Navigation

 
 

ആട്ടക്കഥകൾ

 
 

അഭ്യസനം

 
 

Syndicate

 
Syndicate content
 

പദം 1

കുറിപ്പ്: 



രാക്ഷസശ്രേഷ്ടനായ
മാരീചാ,മാതുല, എന്റെ മനസ്സില്‍ ഒരു ദു:ഖം വല്ലാതെ വര്‍ദ്ധിക്കുന്നു.
അതുകേട്ടാലും. ദശരഥസുതനായ രാമന്‍ അനുജനുമായ് കാട്ടില്‍ വന്നു.
ലക്ഷ്മണനെന്നവന്‍ എന്റെ സോദരിയായ ശൂര്‍പ്പണഖയുടെ കാതും മൂക്കും മുറിച്ചു.
കഷ്ടം! രാമന്‍ ഖരദൂഷണാദികളെ യുദ്ധത്തില്‍ കൊന്നു. അവര്‍ സസുഖം ഇവിടെ
വാഴുന്നു. അവന്റെ ഭാര്യയെ കൊണ്ടുപോരുവാന്‍ ഞാനിപ്പോള്‍ത്തന്നെ പോകുന്നു.
അതിപരാക്രമിയായ അങ്ങ് ഇതിന് എന്റെകൂടെ വരണം.




മാരീച നിശാചരപുംഗവ മാതുല മമ മാനസതാരില്‍

പാരം വളരുന്നൊരുഖേദം അധുനാ നീയിതുകേള്‍ക്കണം

ദശരഥസുതനാകിയ രാമന്‍

അനിജനുമായ്‌വിപിനേവന്നു.



ആശരവര മത്സോദരിയാം

ശൂര്‍പ്പണഖയെ ലക്ഷ്മണനെന്നവന്‍



ക്യത്തശ്രുതി നാസികയാക്കി

ഖരദൂഷണരെ ബത രാമന്‍

യുദ്ധാങ്കണമതില്‍ ഹതരാക്കി

സ്വൈരം വാഴുന്നവരവിടിടെ



തത്ഭാര്യയെ കൊണ്ടിഹവരുവാ-

നിപ്പോള്‍ ഞാനിഹ പോകുന്നു

അല്പേതരവിക്രമനാം നീ

പോരണമെന്നോടിതിനായ്


Select Your Language

 
 

Custom Search