‍ ഹിഡിംബിയെ ഭീമനെകൊണ്ട് പാണീഗ്രഹണം ചെയ്യിക്കുന്നു.

ഭീമന്‍:(ഹിഡിംബിയെ സ്വീകരിച്ച് തന്റെ ഇടതുവശത്തു നിര്‍ത്തിയശേഷം,വ്യാസനെ തൊഴുതിട്ട്) ‘ഇനി ഞങ്ങളില്‍ സദാ കരുണയുണ്ടാകേണമേ.’
വ്യാസന്‍:‘അങ്ങിനെതന്നെ.’

ഭീമന്‍ ഹിഡിംബിയുടെ കരംഗ്രഹിച്ചുകൊണ്ട് വ്യാസനെയാത്രയാക്കി നിഷ്ക്രമിക്കുന്നു.

(തിരശ്ശീല)

കുന്തീസുതന്മാരെ നിങ്ങള്‍ എന്തിനു സന്താപിക്കുന്നു.
ബന്ധുരാംഗന്‍ വാസുദേവന്‍ ബന്ധുവായ്‌ വന്നീടും മേലിൽ

ഭീമവൈരികുലകാല ഭീമസേന കേട്ടാലും നീ
യാമിനീചാരിണി നിന്നെ കാമിച്ചീടുന്നല്ലൊ മുന്നം

തന്നെ കാമിച്ചീടാതൊരു തന്‌വഗിയെ കാമിപ്പോരും
തന്നെ കാമിച്ചീടുന്നോളെ താനുപേക്ഷിച്ചീടുന്നോരും
മൂഢരെന്നു പാരിലെല്ലാം രൂഡമെന്നറിഞ്ഞീടേണം
(കാലം മുറുക്കി)
എന്നതുകൊണ്ടിവള്‍ക്കൊരു നന്ദനനുണ്ടാവോളം നീ
നന്നായനുസരിക്കേണം എന്നുടെ നിയോഗത്താലേ

പദം 3

കുറിപ്പ്: 

കൂട്ടത്തോടെ കൊലചെയ്തു കൊണ്ടുവരിക. ഞെട്ടുന്നരീതിയില്‍ അലറികൊണ്ട് ചെന്ന് അവരെ ആട്ടിയോടിച്ചേക്കരുത്.

ശേഷം ആട്ടം-
ഹിഡിംബന്‍:(പീഠത്തിലിരുന്ന്, കുന്വിട്ടുനില്‍ക്കുന്ന ഹിഡിംബിയോട്) ‘നീ ചെല്ലുന്നതുകണ്ട് മനുഷ്യര്‍ ഓടിപ്പോയേക്കും. അതിനാല്‍ പതുങ്ങിചെന്ന് അവരെ പിടിച്ചുകൊണ്ടുവരിക. ചുടുചോരകുടിച്ച് മാംസം നമുക്കൊരുമിച്ച് തിന്നാം.‘

ഹിഡിംബി:‘അങ്ങിനെ തന്നെ’

ഹിഡിംബി വീണ്ടും ഹിഡിംബനെ കുന്വിട്ടിട്ട് മാറുന്നു. ഹിഡിംബന്‍ നിഷ്ക്രമിക്കുന്നു.

ഹിഡിംബി:(തിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട’ വെച്ച് മനുഷ്യരെ കണ്ടിട്ട്-ആത്മഗതം) ‘ഇതാ മനുഷ്യര്‍ വസിക്കുന്നു. (എണ്ണിക്കൊണ്ട്)‘അഞ്ചുപേരുണ്ട്.’ (ഭീമനെ കണ്ട് പുഞ്ചിരിച്ചുകൊണ്ട്) ‘ആഹാ! ഈ പുരുഷന്‍ കാമനെപോലെ സുന്ദരന്‍! സൂര്യനെപോലെ തേജസ്വി! സിംഹത്തേപ്പോലെ വിക്രമി!‘ (കാമത്താല്‍ ലജ്ജിച്ച്) ‘ഇദ്ദേഹത്തെ എനിക്ക് ഭര്‍ത്താവായി ലഭിച്ചുവെങ്കില്‍!‘
(പുളകംകൊണ്ടിട്ട്) ‘എന്റെ ആഗ്രഹം സാധിക്കുവാന്‍ എന്താണു വഴി?’(ആലോചിച്ചിട്ട്) ‘ആകട്ടെ, എന്റെ ഈ രൂപം മറച്ച് ഒരു സുന്ദരീവേഷം ധരിച്ചുചെന്ന് ഇദ്ദേഹത്തോട് എന്റെ സത്യാവസ്ത അറിയിക്കുകതന്നെ’.

ഹിഡിംബി നാലാമിരട്ടിയെടുത്ത്, വേഷമാറ്റത്തിന്റെ അടയാളമായി പ്രത്യക്ഷമുദ്ര പിടിച്ച്, അല്‍പ്പം വിലാസന്യത്തങ്ങളോടെ ലജ്ജിച്ച് നിഷ്ക്രമിക്കുന്നു.

(തിരശ്ശീല)

കൂട്ടത്തോടെ കൊലചെയ്തു വാട്ടം കൂടാതെവരിക
ഞെട്ടുമാറലറിചെന്നു ആട്ടിക്കളയൊല്ല

പദം 1

കുറിപ്പ്: 

ഘോരമായ നമ്മുടെ കാട്ടില്‍ ആരേയും പേടിയില്ലാതെ കടന്നുവന്നതെന്നു നീ വേഗം പോയ് അറിയുക. ഈ വനത്തില്‍ മനുഷ്യര്‍വന്നിട്ടുണ്ടെന്നുള്ളതുറപ്പാണ്‌. ത്യപ്തിയാവോളം നല്ല രക്തംകുടിക്കാമല്ലൊ. എനിക്കതിന് ധ്യതിയാവുന്നു. ഒട്ടും വൈകാതെ നീപോയ്‌വരിക.‍

ഘോരമാം നമ്മുടെ കാട്ടില്‍ ആരേയും പേടികൂടാതെ
ആരവിടെ വന്നതെന്നു പാരാതെ പോയറിക നീ

മര്‍ത്ത്യന്മാരുണ്ടീവനത്തില്‍ പ്രാപ്തരായിട്ടെന്നു നൂനം
ത്യപ്തിവരുവോളം നല്ല രക്തപാനം ചെയ്യാമല്ലൊ

(കാലം മുറുക്കി)
ചോരകൊണ്ടെനിക്കിപ്പോഴെ പാരണ ചെയ്‌വാന്‍ വൈകുന്നു
വാരണഗാമിനി ചെറ്റും പാരാതെ പോയ്‌വന്നാലും നീ

രംഗം 6

കുറിപ്പ്: 

ധര്‍മ്മപുത്രാദികള്‍ ഭീമസേനന്റെ രക്ഷയില്‍ അവിടെ കിടന്നുറങ്ങിക്കൊണ്ടിരിക്കെ
ഇവര്‍ മനുഷ്യരാണേന്നറിഞ്ഞ് പെട്ടന്നുവന്ന ഹിഡിംബന്‍ കോപത്തോടെ സഹോദരിയായ ഹിഡിംബിയോട് ഇപ്രകാരം പറഞ്ഞു.

ഹിഡിംബന്റെയും പിന്നീട് ഹിഡിംബിയുടേയും തിരനോട്ടം.

തിരനീക്കി ഹിഡിംബന്റെ ഇളകിയാട്ടം-

ഹിഡിംബന്‍:(വയറു തലോടീ വിശപ്പുനടിച്ചിട്ട്)‘കഷ്ടം! എനിക്ക് വിശപ്പുസഹിക്കുന്നില്ലല്ലൊ. എന്നെ ഭയന്ന് മ്യഗങ്ങള്‍പോലും ഈ കാട്ടില്‍ വരുന്നില്ലല്ലൊ! (മണം നടിച്ച്,സന്തോഷത്തോടെ) ഹാ! മനുഷ്യഗന്ധം വരുന്നു.എവിടേനിന്നാണ്? മനുഷ്യര്‍ ഇവിടെ വന്നിട്ടുണ്ടെന്നുറപ്പാണ്. ഹാ! മനുഷ്യമാംസം ഭക്ഷിച്ചിട്ട് എത്രകാലമായി.എന്തായാലും അവരെ പിടിച്ചുകൊണ്ടുവരുവാനായി അനുജത്തിയെ അയക്കുകതന്നെ.’ഹിഡിംബന്‍ നാലാമിരട്ടിയെടുത്ത് തിരപൊക്കുന്നു.

വീണ്ടും തിരനീക്കുന്വോള്‍ ഹിഡിംബി ഇടത്തുവശത്തുകൂടി എടുത്തുകലാശത്തോടെ പ്രവേശിച്ച് വലതുവശത്തിരിക്കുന്ന ഹിഡിംബനെ കണ്ട്, കെട്ടിചാടികുന്വിടുന്നു.തുടര്‍ന്ന് ഹിഡിംബന്‍ പദമാടുന്നു.

സപ്തേഷു തത്ര പവനാത്മജബാഹുവീര്‍‌യ്യ-
ഗുപ്തേഷു തേഷു യമസൂനുയമദികേഷു
മര്‍ത്ത്യാനവേത്യ സഹസോപഗതോ ഹിഡിംബ:
ക്രുദ്ധ: സ്വസാരമിദമാഹ തദാ ഹിഡിംബിം

അഭ്യസനം

 
 
 
 

Custom Search