Navigation

 
 

ആട്ടക്കഥകൾ

 
 

അഭ്യസനം

 
 

Syndicate

 
Syndicate content
 

രംഗം 5

കുറിപ്പ്: 



ഇങ്ങിനെ പറഞ്ഞ് ലക്ഷ്മണന്‍ പോയി. ആ സമയത്ത് സന്ന്യാസിവേഷം ധരിച്ച് രാവണന്‍
സീതാസമീപം വന്ന് സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന അവളോട് പറഞ്ഞു.



ഇടത്തുവശത്തുകൂടി
പ്രവേശിക്കുന്ന സന്ന്യാസിയെ കണ്ട്, വലത്തുഭാഗത്തിരിക്കുന്ന സീത
എഴുന്നേറ്റ് ആ‍ദരവോടെ വലത്തുഭാഗത്തേക്ക് ആനയിച്ച് വന്ദിച്ച്
നില്‍ക്കുന്നു. സീതയെ അനുഗ്രഹിച്ച് കേശാദിപാദം നോക്കിക്കണ്ട്‌ രാവണന്‍ പദം
അഭിനയിക്കുന്നു.



ഏവംപറഞ്ഞു നടകൊണ്ടഥ ലക്ഷ്മണന്‍ താന്‍

താവത്സമേത്യ ജനകാത്മജയേ ദശാസ്യന്‍

സൌവര്‍ണ്ണവര്‍ണ്ണലസമാന തനും സ സീതാം

സന്ന്യാസിവേഷമൊടു വാച നിശാചരേന്ദ്രന്‍


Select Your Language

 
 

Custom Search