ആട്ടക്കഥകളുടെ പട്ടിക

കഥകളി എന്ന നാട്യകലയുടെ സാഹിത്യരൂപമാൺ്‌ ആട്ടക്കഥകൾ. എന്നാൽ കഥകളിയുടെ വിജയം പലപ്പോഴും ആട്ടക്കഥയുടെ സാഹിത്യപരമായ മേൻമയേക്കാളും അത്‌ ഈ കലാരൂപത്തിന്റെ ഔചിത്യ വ്യവസ്ഥകൾക്ക്‌ ഇണങ്ങുന്നതാണോ എന്ന അടിസ്ഥാനത്തിലാണ്‌. കഥയ്ക്ക്‌ ആവശ്യമായ പദരൂപേണ സംഭാഷണങ്ങളും കഥാഗതിക്കനുസ്യതമായ വ്യാഖ്യാനങ്ങളും ആട്ടകഥയുടെ ഭാഗമാണ്‌. ഒരോ ആട്ടക്കഥയിലേയും പ്രേക്ഷക മനസ്സിൽ സ്ഥാനം ലഭിച്ച ഭാഗം മാത്രമേ സ്ഥിരമായി ആടാറുള്ളൂ.
ഇന്നു സാധാരണയായി അരങ്ങത്ത്‌ അവതരിപ്പിയ്ക്കുന്ന കഥകളും അവയുടെ ആട്ടക്കഥാകാരൻമാരും രംഗത്ത്‌ അവതരിപ്പിയ്ക്കപ്പെടുന്ന ഭാഗത്തെ പ്രധാന കഥാപാത്രങ്ങളും:
 

ആട്ടക്കഥയുടെ പേർ കർത്താവ് പ്രധാന വേഷങ്ങൾ
സീതാസ്വയംവരം കൊട്ടാരക്കര തമ്പുരാൻ പരശുരാമൻ, ശ്രീരാമൻ
ബാലിവധം കൊട്ടാരക്കര തമ്പുരാൻ രാവണൻ, സുഗ്രീവൻ, ബാലി
തോരണയുദ്ധം കൊട്ടാരക്കര തമ്പുരാൻ ഹനുമാൻ, രാവണൻ
 
ബകവധം കോട്ടയത്തു തമ്പുരാൻ ഭീമൻ, ലളിത, ബകൻ
ആശാരി(അപൂർവ്വം)
കിർമ്മീരവധം കോട്ടയത്തു തമ്പുരാൻ ധർമ്മപുത്രർ,ക്യഷ്ണൻ,സിംഹിക, ലളിത, കിർമ്മീരൻ
കല്ല്യാണസൗഗന്ധികം കോട്ടയത്തു തമ്പുരാൻ ഭീമൻ, ഹനുമാൻ.
നിവാതകവച കാലകേയവധം കോട്ടയത്തു തമ്പുരാൻ മാതലി, അർജുനൻ, ഉർവ്വശി
ഉത്തരാസ്വയംവരം ഇരയിമ്മൻ തമ്പി ദുര്യോധനൻ,ത്രിഗർത്തൻ, ഉത്തരൻ, ബ്യഹന്നള
കീചകവധം ഇരയിമ്മൻ തമ്പി സൈരന്ധ്രി, കീചകൻ
ദക്ഷയാഗം ഇരയിമ്മൻ തമ്പി ദക്ഷൻ, ശിവൻ, വീരഭദ്രൻ
നളചരിതം ഒന്നാം ദിവസം ഉണ്ണായി വാര്യർ  നളൻ, ഹംസം, ദമയന്തി 
നളചരിതം രണ്ടാം ദി. ഉണ്ണായി വാര്യർ നളൻ, ദമയന്തി, കലി,പുഷ്ക്കരൻ, കാട്ടാളൻ. 
നളചരിതം മൂന്നാം ദി. ഉണ്ണായി വാര്യർ നളൻ, ബാഹുകൻ, കാർക്കോടകൻ
നളചരിതം നാലാം ദി. ഉണ്ണായി വാര്യർ ദമയന്തി, ബാഹുകൻ
 
നരകാസുരവധം കാർത്തിക തിരുനാൾ നക്രതുണ്ഡി,ലളിത, ചെറിയ നരകാസുരൻ
സന്താനഗോപാലം മണ്ടവപ്പള്ളി ഇട്ടിരാരിശ്ശമേനോൻ അർജുനൻ, ബ്രാഹ്മണൻ
രുഗ്മാഗദചരിതം മണ്ടാവപ്പള്ളി ഇട്ടിരാരിശ്ശമേനോൻ രുഗ്മാഗദൻ, മോഹിനി
രുഗ്മിണീസ്വയംവരം അശ്വതി തിരുനാൾ സുന്ദരബ്രാഹ്മണൻ, ശ്രീക്യഷ്ണൻ
അംബരിഷചരിതം അശ്വതി തിരുനാൾ
 
അംബരീഷൻ, ദുർവ്വാസാവ്‌
പൂതനാമോക്ഷം അശ്വതിതിരുനാൾ പൂതന 
ദുര്യോധനവധം വയസ്ക്കര മൂസ്‌ ദുര്യോധനൻ, ദുശ്ശാസനൻ, ശ്രീക്യഷ്ണൻ, രൗദ്രഭീമൻ. 
സുഭദ്രാഹരണം മന്ത്രേടത്ത്‌ നമ്പൂതിരിപ്പാട്‌ അർജുനൻ, ശ്രീക്യഷ്ണൻ, ബലഭദ്രർ
 
ബാലിവിജയം കല്ലൂർ നമ്പൂതിരിപ്പാട്‌
 
രാവണൻ, നാരദൻ 
രാവണോത്ഭവം കല്ലേക്കുളങ്ങര രാഘവപിഷരടി രാവണൻ
മാല്യവാൻ(അപൂർവ്വം) 
രാവണവിജയം (രംഭാപ്രവേശം) കൊച്ചുണ്ണിതമ്പുരാൻ  രാവണൻ, രംഭ 
കാർത്തവീര്യാർജജുന വിജയം(കമലദളം) പുതിയിക്കൽ തമ്പാൻ രാവണൻ
രാജസൂയം വടക്കൻ
 
പൂന്തോട്ടം നമ്പൂതിരി (ഇളയേടത്ത്‌ നമ്പൂതിരി എന്നും ഒരു പക്ഷം) ജരാസന്ധൻ, ശിശുപാലൻ 
കുചേലവൃത്തം മുരിങ്ങൂർ ശങ്കരൻപോറ്റി കുചേലൻ, ക്യഷ്ണൻ 
ലവണാസുരവധം അമ്യതശാസ്ത്രികൾ കുശൻ, ലവൻ, സീത, ഹനൂമാൻ
മണ്ണാൻ, മണ്ണാത്തി(അപൂർവ്വം)
ബാണയുദ്ധം (ഉഷ ചിത്രലേഖ) രാമശാസ്ത്രികൾ ഉഷ, ചിത്രലേഖ 
കിരാതം ഇരട്ടകുളങ്ങര വാര്യർ
 
അർജുനൻ, കാട്ടാളൻ
ദേവയാനീസ്വയംവരം താഴവന ഗോവിന്ദനാശാൻ കചൻ, ദേവയാനി 
പ്രഹ്ലാദചരിതം (അറിവില്ല) ഹിരണ്യകശിപു,ശുക്രൻ,നരസിംഹം 
കർണശപഥം (പുതുആട്ടക്കഥകളിൽ സ്ഥിരം അരങ്ങു കാണുന്നത്‌.)
 
മാലി ദുര്യോധനൻ, കർണൻ, കുന്തി