Select Your Language

 
 

Navigation

 
 

ആട്ടക്കഥകൾ

 
 

Syndicate

 
Syndicate content
 

വേഷങൾ

പച്ച: ധർമ്മപുത്രർ/പഞ്ചപാണ്ഡവർ,നളൻ,പുഷ്ക്കരൻ,ദക്ഷൻ,ബ്യഹന്നള
ഉത്തരൻ, രുഗ്മാഗദൻ, കചൻ, ഇന്ദ്രൻ, ഋതുപർണൻ, വിഭീഷണൻ.
ബാഹുകൻ(നീല കരവാലും കുപ്പായവും), ക്യഷ്ണൻ (ക്യഷ്ണമുടി)
ശ്രീരാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ, കുശൻ, ലവൻ(മുടി)
രൗദ്രഭീമൻ (പ്രത്യേകതേപ്പോടുകൂടിയ പച്ച)
 
വേഷങ്ങളും പ്രധാന കഥാപാത്രങ്ങളും
കത്തി: രാവണൻ, ദുര്യോധനൻ, കീചകൻ, ചെറിയനരകാസുരൻ, കിർമ്മീരൻ
ശിശുപാലൻ, കംസൻ, ഹിരണ്യകശിപു.
മാരീചൻ, കുംഭകർണർ, ഘടോൽക്കചൻ, ദ്വാപരൻ(നെടുംകത്തി/2ാ‍ം കത്തി)
ചുകന്നതാടി: ബാലി, സുഗ്രീവൻ, ത്രിഗർത്തൻ, ദുശ്ശാസനൻ, വീരഭദ്രൻ, ജരാസന്ധൻ, ബകൻ, കാലകേയൻ, വലിയനരകാസുരൻ, മാലി, സുമാലി, മാല്യവാൻ, സുദർശനം, കൂടാതെ ദ്വാപരൻ തെക്കൻ ശൈലിയിൽ.
കറുത്തതാടി കലി
വെള്ളത്താടി: ഹനുമാൻ, നന്ദികേശ്വരൻ,വിവിദൻ.
കരി(പെൺ) ഹിഡുംബി, സിംഹിക, നക്രതുണ്ഡി, ശുർപ്പണേഖ, ലങ്കാലക്ഷ്മി. ഈ കഥാപാത്രങ്ങൾക്കെല്ലാം 'സ്ത്രീ' (ലളിത) വേഷങ്ങളും ഉണ്ട്‌.
കരി(ആൺ): കാട്ടാളൻ(നളചരിതം 2, കിരാതം)
പഴുപ്പ്‌: ബലഭദ്രർ, ശിവൻ
മിനുക്ക്‌: ബ്രാഹ്മണൻ, കുചേലൻ(തറ്റുടുത്ത വേഷം)
നാരദൻ, ദുർവ്വാസാവ്‌, ധൗമ്യൻ(മഹർഷി മുടി)
സുദേവൻ, സുന്ദരബ്രാഹ്മണൻ(സാധാരണ മിനുക്ക്‌, മുണ്ടുടുത്ത്‌)
വലലൻ, മല്ലൻ, ദൂതൻ, മാതലി, മണ്ണാൻ, പ്രഹസ്തൻ (ഉടുത്തുകെട്ടോടെ)
ആശാരി (ലോകധർമി വേഷം)

സ്ത്രീ :

മറ്റുള്ളവർ:

എല്ലാ സ്ത്രീ കഥാപാത്രങ്ങളും.

പരശുരാമൻ(കിരീടവും ഉടുത്തുകെട്ടും കൂടിയായിരുന്ന വേഷം രവിവർമ്മചിത്രത്തിലേതിനു സമാനമായതിന്‌ വഴിമാറി)
ഹംസം (പക്ഷി സ്വർണവർണം), ജടായു (പക്ഷി കറുപ്പ്‌)
കാർക്കോടൻ, ഭദ്രകാളി (പ്രത്യേക തേപ്പ്‌)
നരസിംഹം(പ്രത്യേക വേഷം)
നിണം(രക്താഭിഷിക്തയായി വരുന്ന ഭീകര വേഷം)
വ്യദ്ധ, അംഗദൻ(പൊയ്മുഖത്തോടെ)
നടന്റെ സ്വദേഹഭാഗങ്ങൾ പരമാവധി മറയ്ക്കുന്നതരത്തിലാവണം ഒരോ വേഷവും അരങ്ങത്ത്‌ വരേണ്ടത്‌. അതുകൊണ്ട്‌ തലമറയ്ക്കാതെയും ദേഹത്ത്‌ ആഭരണങ്ങൾ അണിയാതെയും രംഗത്ത്‌ വരുന്നത്‌ അനുവദനീയമല്ല. ആഭരണങ്ങളും മറ്റും കഥാപാത്രത്തിന്റെ അവസ്ഥയെ അല്ല മറിച്ച്‌ കഥാപാത്രത്തിന്റെ അനുഷ്ഠാനത്തേയും കഥകളിയുടേതായ വേഷസംഹിതയെയുമാണ്‌ സാധൂകരിക്കേണ്ടത്‌ എന്നു ആസ്വാദകരും അറിഞ്ഞിരിക്കണം. അല്ലെങ്കിൽ അരമുണ്ടും ചുറ്റി കലിബാധിതനായി നടക്കുന്ന നളനെ കിരീടധാരിയായി ഉൾകൊള്ളാൻ കുറഞ്ഞത്‌ ഒരു ദ്വാപരബാധയെങ്കിലും കാഴ്ച്ചക്കാരനും വേണ്ടിവരും.

 

അഭ്യസനം

 
 
 
 

Custom Search