Navigation

 
 

ആട്ടക്കഥകൾ

 
 

അഭ്യസനം

 
 

Syndicate

 
Syndicate content
 

പദം 1

കുറിപ്പ്: 

രാക്ഷസശ്രേഷ്ട! രാജാധിരാജ, ദേവേന്ദ്രന്റെ അഹങ്കാരത്തെ നശിപ്പിക്കുന്ന
പരാക്രമത്തോടുകൂടിയവനേ,മഹാത്മാവേ.

രാവണൻ‍:‘നീ വന്നകാര്യം എന്ത്?

ശത്രുസമൂഹത്തെ അരിഞ്ഞൊടുക്കിയവനെ അങ്ങയുടെ സോദരിയെ കാട്ടില്‍വച്ച് ഒരു
മനുഷ്യന്‍ വിരൂപയാക്കിയിരിക്കുന്നു.

രാവണൻ‍:‘ഏ? എന്റെ സോദരിയേയോ? അവന്റെ പേരെന്ത്?’



ലക്ഷ്മണനെന്നാണന്റെ പേര്‍. ലക്ഷ്മണന്റെ ജേഷ്ടനായ രാമന്‍ മഹാധീരനാണ്.



രാവണൻ‍:‘അങ്ങിനെയൊ?



കാമദേവന്‍ രതിയോടെന്നപോലെ ഇവിടെ ഭുമിയില്‍ രാമന്‍ സീതയോടോത്ത് വാഴുന്നു.



രാവണന്‍:‘അങ്ങിനെയൊ?’



ആ നാരിയുടെ രൂപഗുണം വിചാരിച്ചാല്‍,സ്വാമിൻ‍, അവിടുത്തേക്ക് തികച്ചും
യോഗ്യയായുള്ളവളാണ് അവള്‍




രാത്രിഞ്ചരപുംഗവ മഹാരാജരാജ

വ്യത്രാരിദര്‍പ്പഹരവിക്രമ മഹാത്മന്‍



കൃത്താരിചക്ര തവ സോദരിയെ വിപിനേ

യെത്രയും വിക്യതയായി ചെയ്തിതൊരുമനുജന്‍

ലക്ഷ്മണനെന്നല്ലൊ പേരവനുവീര

ലക്ഷ്മണാഗ്രജനായ രാമനതിധീരന്‍

ഇക്ഷുകാര്‍മുകനിങ്ങു രതിയോടിവരാമന്‍

ഇക്ഷിതിയില്‍ മേവുന്നു സീതയോടും താനും

നാരിയവള്‍തന്നുടെയ രൂപഗുണമോര്‍ത്താല്‍

ആര്യ തവയോഗ്യയായുള്ളവള്‍ നികാമം

Select Your Language

 
 

Custom Search