<!DOCTYPE html PUBLIC "-//W3C//DTD HTML 4.01//EN" "http://www.w3.org/TR/html4/strict.dtd">
<!DOCTYPE html PUBLIC "-//W3C//DTD HTML 4.01//EN" "http://www.w3.org/TR/html4/strict.dtd">
നിത്യവുമിങ്ങു വരുന്വോലെയുള്ളൊരു
മര്‍ത്ത്യനെന്നു കരുതീടുക വേണ്ടനീ
രക്ഷോവരനാം ഹിഡിംബനെക്കൊന്നൊരു
ദക്ഷനായുള്ളവനെന്നറിഞ്ഞീടുക
ഭക്തമൊടുങ്ങുവോളം നീ ഭുജിക്കെടോ
ചിത്തമതില്‍ ഖേദമില്ല നരാധമ
കുക്ഷിയിലല്ലൊ നിറയുന്നിതന്നവും
ഭക്ഷിച്ചിടാം പുനരൊന്നിച്ചു നിന്നെയും
ഭീമന്‍:(ഇരുന്നുകൊണ്ടുതന്നെ.ഈ ചരണത്തിനിടക്കുള്ള കലാശവും ബകന്‍തന്നെയാണ് ചവുട്ടുന്നത്.)
നക്തഞ്ചരാധമ നില്ക്ക നില്ക്ക മമ
ഭുക്തികഴിവോളമത്രൈവ ദുര്‍മ്മതേ
യുദ്ധം കഴിഞ്ഞിട്ടു ഭുക്തിയെന്നാല്‍ ശവ-
ശുദ്ധമായി ഭുജിക്കുന്നതു യോഗ്യമോ
കഷ്ടമിവനുടെ ദുഷ്ടത കാണ്‍കെടോ
പെട്ടന്നു വന്നീടുവാനെതു കാരണം
മ്യഷ്ടമായഷ്ടി കഴിക്കയൊ നീ ബത
പൊട്ടുന്നുദരം വിശപ്പുകൊണ്ടും മമ
കാര്‍മേഘംപോലെ കറുത്ത ശരീരമുള്ളവനും ശക്തനുമായ ബകരാക്ഷസന്‍ ഭീമന്റെ കര്‍ണ്ണകഠോരമായശബ്ദംകേട്ടിട്ട് ക്രോധത്തോടെ എഴുന്നേറ്റ്, കണ്ണുകളില്‍ തീപ്പൊരിപാറിച്ചും ഇളകുന്നദംഷ്ട്രങ്ങളുടെ തിളക്കങ്ങളാല്‍ ഭീകരനായും കഠിനമായി അട്ടഹസിച്ചുകൊണ്ടും ഉച്ചത്തില്‍ പുലന്വിക്കൊണ്ടും ശബ്ദംകേട്ട ദിക്കിലേക്ക് പുറപ്പെട്ടു.
ബകന്റെ തിരനോക്ക്
ബകന്റെ തിരനോക്ക്(രൌദ്രാധിക്യമായുള്ളത്) കഴിഞ്ഞ് വലതുഭാഗത്ത് പീഠത്തില്‍ നിന്ന് തിരതാഴത്തുന്നു.
ബകന്‍:(ഇരുഭാഗത്തും നോക്കി, വയറുതടവിയിട്ട്) ‘വിശപ്പുസഹിക്കുന്നില്ല. പതിവുപോലെ ബ്രാഹ്മണന്‍ ഭക്ഷണംകൊണ്ടുവരാതെന്ത്?’ (പോരുവിളികേട്ടിട്ട്) ‘ചെവിപൊട്ടുമാറുച്ചത്തില്‍ എന്നെ പോരിനു വിളിക്കുന്നതാര്‍?’
ഈസമയത്ത് ഇടതുവശത്തുകൂടി ഭീമന്‍ പ്രവേശിച്ച് നിലത്തിരുന്ന് ഊണുതുടങ്ങുന്നു.ബകന്‍ യധാക്രമം ഇരുഭാഗത്തുമുള്ള മരങ്ങളും പന്തങ്ങളും പിടിച്ച് കൂട്ടിയിടിച്ച് പാളിനോക്കുന്നു. ഭീമന്‍ ഇരുന്ന് ഉണ്ണുന്നതുകാണുന്നു.
ബകന്‍:(വയറ്റത്തുഴിഞ്ഞുകൊണ്ട്) ‘എടാ, എനിക്കുള്ള ചോറും കറികളും നീതന്നെ ഭക്ഷിക്കുന്നുവൊ?‘(കൈനീട്ടികാണിച്ചുകൊണ്ട്) ‘ഇങ്ങോട്ട്‌വെയ്ക്ക്’'
ഭീമന്‍ ഉരുളയുരുട്ടികാണിക്കുന്നു. അതുവാങ്ങാനായി നീട്ടിയ ബകന്റെ കയ്യില്‍ ഉരുളയ്ക്കുപകരം ഗദ വെച്ചുകൊടുക്കുന്നു. ബകന്‍, കഴുത്തുപിടിച്ച് തിരിച്ചെറിയുന്നതായി നടിച്ച്, ‘നോക്കിക്കൊ’ എന്നുകാട്ടി നാലാമിരട്ടിയെടുത്തിട്ട് പദമാടുന്നു.
ശ്രുത്വാ ഭീമപ്രണാദം ശ്രുതികടുത്സടിതി പ്രൌഡരക്ഷോധിനാഥ:
കോധാല്‍ പ്രോത്ഥായ നേത്രക്ഷരദനലകണെ: ക്രൂരധ്യഷ്ടാട്ടഹാസൈ:
പ്രേംഖല്‍ ദംഷ്ട്രാശുരൌദ്ര: പ്രളയഘനവപു: കാനനാന്താല്‍ പ്രതസ്ഥേ
മാര്‍ഗ്ഗം നിദ്ധ്വാനമാര്‍ഗ്ഗം പഥി വിവിധമിദം പ്രോച്ചകൈരുച്ചചാര
<!DOCTYPE html PUBLIC "-//W3C//DTD HTML 4.01//EN" "http://www.w3.org/TR/html4/strict.dtd">
നിശാചരേന്ദ്രാ വാടാ നിശാചരേന്ദ്രാ
നിശാചരേന്ദ്രാ വാടാ വിരവൊടു
നിശാമയാഖിലം മമ ഭുജവീര്യം
നിരാക്യതാമര നിശാചരാധമ
ദുരാശവേണ്ട നിനക്കിനി നിത്യം(നിശാചരേന്ദ്രാ വാടാ നിശാചരേന്ദ്രാ)
മദിച്ചു ജീവിച്ചിരിക്കുമെന്നതു
നിനയ്ക്കവേണ്ടാ നിശിചരകുമതേ
വധിച്ചു ഭൂസുരവരരെസ്സകലം
ഭുജിച്ചിടുന്നതു കാണണമിനിയും(നിശാചരേന്ദ്രാ വാടാ നിശാചരേന്ദ്രാ)
മദിച്ചുദന്തികള്‍ മസ്തകമദ്ധ്യേ
അടിച്ചുരുധിരം പാനംചെയ്‌വാന്‍
കൊതിച്ചിരിക്കും സിംഹമ്മുന്വില്‍
പതിച്ചപോലെ കണ്ടിഹനിന്നെ(നിശാചരേന്ദ്രാ വാടാ നിശാചരേന്ദ്രാ)
ബ്രാഹ്മണര്‍ ക്ഷണത്തില്‍ കൊണ്ടുവന്നുകൂട്ടിയ ചോറുംകറികളും വണ്ടിയില്‍ നിറച്ച്, ചുവന്ന വസ്ത്രവും മാലയും കുറിക്കൂട്ടുകളും ധരിച്ചുകൊണ്ട് ഭീമസേനന്‍ വണ്ടിയില്‍കയറി ബകവനത്തില്‍ചെന്ന്, കൊണ്ടുപോയ ചോറും കറികളും സ്വയം ഭക്ഷിച്ചുകൊണ്ട് ബകനെ വിളിച്ചു.
തിരശ്ശീലനീക്കുന്വോള്‍ രംഗമധ്യത്തില്‍ പീഠത്തിലിരുന്നുകൊണ്ട് ഭീമസേനന്‍ വനം കാണുന്നു.
ഭീമന്‍:‘അതിഭയങ്കരമായ കാട് ഇതാ കാണുന്നു. ഇനി ബകന്റെ വാസസ്തലം തിരയുകതന്നെ.’ (ചാടിയിറങ്ങി ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി അസഹ്യമായ ശബ്ദംകേട്ടിട്ട്) ‘കുറുക്കന്‍,കഴുകന്‍ ഇവകള്‍ ബകനെ സ്തുതിക്കുന്നതുപോലെഏറ്റവും നിന്ദ്യവും കര്‍ണ്ണകഠോരവുമായ ശബ്ദംകേള്‍ക്കുന്നു.’ (‘അഡ്ഡിഡ്ഡിക്കിട’ ചവിട്ടി ചെവിയോര്‍ത്തിട്ട്) ‘തന്നെയല്ല,പിശാചപ്രേതങ്ങളുടെ അതിരൂക്ഷമായ വാക്കുകളും അട്ടഹാസങ്ങളും കേള്‍ക്കുന്നു. (‘അഡ്ഡിഡ്ഡിക്കിട’ ചവിട്ടിയിട്ട്) ‘ശവദുര്‍ഗന്ധം വമിക്കുന്ന വായു ഏറ്റവും രൂക്ഷതയോടെ വീശുന്നു’ (ചിന്തിച്ചിട്ട്) ‘ആ ബ്രാഹ്മണന്‍ പറഞ്ഞ അടയാളങ്ങളൊക്കെയും ഇവിടെയുണ്ട്. ബകവനം ഇതുതന്നെയൊ? ആകട്ടെ തിരയുകതന്നെ’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിയിട്ട്) ‘ഗദധരിച്ചുവരുന്ന എന്നെ കണ്ടിട്ട് നീചരായ പ്രേതപിശാചുക്കള്‍ ഭയത്തോടെ അങ്ങുമിങ്ങും ഓടുന്നു.’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിയിട്ട്) ‘കക്ഷ്ടം! കക്ഷ്ടം! ബ്രാഹ്മണരുടെ എല്ലുകള്‍ ഇവിടെ കുന്നുകളായി ഉയര്‍ന്നിരിക്കുന്നു. പൂണൂലുകള്‍ പൊട്ടിചിതറിക്കിടക്കുന്നു. കക്ഷ്ടം! ക്ഷത്രിയരായ ഞങ്ങള്‍ ജീവിച്ചിരിക്കെ ബ്രാഹ്മണര്‍ക്ക് ഇങ്ങിനെ ആപത്തുവന്നുവല്ലൊ!‘ (കോപാവേശത്തോടെ) ‘ആകട്ടെ,ആരാണോഇങ്ങിനെ കൊന്നുതിന്നത് അവനെ കൊല്ലുവാനായി വേഗം പോരിനുവിളിക്കുകതന്നെ.’
ഈ ഭാഗത്തെ ആട്ടങ്ങള്‍ കൊടുങ്ങല്ലൂര്‍ ചെറിയകൊച്ചുണ്ണിതന്വുരാന്‍ രചിച്ച ‘ബകവനവര്‍ണ്ണനാ‘ശ്ലോകങ്ങളെ അടിസ്താനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.
അഗ്രാശൈരാശു രാശീക്യതമമിതരസം ദീദിവിം പ്രാശ്യധീമാന്‍
ഭീമസ്സംയുക്തധുരയും ശകടമഥ രസാളാന്വിതാന്നപൂര്‍ണ്ണം
ആരുഹ്യാരക്തമാല്യാംബരരുധിരസമാലേപനോ രാക്ഷസസ്യ
പ്രാപ്യാരണ്യം ജവേനാഹ്വയത ബതബകം ഭക്തരാശിം പ്രഭുഞ്ജന്
കുണ്ഠിതപെട്ട് ഇനി വിലാപിക്കേണ്ട. നിങ്ങളിക്കിനി അവനെകൊണ്ടുള്ളസങ്കടം
ഉണ്ടാവില്ല. ചോറുകൊണ്ടുപോവാനിപ്പോള്‍ ഉപായമെല്ലാമുണ്ട്.
ശേഷം ആട്ടം-
ഭീമന്‍:(ബ്രാഹ്മണനെ കെട്ടിച്ചാടികുന്വിട്ടിട്ട്) ‘എന്നാലിനി ഞാന്‍ ചെയ്യേണ്ടതെന്ത്?’
ബ്രാഹ്മണന്‍:‘ആ വണ്ടികൊണ്ടുവന്നാലും’
ഭീമന്‍ അനുസ്സരിച്ച് മാറി,തിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി ഇടത്തേക്ക്നീങ്ങി
വണ്ടികണ്ട്, വണ്ടിയുടെ ഉറപ്പ് പരിശോധിക്കുന്നു. വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി പോത്തുകളെ പിടിച്ചുകൊണ്ടുവന്ന് വണ്ടിയില്‍ കെട്ടുന്നു.
ഇടതുകയ്യാല്‍ വണ്ടിപിടിച്ചുകൊണ്ട് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിവന്ന് ബ്രാഹ്മണനെ വണങ്ങുന്നു.
ഭീമന്‍:‘വണ്ടിയിതാ,നോക്കിയാലും’
ബ്രാഹ്മണന്‍:‘(എഴുന്നേറ്റ് വണ്ടി വീക്ഷിച്ചിട്ട്) ‘ഓഹോ,മതി,മതി.‘
ഭീമന്‍:‘എന്നാലിനി ചോറുംകറികളും തന്നാലും’
ഭീമന്‍:(ബ്രാഹ്മണന്‍ കൊടുക്കുന്ന ചോറും കറികുഭങ്ങളുമെല്ലാം വണ്ടിയില്‍
വയ്ച്ച്, വീക്ഷിച്ചശേഷം) ‘എല്ലാം ആയില്ലെ?’
ബ്രാഹ്മണന്‍:‘എല്ലാം ആയി’
ഭീമന്‍:‘എന്നാലിനി ഒട്ടും വിഷമിക്കേണ്ട. ബകന് ചോറുംകറികളും നല്‍കി, മേലില്‍ നിങ്ങള്‍ക്കുണ്ടാകുന്ന ആപത്തൊഴിച്ച് വന്നേക്കാം. പോരയൊ?’
ബ്രാഹ്മണന്‍:‘ഓ,മതി.’
ഭീമന്‍ കുന്വിട്ട് ബ്രാഹ്മണനെ യാത്രയാക്കുന്നു. ബ്രാഹ്മണന്‍ നിഷ്ക്രമിക്കുന്നു.
ഭീമന്‍ (തിരിഞ്ഞുവന്ന് ആത്മഗതമായി)‘ഇനിവേഗം ബകവനത്തിലേക്ക് പുറപ്പെടുകതന്നെ’
ഭീമന്‍ നാലാമിരട്ടികലാശം ചവുട്ടി വണ്ടിയില്‍കയറി വണ്ടിതെളിച്ചുകൊണ്ട് നിഷ്ക്രമിക്കുന്നു.
(തിരശ്ശീല)
പതിനാലാം രംഗത്തിന്റെ അവതരണത്തില്‍ തെക്കന്‍ചിട്ടയിലുള്ള ചില പ്രധാന വ്യത്യാസങ്ങള്‍
1. ഭീമന്‍ മുറുകിയ ‘കിടതിന്താം’ചവുട്ടി പ്രവേശിക്കുന്വോള്‍, ദു:ഖഭാരത്താല്‍
അന്ധനായ ബ്രാഹ്മണന്‍ ബകനാണെന്നു ശങ്കിച്ച് പീഠത്തില്‍നിന്നും
താഴെവീഴുന്നു. ഭീമന്‍ ബ്രാഹ്മണനെ പിടിച്ചെഴുന്നേല്‍പ്പിച്ച് ഇരുത്തിയിട്ട്, വന്ദിച്ച് പദമാടും.
2. അന്ത്യത്തിലുള്ള ആട്ടം ഇങ്ങിനെയാണ്.
ഭീമന്‍:(ബ്രാഹ്മണനെ കുന്വിട്ടിട്ട്) ‘ചാടെവിടെ’? (ബ്രാഹമണന്‍
കാട്ടികൊടുക്കുന്ന വണ്ടികണ്ട് വണ്ടിയുടെ ഉറപ്പ് പരിശോധിച്ചിട്ട്)
‘പോത്തുകളെവിടെ?’ (പോത്തുകളെ ചെന്നുകണ്ടിട്ട്) ‘ദേഹവും
കൊന്വുകളും ഭയങ്കരമായിരിക്കുന്നു.’ (ഓരോന്നിനെയായി
വണ്ടിയില്‍ കൊണ്ടുപോയി ബന്ധിച്ചിട്ട്) ‘ചോറുംകറികളും എവിടെ?’
(ബ്രാഹ്മണന്നല്‍കുന്ന ചോറും കറികുഭങ്ങളും വണ്ടിയില്‍ കയറ്റിവയ്ച്ചിട്ട്
‘നൂറെണ്ണമുണ്ടോ’ എന്ന് എണ്ണിനോക്കിയിട്ട്) ‘ആയിട്ടില്ലാ,ഇനി നാലെണ്ണംകൂടി
വേണം’(നാലെണ്ണംകൂടി വാങ്ങി കയറ്റിവയ്ച്ച് കെട്ടിമുറുക്കി,നോക്കിക്കണ്ടിട്ട്)
‘കൊള്ളാം.’
ബ്രാഹ്മണനെ വണങ്ങിയാത്രയാക്കുന്നു.ബ്രാഹ്മണന്‍ നിഷ്ക്രമിക്കുന്നു.
കുണ്ഠിതയോടെ ഇനി വേണ്ടാ വിലാപം
ഇണ്ടലിവനാല്‍ നിങ്ങള്‍ക്കുണ്ടാകയില്ല ബലി
കൊണ്ടുപോവതിനിപ്പോളുണ്ടാമുപായമെല്ലാം
ചോറിന്‍വണ്ടി ഇതാ കണ്ടാലും,സകല ഉപകരണങ്ങളുമായി വേഗം ഇതിലേറി സുഖമായി പോയാലും. ഇവിടെനിന്നും അല്പദൂരം ചെന്നാല്‍ വല്ലാത്ത ശവദുര്‍ഗന്ധമുള്ള കൊടുംകാറ്റുകൊണ്ട് അസഹനീയമായ കാട് നാലുഭാഗത്തും കാണാം. പരമദയാലുവായ ഹേ വീരാ,ഞാനെന്താണു പറയേണ്ടത്? എന്റെ ഭഗവത്ഭജനം സത്യമാണേങ്കില്‍ ശത്രുവിനെകൊല്ലാന്‍ ഭവാന് ശക്തിയുണ്ടാകട്ടെ.
ശകടമിതല്ലൊ കാണ്‍ക ശാല്യാന്നസഹിതം
സകലോപകരണേന സാകമിന്നിതിലേറി
ശോകമെല്ലാമകന്നു പോക വൈകാതെ വീരാ
തെറ്റന്നിവിടെനിന്നു ചെറ്റു ചെല്ലുന്വോള്‍
ഊറ്റമാം ശവഗന്ധം ഏറ്റമുള്ളൊരു കൊടും
കാറ്റുകൊണ്ടസഹ്യമാം ചുറ്റും കാനനംകാണാം
പറവതെന്തു ഞാന്‍ വീരാ പരമദയാലോ
പരമപുരുഷസേവ പരമാര്‍ത്ഥമെങ്കില്‍ മമ
പരനെക്കൊല്ലുവാന്‍ തവ പരിചില്‍ വീര്യമുണ്ടാക
