കത്തി, താടി, കരി വേഷങ്ങൾക്കാണ് തിരനോക്ക് നിബന്ധിച്ചിട്ടുള്ളത്. എന്നാൽ ചില പ്രത്യേക കഥാപാത്രങ്ങൾക്ക് കൂടി തിരനോക്ക് പതിവുണ്ട്. ഉദാ: നളചരിതം മൂന്നാം ദിവസത്തിലെ കാർക്കോടൻ, ദക്ഷയാഗത്തിലെ ഭദ്രകാളി, കീചകവധത്തിലെ മല്ലൻ. കഥാപാത്രത്തിന്റെ അവസ്ഥക്കനുസരിച്ച് പതികാലം(പതിഞ്ഞ പദമുള്ള കത്തി/ആലവട്ടവും മേലാപ്പുമായി), ഇടമട്ടിൽ(മറ്റു കത്തി, വെള്ളതാടി), കാലം കയറ്റി (കുട്ടിത്തരം വേഷങ്ങൾക്ക്) നാലാം കാലത്തിൽ (ചുകന്ന താടി, കരി) എന്നിങ്ങനെ വിവിധ 'കാല' ക്രമത്തിൽ തിരനോക്ക് ഉണ്ട്.
