പദ്മഭൂഷണവാസുദേവം

മടവൂർ വാസുദേവൻ നായർ

കഥകളിയിലെ സമകാലീന തെക്കൻ കളരിയുടെ പരമാചാര്യനും, അനുഗൃഹീതനടനുമാണ് മടവൂർ വാസുദേവൻ നായർ. പുരാണബോധം, മനോധർമ്മവിലാസം, പാത്രബോധം,  അരങ്ങിലെ സൈന്ദര്യസങ്കൽപ്പനം എന്നിവ മടവൂരിന്റെ വേഷങ്ങളെ  മികച്ചതാക്കുന്നു.

പൂർണ്ണ നാമം: 
മടവൂർ വാസുദേവൻ നായർ
സമ്പ്രദായം: 
ജനന തീയ്യതി: 
Sunday, April 7, 1929
ഗുരു: 
മടവൂർ പരമേശ്വരൻ പിള്ള
കുറിച്ചി കുഞ്ഞൻ പണിക്കർ
ആറ്റിങ്ങൽ കൃഷ്ണപിള്ള
ചെങ്ങന്നൂർ രാമൻ പിള്ള
പുരസ്കാരങ്ങൾ: 
കേന്ദ്രസർ‌ക്കാറിന്റെ പത്മഭൂഷൺ
കേരളകലാമണ്ഡലം അവാർഡ്
തുളസീവനം അവാർഡ്
സംഗീതനാടക അക്കാഡമി അവാർഡ്
കേന്ദ്രഗവർ‌മെന്റ് ഫെലോഷിപ്പ്
കോട്ടക്കൽ ആര്യവൈദ്യശാലയുടെ “രംഗകുലപതി” അവാർഡ്
കലാദർപ്പണ അവാർഡ്
ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കലാ സാംസ്കാരിക സമിതി അവാർഡ
മുഖ്യവേഷങ്ങൾ: 
സ്ത്രീവേഷങ്ങളിൽ തുടങ്ങി ചുവന്ന താടിവേഷങ്ങൾ ഒഴികെ മറ്റ് എല്ലാ വേഷങ്ങളും.
വിലാസം: 
“കേളീമന്ദിരം”
വള്ളീക്കീഴ്
കാവനാട്
കൊല്ലം
691003
ഫോൺ: 
0474-2793049

പദ്മഭൂഷണവാസുദേവം - ഭാഗം ഒന്ന്

പദ്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍

കഥകളിയില്‍ എല്ലാ സമ്പ്രദായക്കാര്‍ക്കും ശിക്ഷണത്തിന്റെ കാര്യത്തില്‍ കുട്ടിക്കാലം വളരെ ബദ്ധപാടുള്ള കാര്യമാണ്. അത്, ഗുരു ചെങ്ങന്നൂരിന്റെ മുമ്പിലും അതു തന്നെയായിരുന്നു. ശരീരം രൂപപ്പെടുത്തുക എന്നുള്ളതാണ് ആദ്യത്തെ ജോലി, ഗുരുനാഥന്റെ. അവയവങ്ങള്‍ മുഴുക്കെ ഗോഷ്ടിയില്ലാതെ, നല്ല സ്വാധീനമായിക്കിട്ടുന്നതിനുള്ള സാധകങ്ങളാണ്.. ഈ സാധകങ്ങള്‍ പൊതുവെ തന്നെ ശരീരത്തെ ഒരു പാട് ഉപദ്രവമുണ്ടെങ്കിലും ഗുണം ചെയ്യുന്നതാണ്.

പദ്മഭൂഷണവാസുദേവം - ഭാഗം രണ്ട്

പദ്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍

സാമഗാനപരിലോലിത - സാമഗാനം കേട്ടിട്ട് ഇറങ്ങിവന്നു എന്നുതന്നെയാണ് അതിനകത്തെഴുതി വെച്ചിരിക്കുന്നേ. ആ സാമഗാനം ചെയ്യുകയാണ്. ശങ്കരാഭരണം ആണ് ഞാന്‍ പാടുന്നതെന്നേ ഉള്ളൂ. രണ്ടു മൂന്നു രാഗം കാണണം രാവണന്‍റെ. രാവണന്‍ വലിയ സംഗീതജ്ഞനായിരുന്നല്ലോ.

പദ്മഭൂഷണവാസുദേവം - ഭാഗം മൂന്ന്

പദ്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍

ആദ്യം തന്നെ ബാണന്റെ ശൃംഗാരപദമുണ്ടായാല്‍ ബാണന്റെ ആട്ടത്തിന് സ്വാദ് കുറയും. അതുണ്ടാക്കിയെടുക്കണം. ശൃംഗാരപദം കഴിഞ്ഞിട്ട് പിന്നെ ആദ്യേ കേറി വേണം ബലവീരപരാക്രമം ആടാന്‍. ശൃംഗാരപദമില്ലാതിരുന്നാലാണ് കൂടുതല്‍ ഔചിത്യം തോന്നുക. ശൃംഗാരപദം ഒഴിവാക്കിക്കൊണ്ടാണ് അധികവും ബാണന്‍ നടക്കാറുള്ളത്.

പദ്മഭൂഷണവാസുദേവം - ഭാഗം നാല്

പദ്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ (ഫോട്ടോ കടപ്പാട് - മോപ്പസാംഗ് വാലത്ത്)

ഞാനെന്റെ കളരിയില്‍ ആ (വടക്കന്‍) സമ്പ്രദായത്തെ പുകഴ്ത്തിയല്ലാതെ സംസാരിച്ചിട്ടില്ല. അതിന്റെ നല്ല വശങ്ങള്, നമ്മള്‍ മറ്റു വശങ്ങള് എന്തിനാ ആലോചിക്കുന്നേ. എല്ലാറ്റിനും നല്ല വശങ്ങളുണ്ട്. അപ്പൊ അവിടുത്തെ കളരിയിലൊന്നും.. പക്ഷെ എന്നാലും അസ്വാധീനമുണ്ടായിരുന്നു.

പദ്മഭൂഷണവാസുദേവം - ഭാഗം അഞ്ച്

പദ്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ (ഫോട്ടോ കടപ്പാട് - മോപ്പസാംഗ് വാലത്ത്)

ഞാന്‍ വേഷം തീര്‍ന്നോണ്ടിരിക്കുമ്പോ ചുട്ടി ഇടീച്ച്‌ മൊഖത്തെന്തോ പണിഞ്ഞോണ്ടിരിക്കുമ്പോ എന്റെ രണ്ടാമത്തെ മകള്‍ടെ ഭര്‍ത്താവ്‌.. കിരണ്‍ പ്രഭാകര്‍ എന്ന് പറഞ്ഞില്ലേ.. കിരണ്‍.. അമൃത ചാനലില്‍ ആണല്ലൊ. അവന്‍ വന്ന് പറഞ്ഞു. “അച്ഛാ അച്ഛന്‌ പദ്മശ്രീ ഉണ്ടെന്ന്”.