ശ്രീവത്സമണിഞ്ഞവനേ,ശ്രീനാരായണാ, ഗോവിന്ദാ, മുക്തി തരണേ.
[^^^^“കാഞ്ചനമാലയെ ധരിക്ക“ എന്ന ചരണമാടുമ്പോള്‍ ബാലി, പിതാവുനല്‍കിയ മാല
കഴുത്തില്‍ നിന്നും ഊരി സുഗ്രീവനെ അണിയിക്കുന്നു.]
ശേഷം ആട്ടം-
ശ്രീരാമന്‍ ബാലിയുടെ മാറില്‍തറച്ച അസ്ത്രം തൊട്ടുവന്ദിച്ചിട്ട്
പറിച്ചെടുക്കുന്നു(ഈ സമയം ചെണ്ടയില്‍ വലന്തല മുട്ടുന്നു).
ശ്രീരാമന്‍
ബാലിയെ അനുഗ്രഹിക്കുന്നു. കഠിനമായവേദനയോടെ പുളഞ്ഞ ബാലി മോക്ഷം
പ്രാപിക്കുന്നു. സുഗ്രീവാദികള്‍ ബാലിയുടെ പാദത്തില്‍ നമസ്ക്കരിക്കുന്നു.
(തിരശ്ശീല)
തിരശ്ശീലനീക്കുമ്പോൾ
രാമന്റെ നിര്‍ദ്ദേശാനുസ്സരണം ലക്ഷ്മണന്‍ സുഗ്രീവനെ രംഗമദ്ധ്യത്തില്‍
പീഠത്തിലിരുത്തി രാജ്യാഭിഷേകം ചെയ്യുന്നു. തുര്‍ന്ന് സുഗ്രീവന്‍ വന്ന്
ശ്രീരാമനെ വന്ദിക്കുന്നു.
രാമൻ:(സുഗ്രീവനെ അനുഗ്രഹിച്ചിട്ട്)
‘അല്ലയൊ സുഗ്രീവാ, താങ്കള്‍ക്ക് സന്തോഷമായില്ലെ? ഇനി കിഷ്കിന്ധയില്‍ പോയി
സുഖമായി വസിച്ചുകൊള്‍ക. വര്‍ഷകാലം കഴിഞ്ഞാലുടന്‍ സീതാന്വേഷണത്തിനായി
വാനരസേനയോടു കൂടി വന്നാലും’
സുഗ്രീവൻ:‘കല്‍പ്പനപോലെ’
സുഗ്രീവന്‍ തൊഴുത് യാത്രയാവുന്നു. മൂവരും നിഷ്ക്രമിക്കുന്നു.
(ധനാശി)
ശ്രീവത്സവത്സരാമ ശ്രീനാരായണ
ഗോവിന്ദ മുക്തിം ദേഹി
അല്ലയൊ
ശ്രീരാമചന്ദ്ര, അവിടുത്തെ ബാണമേറ്റ എന്റെ വാക്കുകള്‍ കേട്ടാലും.
കൊല്ലപ്പെടേണ്ടവനായ എന്നെ അവിടുന്നു കൊന്നത് ഉചിതംതന്നെ. അംഗദനും താരയും
നിരാധാരരായി. അവര്‍ക്ക് അങ്ങയുടെ കാരുണ്യം തന്നെ വേണം. ഈ സുവര്‍ണ്ണഹാരം
അണിഞ്ഞാലും വീരനായ സുഗ്രീവ. വളരേക്കാലം ജീവിച്ചാലും. ദയാനിധിയായ രാമാ,
എനിക്ക് ഒരു വാക്ക് ഉച്ചരിക്കാൻ കൂടി കഴിയാതെയായി.
(രാമനോട്)
ബാധിതസ്യസായകേന ശ്രീരാമചന്ദ്ര
അയി മമ മൊഴി കേള്‍ക്ക
കൊല്ലുവതിനര്‍ഹനായോരെന്നെയിവിടെ
കല്യ നീ കൊന്നതുചിതം ശ്രീരാമചന്ദ്രാ
അംഗദനും താരതാനും നിരാരാധരരായി
നിന്‍ കരുണതന്നെ വേണം ശ്രീരാമചന്ദ്ര
(സുഗ്രീവനോട് )^^^^
കാഞ്ചനമാലയെ ധരിക്ക വീരാ സുഗ്രീവാ
കിഞ്ചന ചിരം ജീവാ
(രാമനോട്)
ഒരുമൊഴി പറവാനും പണിയായി മേ
കരുണാവാരിധേ രാമാ രാമാ
വാനരസ്ത്രീയായ
താര ഈവിധം വിലപിക്കുമ്പോള്‍ ഘോരമായ അസ്ത്രമേറ്റ് ദൈന്യാവസ്ഥയില്‍പെട്ട
ബാലി, മനോഹരമായ വില്ലുമേന്തി തന്റെ മുന്നില്‍നില്‍ക്കുന്ന ശ്രീരാമചന്ദനോട്
മോദത്തോടെ ഇങ്ങിനെ പറഞ്ഞു.
ബാലി മുന്നില്‍നില്‍ക്കുന്ന
ശ്രീരാമനില്‍ വിഷ്ണുരൂപം ദര്‍ശ്ശിച്ച്, അത്ഭുതാദരങ്ങളോടെ അടിമുടിനോക്കി,
ഭക്തിയോടേ സമസ്ക്കരിച്ചിട്ട് പദമാടുന്നു.
താരയാം വാനരസ്ത്രീയേവമങ്ങേകുമപ്പോള്‍
ഘോരമാം സായകത്താല്‍ ദീനനായ് ബാലിതാനും
ചാരുവാം വില്ലുമായ് മുന്നില്‍നില്‍ക്കുന്ന രാമം
വീരനാമിന്ദ്രസൂനു ചൊല്ലിനാന്‍ മോദമോടെ
ഹാ!
കഷ്ടം! സത്ഗുണസമ്പന്നനായ ഭര്‍ത്താവേ, സ്വര്‍ഗ്ഗം മോഹിച്ച് അങ്ങ്
കിഷ്ക്കിന്ധയെ ഉപേക്ഷിച്ചുവൊ? പത്നീവിരഹം മൂലം അങ്ങ് എന്റെ ഭര്‍ത്താവിനെ
കൊന്നല്ലൊ? എദ്ദേഹത്തിനൊപ്പം എന്നേയും അയക്കുക.
ഹാ ഹാ നാഥ നായക
സത്ഗുണ സ്വര്‍ഗ്ഗം മോഹിച്ചു
കിഷ്കിന്ധയെ ഉപേക്ഷിച്ചിതോ (ഹാ ഹാ നാഥ നായക..)
(രാമനോട്)
ത്വത്ഭാര്യാ വിയോഗത്താല്‍
മല്‍ഭര്‍ത്താരം കൊന്നല്ലൊ നീ
എന്നാലിവനോടുകൂടി
എന്നെയുമയക്ക ഭവാന്‍ (ഹാ ഹാ നാഥ നായക..)
വാനരപുംഗവ,
ദു:ഖിക്കേണ്ട. അയോദ്ധ്യാമഹീപതി ഭരതന്‍ സകലദിക്കുകളിലേക്കും രാജസമൂഹത്തെ
അയച്ചവരില്‍ ഒരുവനായ രാമനാണ് ഞാന്‍. അധര്‍മ്മം ഇല്ലാതെയാക്കി
ധമ്മത്തെരക്ഷിക്കുവാനാണ് അദ്ദേഹം ഞങ്ങളെ അയച്ചിട്ടുള്ളത്. പുത്രരും
അനുജരും തുല്യമാണ്. ആനിലക്ക് താങ്കള്‍ പുത്രഭാര്യയെ അപഹരിച്ചുവല്ലൊ.
ഇങ്ങിനെ ചെയ്തതിനാലാണ് വാനരരാജാ, ഇന്ദ്രപുത്രനായ അങ്ങയെ ഞാന്‍
വധിച്ചതെന്ന് അറിയുക.
ശാഖാമൃഗപുംഗവ മാ കുരുശോകത്തെ
സാകേതമഹീപാലന്‍ ഭരതന്‍ മഹാത്മന്‍
സകലദിക്കുകളിലും നരപതിതതികളെ
സുമുഖനയച്ചവരില്‍ രാമനഹമേകന്‍
ധര്‍മ്മരക്ഷണംചെയ്തു അധര്‍മ്മമൊതുക്കുവാനും
നിര്‍മ്മലനരുളി അയച്ചതുമസ്മാന്‍
പുത്രരും അനുജരും തുല്യമല്ലൊ ആകുന്നു
പുത്രഭാര്യയെ ഭവാന്‍ അപഹരിച്ചല്ലൊ
വൃത്രവൈരിനന്ദന ഏവംചെയ്തതിനാലെ
വദ്ധ്യനാക്കി കപിരാജ നിന്നെ ഞാനെന്നറിക.
രാഘവാ,
രാജാവേ, എന്നെ നേരിട്ടുകൊല്ലാന്‍ പ്രയാസമായതിനാല്‍ ഒളിഞ്ഞുനിന്ന്
ചതിചെയ്തത് ഉചിതമായില്ല. വാനരമാംസം ഭക്ഷണയോഗ്യമൊ? തോലും ഒന്നിനും
കൊള്ളില്ല. കാട്ടില്‍ കഴിയുന്ന ഞാന്‍ തീര്‍ച്ചയായും അങ്ങയുടെ രാജ്യത്ത്
ഒരപരാധവും ചെയ്തവനല്ല.
രാഘവ നരപതേ ശൃണു മമ വചനം
എന്നെ നേരിട്ടു കൊല്ലുവാന്‍ പണിയായി
നാന്നായൊളിച്ചു ചതി ചെയ്തതു ചേരാ
വാനരമാംസം ഭുജിപ്പതിനു യോഗ്യമോ
മാനുഷമണേ ചര്‍മ്മം ഒന്നിനുമാകാ
കാനനേ വസിക്കും ഞാന്‍ നിന്നുടെ നഗരിയില്‍
നൂനമൊരപരാധം ചെയ്തവനല്ലാ
വിവേകിയായ വാനരാവീരാ, എന്നെ ചവിട്ടരുത്. ജേഷ്ഠാ,ദുര്‍വാശിയുപേക്ഷിച്ച്
കരളുറപ്പോടെ യുദ്ധത്തിനു വരിക.
ശേഷം യുദ്ധം-
ഇരുവരും
പോരിനുവിളിച്ച് ക്രമത്തില്‍ യുദ്ധചുവടുകള്‍ വെയ്ക്കുന്നു. മേളം മുറുകി
ഇരട്ടികലാശമെടുത്ത് ഇരുവരും നിലത്തിരിക്കുന്നു.(ഇവിടെ മേളം നിലക്കുന്നു).
ഇരുവരും ഇരുന്ന് മീശപിരിക്കുക, താടിയോതുക്കുക, അലറുക,ചിരിക്കുക,
കൊഞ്ഞണംകുത്തുക,മാന്തുക തുടങ്ങിയ വാനരചേഷ്ടകള്‍ കാട്ടി മത്സരിക്കുന്നു.
അതിനുശേഷം ‘കിടന്നു ചവിട്ടല്‍’(ഇവിടെ നേരിയതോതില്‍ മേളം തുടങ്ങുന്നു).
കിടന്നുകൊണ്ട് താളത്തിനൊപ്പിച്ച് പ്രത്യേകരീതിയില്‍ കാല്‍ചവുട്ടുന്നതാണ്
‘കിടന്നുചവിട്ടല്‍’. തുടര്‍ന്ന് എഴുന്നേറ്റ് പുലിയങ്കം(മേളം മുറുകുന്നു).
പുലി പതിയിരുന്ന് ചാടി നഖംകൊണ്ട് ആക്രമിക്കുന്നതിന്റെ
നേരിയഛായയുള്ളതിനാലാണ് ഈ പ്രത്യേക അടവിന് ‘പുലിയങ്കം’ എന്നപേര്‍ വന്നത്.
ശേഷം ഇരുവരും ‘നോക്കിക്കൊ’ എന്നുകാട്ടി നലാമിരട്ടി ചവിട്ടുന്നു. ഇതു
കലാശിച്ചാല്‍ സുഗ്രീവന്‍ മുന്നോട്ട്(സദസ്യരുടെ ഇടയിലേക്ക്) ഓടുന്നു. ബാലി
പിന്നാലെ ഓടുന്നു. ഈ സമയത്ത് രാമലക്ഷ്മണന്മാര്‍ പ്രവേശിക്കുന്നു*. രാമന്‍
ബാലിയുടെ നേരേ ഒളിയമ്പ് അയക്കുന്നു. അമ്പേറ്റ ബാലി (സദസ്യര്‍ക്കിടയില്‍
നിന്നും) രംഗത്തെത്തി, വീഴുന്നു. സുഗ്രീവനും പിറകെ വന്ന് ബാലിയുടെ
ഇടത്തായി ഭക്തിയോടെ ഇരിക്കുന്നു. താരയും അംഗദനും പ്രവേശിച്ച്, ബാലിയുടെ
ഇരുവശങ്ങളിലുമായി ഇരുന്ന് ദു:ഖാര്‍ത്തരായി വിലപിക്കുന്നു. ബാലി
രംഗത്തിന്റെ വലത്തുഭാഗത്തുള്ള രാമലക്ഷ്മണന്മാരെ കണ്ട്, പദം അഭിനയിക്കുന്നു.
[*
ഇവിടെ വെച്ച് പതിമൂന്നാംരംഗം പതിനാറാം രംഗത്തിലേക്ക് സങ്ക്രമിക്കുന്നു.
ഇതിനിടയിലുള്ള പതിനാല്, പതിനഞ്ച് രംഗങ്ങള്‍ വളരെക്കാലമായി നടപ്പിലില്ല.]
കാല്‍ത്തലം കൊണ്ടു ചവിട്ടീടൊലാ മാം
ക്യതജ്ഞനാകിയ ,മര്‍ക്കടവീര
കുടിലതരഹ്യദയമതു കളക സഹജാനീ
ദ്യഢതയൊടു പടപൊരുതുവതിന്നിഹ യാഹി
മുന്‍പ്
നീയെന്നെ യുദ്ധത്തിനു വിളിച്ചു. കുപിതനായ എന്നെ കണ്ടിട്ട് നീ പേടിച്ചോടി.
ഇപ്പോള്‍ യുവരാജപ്പട്ടം തരണമെന്ന് അപേക്ഷിക്കുന്ന നിന്റെ മൂര്‍ദ്ധാവില്‍
കാലുകള്‍കൊണ്ടുള്ള പ്രഹരങ്ങളാണ് ഉടനെ തരാന്‍പോകുന്നത്.
[^^^‘യുദ്ധത്തിനെന്നെ
വിളിച്ചുടന്‘ എന്ന് ചൊല്ലിവട്ടതട്ടിയാല്‍ ബാലി,’ഞാന്‍ അസുരനുമായി ഗുഹയില്‍
യുദ്ധത്തിലേര്‍പ്പട്ടപ്പോള്‍ നീ ഗുഹയുമടച്ചുവന്ന് എന്റെ ശേഷക്രിയയും
ചെയ്ത് രജ്യമേറ്റേടുത്തില്ലെ? അങ്ങിനെയുള്ള നിന്നെ ശരിയാക്കുന്നുണ്ട്’
എന്നാടി കലാശമെടുത്തിട്ട് ചരണം ആടുന്നു.]
‘അരുതേ, അരുതേ’
എന്നുചൊല്ലി കാല്‍കുമ്പിടുന്ന സുഗ്രീവനെ ബാലി ഇടംകാല്‍കൊണ്ട് ചവിട്ടി
മറിക്കുന്നു.മറിഞ്ഞുവീണസുഗ്രീവന്‍ എഴുന്നേറ്റ് ക്രുദ്ധനായി ബാലിയുടെ
നേരേചെന്ന് ബാലിയെ നിന്ദിച്ചിട്ട് കലാശമെടുത്ത് പദം അഭിനയിക്കുന്നു.
യുദ്ധത്തിനെന്നെ വിളിച്ചുടന്‍ മുന്നം^^^
ക്രുദ്ധനായ് കണ്ടിട്ടു ഭീതനായോടീ
യുവന്യപത തരണമിതി പറവതിനുഝടിതി
തവ തരുവനമിതപദഹതികള്‍ മൂര്‍ദ്ധാവില്‍
അമിതബലവാനായ
ജേഷ്ഠാ,അങ്ങയുടെ പാദപത്മം ഞാന്‍ ആദരപൂര്‍വ്വം വണങ്ങുന്നു. ദു:ഖിതനായ എന്നെ
രക്ഷിക്കുക. തെറ്റുകള്‍ എല്ലാം പൊറുത്ത് ഈ അനുജന് യുവരാജപട്ടം തന്നാലും.
[^^‘തവസഹജനമിതബല‘
എന്നു ചൊല്ലിവട്ടം തട്ടിയാല്‍ ബാലിയാണ് കലാശമെടുക്കുക. യുദ്ധത്തിനു
വിളിച്ചശേഷം ക്ഷമായാചനം നടത്തുന്നതിലുള്ള ബാലിയുടെ അമര്‍ഷം
വെളിവാക്കുകയാവാം ഇതിന്റെ ഉദ്ദേശം]
സോദരബാലിന്‍ പദാബുജം നിന്റെ
സാദരം നൌമി മാം പാലയദീനം
തവസഹജനമിതബല^^
പിഴകളും പൊറുത്തു
യുവന്യപത മമ തരിക
മഹിതഗുണ കീര്‍ത്തേ
മദം
മുഴുത്ത എന്നോട് യുദ്ധംചെയ്ത് വശംകെട്ട് ഓടിപ്പോയ വിവരമില്ലാത്ത വാനരാ,
വീണ്ടും യുദ്ധത്തിനുവിളിച്ച നിന്റെ ഉടലിന്റെ
പൊടിപോലുമില്ലാതെയാക്കുന്നുണ്ട്,നിശ്ചയം. കഠിനമായ യുദ്ധത്തില്‍ നിന്റെ
ശരീരം ഞെരിച്ചമര്‍ത്തി ചോര ഛര്‍ദ്ദിപ്പിക്കുന്നുണ്ട്. തീയിലിട്ട
പില്ലുപോലെ നിന്റെ ശരീരം മേലില്‍ കാണാതെയാക്കുന്നുണ്ട്.
[^‘സാഹസമോടു
നിൻ‘ എന്നു ചൊല്ലിവട്ടംതട്ടി ബാലി, ‘പണ്ട് ഞാന്‍ ഗര്‍വിഷ്ഠനായ രാക്ഷസന്‍
രാവണനെ വാലില്‍ക്കുരുക്കി നടന്നത് നിനക്കറിവുള്ളതല്ലെ? പിന്നെ നീ എപ്പോള്‍
എന്തു ധൈര്യത്തിലാണ് എന്നോട് പോരിനു വന്നിരിക്കുന്നത്?’ എന്നാടി,
കലാശമെടുത്തിട്ട് ചരണം ആടുന്നു.
മത്തനാമെന്നോടടര്‍ പൊരുതുപാരം
ആര്‍ത്തനായോടിയ മര്‍ക്കടമൂഢ
പേര്‍ത്തുമമര്‍ചെയ്‌വതിന്നു വിളിച്ചനിന്‍
മൂര്‍ത്തിയെ നിര്‍ദ്ധൂളിയാക്കുവന്‍ നൂനം
കഠിനതര കലഹമൊടു ഘനതരകരത്താല്‍
ഇടയിലുടല്‍ പൊടിപെടവെ കരുതിവമിപ്പിപ്പന്‍
സാഹസമോടു നിൻ മസ്തകം ഭിത്വാ
ദേഹിയോടുള്ളോരഹന്തയും പോക്കുവന്‍
ലോഹിതാശ്വന്തന്നിലിട്ട തൃണമിവ
ദേഹത്തെ ഇന്നിമേല്‍ കാണാതെ ചെയ്‌വന്‍
