ധനാശി

അവസാന രംഗത്ത്‌ വരുന്ന സാത്വിക കഥാപാത്രമണ്‌ ധനാശി എടുക്കാറ്‌. കഥാപാത്രമല്ല നടനാണ്‌ ധനാശി എടുക്കുന്നത്‌ എന്നതിനാൽ രാക്ഷസ വേഷങ്ങളും 'മരണ'പ്പെട്ട വേഷവും ധനാശി എടുക്കുന്നതിൽ അസ്വാഭാവികതയില്ല. ധനാശിയോടെ ആ ദിവസത്തെ കഥകളിക്ക്‌ പരിസമാപ്തിയായി. എന്നാൽ കർത്തവ്യ നിരതനായ അരങ്ങുതകർത്ത കഥകളിക്കാരന്റെ കലാസപര്യ യാത്ര അപ്പോഴും തുടർന്നുകൊണ്ടേയിരിക്കും.