Select Your Language

 
 

Navigation

 
 

ആട്ടക്കഥകൾ

 
 

Syndicate

 
Syndicate content
 
Syndicate content

കല്യാണി

പദങ്ങളും രാഗങ്ങളും

ചില പ്രധാന പദങ്ങളും അവയുടെ രാഗങ്ങളും കഥയും ഇവിടെ പട്ടികയായി ചേർത്തിരിക്കുന്നു. പലരും രാഗം മാറ്റി പാടാറുണ്ട് എന്നതിനാൽ ഇതൊരു അവസാനവാക്കല്ല.

ശങ്കരാഭരണം:

പ്രീതിപുണ്ടരുളുകയേ നളചരിതം ഒന്നാം ദിവസം
കത്തുന്ന വനശിഖി മദ്ധ്യഗനാരെടോ നളചരിതം മൂന്നാം ദിവസം
സൂതകുലാധമ നിന്നൊടിദാനീം കീചകവധം
പുണ്ഡരീക നയന കിർമ്മീരവധം
പാഞ്ചാലരാജ തനയേ കല്ല്യാണസൗഗന്ധികം
ഭീതിയുള്ളിലരുതൊട്ടുമേ
 
കല്ല്യാണസൗഗന്ധികം
വിജയ തേ ബാഹുവിക്രമം കാലകേയവധം
സലജ്ജോഹം തവ ചാടു കാലകേയവധം
പാണ്ഡവന്റെ രൂപം കാലകേയവധം
പരിദേവിതം മതി മതി സന്താനഗോപാലം
രാവണ കേൾക്ക നീ സാമ്പ്രതം
 
ബാലിവിജയം
കലയാമി സുമതേ കുചേലവൃത്തം
ആരടാ നടന്നീടുന്നു സീതാസ്വയംവരം
അമ്മതൻ മടിയിൽ വെച്ചു നിൻമകൻ രുഗ്മാഗദചരിതം

 കല്യാണി:

കുണ്ഡിനനായക നന്ദിനിയ്ക്കൊത്തൊരു നളചരിതം ഒന്നാം ദിവസം
അംഗനമാർ മൗലേ ബാലേ നളചരിതം ഒന്നാം ദിവസം
ഘോരവിപിനമെന്നാലെഴു നളചരിതം മൂന്നാം ദിവസം
വരിക ബാഹുക എന്നരികിൽ നളചരിതം മൂന്നാം ദിവസം
താരിൽത്തേൻമൊഴിമാർമണേ ഉത്തരാസ്വയംവരം
കണ്ണിണയ്ക്കാനന്ദം നൽകിടുന്നു പാരം ദക്ഷയാഗം
കുവലയവിലോചനേ കുമതിയാകിയ ദക്ഷയാഗം
സാദരമയി തവ മാതരിദാനീം ബകവധം
കലുഷകരം സുഖനാശനമെന്നും ദുര്യോധനവധം

സാവേരി:

അറിക ഹംസമേ നളചരിതം ഒന്നാം ദിവസം
ഈശ്വരാ നിഷധേശ്വര നളചരിതം രണ്ടാം ദിവസം
ആനന്ദതുന്ദിലനായ്‌ വന്നിതാശു നളചരിതം നാലാം ദിവസം
ഭവദീയന്നിയോഗം കാലകേയവധം
ശ്രീമൻ സഖേ വിജയ സന്താനഗോപാലം
വിധി മതം നിരസിച്ചീടാമോ സന്താനഗോപാലം

തോടി:

പ്രിയമാനസ നീ പോയ്‌ വരേണം നളചരിതം ഒന്നാം ദിവസം 
കുവലയവിലോചനേ ബാലേ ഭൈമി നളചരിതം രണ്ടാം ദിവസം 
ലോകപാലൻമാരേ നളചരിതം മൂന്നാം ദിവസം 
വിജനേബത മഹതി
 
നളചരിതം മൂന്നാം ദിവസം 
എങ്ങാനുമുണ്ടോ കണ്ടു നളചരിതം നാലാം ദിവസം 
ബാലേ വരിക നീ ചാരുശീലേ ബകവധം 
ജനക തവ ദർശനാൽ കാലകേയവധം 
പോരും നീ ചൊന്നതും സന്താനഗോപാലം 
സുദിനം താവകസംഗാൽ കുചേലവൃത്തം
 
രഘുപതേ ഭാർഗവ ദീനദയാലോ സീതാസ്വയംവരം 
ആവതെന്തേ ഈശ്വര രുഗ്മാഗദചരിതം 

ഭൈരവി:

എങ്ങുനിന്നെഴുന്നരുളിസുരാധിപ നളചരിതം രണ്ടാം ദിവസം 
ജാനേ പുഷ്കര തേ തത്വം നളചരിതം രണ്ടാം ദിവസം 
അന്തികേ വന്നിടേണം നളചരിതം മൂന്നാം ദിവസം 
ഈര്യതേ എല്ലാം നളചരിതം നാലാം ദിവസം 
കണ്ടിവാർ കുഴലിയെന്നെ കണ്ടീലയോ കീചകവധം 
ഗോപാലകൻമാരേ പരിതാപമുള്ളിലരുതേതും ഉത്തരാസ്വയംവരം 
സന്താപമരുതരുതേ ചെന്താമരേക്ഷണേ ദക്ഷയാഗം 
വനമുണ്ടിവിടെ ദുർഗാഭവനമുണ്ടു കിർമ്മീരവധം 
സഹജ സമീരണസൂനോ കല്ല്യാണസൗഗധികം 
ചന്ദ്രവംശമൗലി രത്നമേ കാലകേയവധം 
സോദരന്മാരെ നന്നിതു രാവണോൽഭവം 
ഭാർഗവ മുനി തിലക സീതാസ്വയംവരം

പന്തുവരാളി:

ദേവനം വിനോദനായ ദേവനിർമ്മിതം നളചരിതം രണ്ടാം ദിവസം
ആരെടോ നീ നിന്റെ പേരെന്തു
 
നളചരിതം നാലാം ദിവസം
പോടാ നീയാരട മൂഢ കിരാതം

 

പദം 4

കുറിപ്പ്: 



ഉണ്ണി,ലക്ഷ്മണാ,രാക്ഷസരുടെ ഉപദ്രവമേല്‍ക്കാതെ സീതയെ രക്ഷിച്ചു നീ ഇവിടെ
നില്‍ക്കുക.



ശേഷം ആട്ടം-

ശ്രീരാമൻ‍:(ലക്ഷ്മണനോട്)
‘അതിനാല്‍ നീയിവിടെത്തന്നെ നിന്നാലും’ (സീതയോട്) ‘എന്നാല്‍ ഞാന്‍ മാനിനെ
പിടിച്ചുകൊണ്ട് വേഗം വരാം. സന്തോഷമായിരുന്നാലും.’



സീതയേയും
ലക്ഷ്മണനേയും അനുഗ്രഹിച്ച് ശ്രീരാമന്‍ ചാപബാണങ്ങളോടെ പുറപ്പെടുന്നു. ഈ
സമയത്ത് സീതയും ലക്ഷ്മണനും നിഷ്ക്രമിക്കുന്നു. രാമന്‍ തിരിഞ്ഞുവന്ന്
മാനിനെ തിരയുന്നു. തുടര്‍ന്നുള്ള ‘മാന്‍പിടുത്തം’ ചെമ്പടതാളത്തിലുള്ള ഒരു
പ്രത്യേകനൃത്തമാണ്. ഈ സമയത്ത് പിന്നണിയില്‍ തോടിരാഗം(മൂന്ന്
താളവട്ടങ്ങളിലായി) ആലപിക്കും. ആദ്യതാളവട്ടം കലാശിച്ചാല്‍ രാമന്‍ ‘മാന്‍
ഓടിപ്പോകാന്‍ കാരണമെന്ത്?’എന്നുചിന്തിച്ച്, ‘കയ്യില്‍ അമ്പുംവില്ലും
കണ്ടിട്ടാവും’ എന്നുകരുതി അവകള്‍ മറച്ചുപിടിച്ച് വീണ്ടും മാനിനുപിറകെ
ചെല്ലുന്നു. രണ്ടാം താളവട്ടം കലാശിക്കുമ്പോള്‍ മാന്‍
ഓടിമാറുന്നതുകണ്ടിട്ട് പുല്ലുകള്‍ പറിച്ചുകാട്ടിക്കൊണ്ട് മാനിനെ
സമീപിക്കുന്നു. മൂന്നാംതാളവട്ടം കലാശിക്കൊമ്പോഴും മാന്‍ ഓടിപോകുന്നു.



ശ്രീരാമൻ‍:‘ഇങ്ങിനെവരുവാന്‍
കാരണം എന്ത്? ഇത് രാക്ഷസമായ ആയിരിക്കുമൊ? ആ, അറിയാം’ (വില്ലെടുത്ത് ഞാൺ
മുറുക്കിയിട്ട്) ‘ഇനി ഇതിന്റെനേരെ ഒരു അസ്ത്രമയക്കുകതന്നെ’



രാമന്‍ നാലാമിരട്ടിയെടുത്ത് കെട്ടിച്ചാടി ഇടത്തേക്ക് ഒരു അമ്പെയ്യുന്നു.
ഉടനെ കരച്ചില്‍കേട്ട് ചെവിയോര്‍ക്കുന്നു.




അത്രനീ നില്‍ക്ക ബാല സൌമിത്രേ സഹജ

നക്തഞ്ചരോപദ്രവം വരാതെരക്ഷിപ്പാന്‍


പദം 3

കുറിപ്പ്: 



സുന്ദരി, നിന്റെയുള്ളില്‍ മോഹമുണ്ടെങ്കില്‍ ഇതിനെ ഞാന്‍ കൊണ്ടുവന്നു
തരുന്നുണ്ട്.




ഉളളില്‍ നിനക്കു മോഹം ഇതിനുണ്ടെന്നാകില്‍

കല്യാണി കൊണ്ടുവന്നു തരുന്നൊണ്ടു സീതേ


പദം 3

കുറിപ്പ്: 

കുണ്ഠിതപെട്ട് ഇനി വിലാപിക്കേണ്ട. നിങ്ങളിക്കിനി അവനെകൊണ്ടുള്ളസങ്കടം
ഉണ്ടാവില്ല. ചോറുകൊണ്ടുപോവാനിപ്പോള്‍ ഉപായമെല്ലാമുണ്ട്.

ശേഷം ആട്ടം-

ഭീമന്‍:(ബ്രാഹ്മണനെ കെട്ടിച്ചാടികുന്വിട്ടിട്ട്) ‘എന്നാലിനി ഞാന്‍ ചെയ്യേണ്ടതെന്ത്?’
ബ്രാഹ്മണന്‍:‘ആ വണ്ടികൊണ്ടുവന്നാലും’
ഭീമന്‍ അനുസ്സരിച്ച് മാറി,തിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി ഇടത്തേക്ക്നീങ്ങി
വണ്ടികണ്ട്, വണ്ടിയുടെ ഉറപ്പ് പരിശോധിക്കുന്നു. വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി പോത്തുകളെ പിടിച്ചുകൊണ്ടുവന്ന് വണ്ടിയില്‍ കെട്ടുന്നു.
ഇടതുകയ്യാല്‍ വണ്ടിപിടിച്ചുകൊണ്ട് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിവന്ന് ബ്രാഹ്മണനെ വണങ്ങുന്നു.
ഭീമന്‍:‘വണ്ടിയിതാ,നോക്കിയാലും’
ബ്രാഹ്മണന്‍:‘(എഴുന്നേറ്റ് വണ്ടി വീക്ഷിച്ചിട്ട്) ‘ഓഹോ,മതി,മതി.‘
ഭീമന്‍:‘എന്നാലിനി ചോറുംകറികളും തന്നാലും’
ഭീമന്‍:(ബ്രാഹ്മണന്‍ കൊടുക്കുന്ന ചോറും കറികുഭങ്ങളുമെല്ലാം വണ്ടിയില്‍
വയ്ച്ച്, വീക്ഷിച്ചശേഷം) ‘എല്ലാം ആയില്ലെ?’
ബ്രാഹ്മണന്‍:‘എല്ലാം ആയി’
ഭീമന്‍:‘എന്നാലിനി ഒട്ടും വിഷമിക്കേണ്ട. ബകന് ചോറുംകറികളും നല്‍കി, മേലില്‍ നിങ്ങള്‍ക്കുണ്ടാകുന്ന ആപത്തൊഴിച്ച് വന്നേക്കാം. പോരയൊ?’
ബ്രാഹ്മണന്‍:‘ഓ,മതി.’
ഭീമന്‍ കുന്വിട്ട് ബ്രാഹ്മണനെ യാത്രയാക്കുന്നു. ബ്രാഹ്മണന്‍ നിഷ്ക്രമിക്കുന്നു.
ഭീമന്‍ (തിരിഞ്ഞുവന്ന് ആത്മഗതമായി)‘ഇനിവേഗം ബകവനത്തിലേക്ക് പുറപ്പെടുകതന്നെ’

ഭീമന്‍ നാലാമിരട്ടികലാശം ചവുട്ടി വണ്ടിയില്‍കയറി വണ്ടിതെളിച്ചുകൊണ്ട് നിഷ്ക്രമിക്കുന്നു.

(തിരശ്ശീല)

പതിനാലാം രംഗത്തിന്റെ അവതരണത്തില്‍ തെക്കന്‍‌ചിട്ടയിലുള്ള ചില പ്രധാന വ്യത്യാസങ്ങള്‍

1. ഭീമന്‍ മുറുകിയ ‘കിടതിന്താം’ചവുട്ടി പ്രവേശിക്കുന്വോള്‍, ദു:ഖഭാരത്താല്‍
അന്ധനായ ബ്രാഹ്മണന്‍ ബകനാണെന്നു ശങ്കിച്ച് പീഠത്തില്‍നിന്നും
താഴെവീഴുന്നു. ഭീമന്‍ ബ്രാഹ്മണനെ പിടിച്ചെഴുന്നേല്‍പ്പിച്ച് ഇരുത്തിയിട്ട്, വന്ദിച്ച് പദമാടും.

2. അന്ത്യത്തിലുള്ള ആട്ടം ഇങ്ങിനെയാണ്.
ഭീമന്‍:(ബ്രാഹ്മണനെ കുന്വിട്ടിട്ട്) ‘ചാടെവിടെ’? (ബ്രാഹമണന്‍
കാട്ടികൊടുക്കുന്ന വണ്ടികണ്ട് വണ്ടിയുടെ ഉറപ്പ് പരിശോധിച്ചിട്ട്)
‘പോത്തുകളെവിടെ?’ (പോത്തുകളെ ചെന്നുകണ്ടിട്ട്) ‘ദേഹവും
കൊന്വുകളും ഭയങ്കരമായിരിക്കുന്നു.’ (ഓരോന്നിനെയായി
വണ്ടിയില്‍ കൊണ്ടുപോയി ബന്ധിച്ചിട്ട്) ‘ചോറുംകറികളും എവിടെ?’
(ബ്രാഹ്മണന്നല്‍കുന്ന ചോറും കറികുഭങ്ങളും വണ്ടിയില്‍ കയറ്റിവയ്ച്ചിട്ട്
‘നൂറെണ്ണമുണ്ടോ’ എന്ന് എണ്ണിനോക്കിയിട്ട്) ‘ആയിട്ടില്ലാ,ഇനി നാലെണ്ണംകൂടി
വേണം’(നാലെണ്ണംകൂടി വാങ്ങി കയറ്റിവയ്ച്ച് കെട്ടിമുറുക്കി,നോക്കിക്കണ്ടിട്ട്)
‘കൊള്ളാം.’
ബ്രാഹ്മണനെ വണങ്ങിയാത്രയാക്കുന്നു.ബ്രാഹ്മണന്‍ നിഷ്ക്രമിക്കുന്നു.

കുണ്ഠിതയോടെ ഇനി വേണ്ടാ വിലാപം
ഇണ്ടലിവനാല്‍ നിങ്ങള്‍ക്കുണ്ടാകയില്ല ബലി
കൊണ്ടുപോവതിനിപ്പോളുണ്ടാമുപായമെല്ലാം

പദം 1

കുറിപ്പ്: 

അമ്മേ,അവിടുത്തെ ത്യപ്പാദങ്ങള്‍ ഞാന്‍ സാദരം വന്ദിക്കുന്നു. ചോറുംകറികളും ഉണ്ടാകുക,പുത്രന്‍ ഇവിടെ സന്തോഷത്തോടെ വരും എന്ന് ഗ്യഹത്തിനകത്ത് ബ്രാഹ്മണരുമായി പറഞ്ഞിരുന്നതെന്താണ്? എന്നോട് പറയുവാന്‍ അവിടുന്ന് എന്തിന് സന്തേഹിക്കുന്നു?

സാദരമയി തവ മാതരിദാനിം പാദയുഗളം കരുതുന്നേന്

ഓദനരാശി ചമപ്പു സുതനിഹ മോദാല്‍ വന്നീറ്റുമെന്നു

എന്തൊരുദന്തമിതധുനാ ചൊന്നതു-
മന്തണരോടുനിശാന്തേ
ചിന്ത വെടിഞ്ഞിഹ പറവതിനെന്നൊ-
ടെന്തിഹ സംശയമയിതേ

രംഗം 13

കുറിപ്പ്: 

വാവിട്ടുകരഞ്ഞുകൊണ്ടിരുന്ന ആ ബ്രാഹ്മണദന്വതിമാരേ ആശ്വസിപ്പിച്ചു വരുന്ന കുന്തിയെ വണങ്ങി ഭീമസേനന്‍പറഞ്ഞു.‍

ഭീമസേനന്‍ ഇടതുവശത്തുകൂടി ‘കിടതകധീം,താം‘ചവുട്ടി പ്രവേശിച്ച് വലതുഭാഗത്തിരിക്കുന്ന കുന്തിയെ കണ്ട്, കുന്വിട്ട് അനുഗ്രഹംവാങ്ങിയിട്ട് പദമാടുന്നു.

ആശ്വാസ്യൈനം ദീനദീനം രുദന്തം
നിശ്വാസ്യൈവം കാന്തയാ ചാതിതാന്തം
ആയാന്തിം താം ഭീമസേനോഹി കുന്തീ
മാവന്ത്യോവാചാദരേണാരിഘാതീ

ശ്ലോകം 2 (ഇടശ്ലോകം)

കുറിപ്പ്: 

ഘടോത്കചന്‍ അമ്മയുമൊത്ത് പോയതിനുശേഷം പെട്ടന്ന് പാണ്ഡവര്‍ ബ്രാഹ്മണവേഷം ധരിച്ച് ഏകചക്രയില്‍ ചെന്ന് ഭിക്ഷാവ്യത്തിയോടെ സസുഖം വസിച്ചു.

ഗതവതി ച ഘടോത്കചേ സ്വമാത്രാ
ദ്രുതമവലംബിത വിപ്രവര്യവേഷ:
തദനു സമുപഗമ്യചൈകചക്രാം
ക്യതമതയസ്സുഖമൂഷുരാത്തഭൈക്ഷാ:

പദം 3

കുറിപ്പ്: 

മനസ്സില്‍ വിചാരിക്കുന്ന സമയത്തുതന്നെ വൈകാതെ ഞാന്‍ ഭവാന്റെമുന്നില്‍ വന്നുകൊള്ളാം.

ശേഷം ആട്ടം-

ഭീമന്‍:(കെട്ടിച്ചാടിക്കുന്വിട്ട പുത്രനെ അനുഗ്രഹിച്ചിട്ട്) ‘അല്ലയോ ഉണ്ണീ,എന്നാല്‍ ഇനി മാതാവോടുക്കൂടിപ്പോയ് സുഖമായി വസിച്ചാലും’
ഘടോതകചന്‍:‘അങ്ങിനെതന്നെ’

ഭീമന്‍ ഹിഡിംബിയെ പുത്രനെ ഏല്‍പ്പിക്കുന്നു. ഘടോത്കചന്‍ ഹിഡിംബിയെ ഇടതുവശത്തേക്കുനിര്‍ത്തി കുന്വിടുന്നു. ഭീമനെ കുന്വിട്ട് യാത്രയാക്കി തിരിയുന്നു. ഭീമനും ഹിഡിംബിയും നിഷ്ക്രമിക്കുന്നു. ഘടോതകചന്‍ തിരിഞ്ഞുവന്ന് നാലാമിരട്ടിയെടുത്ത് നിഷ്ക്രമിക്കുന്നു.

ഘടോത്കചന്‍ അമ്മയുമൊത്ത് യാത്രയാവുന്നു.

(തിരശ്ശീല)

സ്വാന്തമതില്‍ ചിന്തിക്കുന്നേരം തന്നെ ഭവ-
ദന്തികേ വന്നീടുവന്‍ ഞാന്‍ വൈകിടാതെ.

പദം 5

കുറിപ്പ്: 


ഞാനൊരു
ഗുഹയുണ്ടാക്കാം,അതിലൂടെ പോയാല്‍ ആരുംകാണാതെ വനത്തില്‍ ചെല്ലാം.



ശേഷം ആട്ടം-

ധര്‍മ്മപുത്രര്‍:(വന്ദിച്ച് ഓച്ഛാനിച്ച് നില്‍ക്കുന്ന ആശാരിയോട്
)‘എന്നാല്‍ ഇനി വേഗം ഒരു ഗുഹ നിര്‍മ്മിച്ച്, വാതിലോടുകൂടിയ ഒരു തൂണുകൊണ്ട്
മറച്ചാലും.‘

ആശാരി:‘എറാന്‍,അങ്ങിനെ തന്നെ.



‘ധര്‍മ്മപുത്രര്‍ നിഷ്ക്രമിക്കുന്നു.ആശാരി ജോലിതുടങ്ങും മുന്‍പായി ഇരുന്ന്
ഒന്ന് മുറുക്കി പാറ്റി തുപ്പുന്നു. എന്നിട്ട് ഭാണ്ടമഴിച്ച് പണിയായുധങ്ങള്‍
എടുത്ത് മൂര്‍ച്ചകൂട്ടുന്നു. പണിക്കാവശ്യമായ മരം തേടി കണ്ടുപിടിച്ച്
വെട്ടിമുറിച്ചിടുന്നു. ലേശം ഇരുന്ന് ക്ഷീണമകറ്റിയിട്ട് മരം കണക്കിന്
മുറിച്ച് ചെത്തി അതുകൊണ്ട് വാതിലോടുകൂടിയ ഒരു തൂണ്‍ നിര്‍മ്മിക്കുന്നു.
എന്നിട്ട് അതു വലിച്ചുകൊണ്ടുവന്ന് അരക്കില്ലത്തില്‍ സ്താപിക്കുന്നു.
അതില്‍നിന്നും ഒരു ഗുഹയും നിര്‍മ്മിച്ചശേഷം ആശാരി അതു ധര്‍മ്മപുത്രര്‍ക്കു
കാട്ടിക്കൊടുക്കുന്നു. ധര്‍മ്മപുത്രര്‍ ഇവ പരിശോധിച്ച് ‘നന്നായി’ എന്നു
പറയുന്നു.ഈ സമയത്ത് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി ഭീമന്‍ പ്രവേശിച്ചു
ധര്‍മ്മപുത്രരെ വണങ്ങുന്നു. ഭയത്തോടെ ആശാരി ഗുഹ പരിശോധിക്കുവാന്‍ ഭീമനോട്
അപേക്ഷിക്കുന്നു. ഭീമനു ഗുഹയിലേക്ക് കടക്കാനാവാത്തതിനാല്‍ ‘വിസ്താരം പോരാ’
എന്ന് ആശാരിയോട് പറയുന്നു. കണക്കുപിഴച്ചതായി നടിച്ച് ആശാരി ഭീമന്റെ
അളവെടുത്ത് ഗുഹയുടെ വിസ്താരം കൂട്ടുന്നു. അതിനു ശേഷം ഭീമനെ
കാട്ടികൊടുക്കുന്വോള്‍ ഭീമന് നിഷ്പ്രയാസം ഗുഹയില്‍ കടക്കാന്‍
സാധിക്കുന്നു. ‘ഇപ്പോള്‍ അസ്സലായി’ എന്നു ഭീമന്‍ പറയുന്നതു കേട്ട് ആശാരി
സന്തോഷവാനാകുന്നു. ഈസമയം കുന്തീദേവി പ്രവേശിക്കുന്നു. തുടര്‍ന്ന് കുന്തി,
ധര്‍മ്മപുത്രര്‍,ഭീമന്‍ എന്നിവര്‍ ധാരാളം സമ്മാനങ്ങള്‍ നല്‍കി ആശാരിയെ
യാത്രയയക്കുന്നു. കുന്തി നിഷ്ക്രമിക്കുന്നു.



കുന്തീദേവി ആശാരിക്ക് സമ്മാനംനല്‍കുന്നു.


ഞാനൊരു ഗഹ്വരം തീര്‍ക്കാമതിലൂടെ പോയാല്‍
കാനനേ ചെന്നീടാമാരും കണ്ടിടാതെ

പദം 4

കുറിപ്പ്: 

എന്തായാലും ഞങ്ങള്‍ക്ക് ശ്രീകൃഷ്ണന്റെ കാല്‍തളിരുകള്‍ തന്നെ ഗതിയെന്നുറപ്പാണ്.

വല്ലതെന്നാലും ഞങ്ങള്‍ക്കു മല്ലവൈരിതന്റെ
പല്ലവപാദങ്ങള്‍ ഗതിയല്ലോ നൂനം

അഭ്യസനം

 
 
 
 

Custom Search