Select Your Language

 
 

Navigation

 
 

ആട്ടക്കഥകൾ

 
 

Syndicate

 
Syndicate content
 

ദണ്ഡകം

ശ്ലോകത്തിൽ ഒതുക്കാൻ സാധിയ്ക്കാത്ത ആശയങ്ങളോ വ്യാഖ്യാനങ്ങളോ ആയ കവിവാക്യങ്ങളാണ്‌ ദണ്ഡകങ്ങൾ. നാലാം വരി ചമ്പ മദ്ധ്യകാലത്തിൽ ആണ്‌ പാടുന്നത്‌. തിരശ്ശീലയ്ക്കകത്ത്‌ അവതരിപ്പിയ്ക്കുന്നവയോ ഭാവവർണ്ണനാപരമായി രംഗത്ത്‌ അഭിനയിക്കുന്നതോ ആയ ദണ്ഡകങ്ങളുള്ളതിൽ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു.
ക്ഷോണീന്ദ്രപത്നിയുടെ വാണീം കീചകവധം
ഏണാങ്കമൗലിയുടെ ചേണാർന്ന ദക്ഷയാഗം
ഇത്ഥം ശ്രവിച്ചു പരമാർത്ഥം നിനച്ചു ദുര്യോധനവധം
ഇത്ഥം നിവേദ്യ ഗിരിപുത്രിം കിരാതം
വേദാന്തവേദ്യനഥ വാദം തുടർന്നളവിൽ സുഭദ്രാഹരണം
ഏവം നിനച്ചവനിദേവൻ കുചേലവ്യത്തം
ഇത്ഥം പ്രയാളി ദ്യഢബദ്ധാളകം ബാണയുദധം
ദണ്ഡകങ്ങൾക്ക്‌ തുടക്കം കുറിച്ചതെന്ന്‌ കരുതപ്പെടുന്ന കാലകേയവധത്തിലെ 'ഇന്ദ്രാണിയെ തൊഴുതു....' എന്നു തുടങ്ങുന്ന ദണഡകം രംഗത്തു നിന്ന്‌ അപ്രത്യക്ഷമായിരിക്കുന്നു. ദ്വിജാവന്തി, മദ്ധ്യമാവതി രാഗ മിശ്രിതത്തിൽ ആണ്‌ ദണ്ഡകങ്ങൾ ആലപിയ്ക്കുന്നത്‌.

 

അഭ്യസനം

 
 
 
 

Custom Search