കണ്ണനുമൊത്തൊരു വൈകുന്നേരം

ഏറ്റുമാനൂര്‍ പി. കണ്ണന്‍

Ettumanoor P Kannan

25 മാര്‍ച്ച് 1968ല്‍ ആണ്‌ ഏറ്റുമാനൂര്‍ പി. കണ്ണന്‍ ജനിച്ചത്. ഇരുപത്തിരണ്ട് കൊല്ലം കഥകളി അഭ്യസിച്ചു. കലാമണ്ഡലം വാസുപിഷാരടിയാണ്‌ പ്രധാന ഗുരുനാഥന്‍. പദ്മശ്രീ മാണിമാധവ ചാക്യാരുടെ കയ്യില്‍ നിന്നും കണ്ണ്‌ സാധകം അഭ്യസിച്ചു.

ഏറ്റുമാനൂര്‍ പി. കണ്ണന്‍

പൂർണ്ണ നാമം: 
പി. കണ്ണന്‍
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Monday, March 25, 1968
ഗുരു: 
കലാമണ്ഡലം വാസു പിഷാരോടി
കലാനിലയം മോഹന്‍ കുമാര്‍
പദ്മശ്രീ മാണി മാധവചാക്യാര്‍
കളിയോഗം: 
അഭിനവം സ്കൂള്‍ ഓഫ് തീയറ്റര്‍ എക്സ്പ്രഷന്സ്
പുരസ്കാരങ്ങൾ: 
കോട്ടക്കല്‍ കൃഷ്ണന്‍ ക്ഉട്ടിനായര്‍ എന്‍ഡോവ്മെന്‍റ്
മങ്കണം രാമ പിഷാരടി അവാര്‍ഡ് - കോട്ടയം കളിയരങ്ങ്
സുധീര്‍ യുവ പുരസ്കാരം 2002
ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ള അവാര്‍ഡ്
മുഖ്യവേഷങ്ങൾ: 
പച്ച
കത്തി
വിലാസം: 
ഇന്‍റെര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ കഥകളി സ്റ്റഡീസ്
യൂണിവേഴ്സിറ്റി ഓഫ് കേരള, കാര്യവട്ടം
തിരുവനന്തപുരം
കേരളം
ഇന്ത്യ
kannan332002 അറ്റ് yahoo ഡോട്ട് com
ഫോൺ: 
+91 9447021779

കണ്ണനുമൊത്തൊരു വൈകുന്നേരം - ഭാഗം ഒന്ന്

Ettumanoor P Kannan

ഈ സമൂഹത്തിന്റെ മനസ്സ് കൃത്യമായിട്ട് നമ്മള്‍ psychologyയുടെ ഭാഷയില്‍ പറഞ്ഞാല്‍ സമൂഹത്തിന്റെ schema, അംഗീകരിച്ചാല്‍ മാത്രമേ ഈ ക്ലാസിക്കല്‍ - കാരണം ഈ ക്ലാസിക്കല്‍ കല ഒരാളുടെയല്ല, സമൂഹത്തിന്റെ സ്വത്താണ് - അപ്പോള്‍ ഈ സമൂഹത്തിന്റെ schema എന്ന് പറയുന്നത് ഒരു collective consciousnessനകത്ത് രേഖപ്പെടുത്തി വെച്ചിട്ടുള്ള ഒന്നാണ്. ഈ രേഖപ്പെടുത്തി വെച്ചിട്ടുള്ള അതിനകത്ത് അതിഭയങ്കരമായിട്ടുള്ള ഷോക്കുകളൊന്നും അനുവദിക്കുകയില്ല.

കണ്ണനുമൊത്തൊരു വൈകുന്നേരം - ഭാഗം രണ്ട്

Ettumanoor P Kannan

ഒന്നാമത്തെ കാര്യം ഞാന്‍ ആഹാര്യം തിരസ്കരിക്കുന്നില്ല. കാരണം ഇന്നും എന്റെ മനസ്സിലെ ചിന്ത, നാളെ കാലകേയവധത്തിന് എങ്ങിനെ അര്‍ജ്ജുനന് കണ്ണും പുരികവും വൃത്തിയായിഎഴുതണം എന്നാണ്‌ ഞാന്‍ ആലോചിച്ച്‌ കൊണ്ടിരിക്കുന്നത്‌, ഇപ്പോള്‍. അതും ആലോചനയിലുണ്ടെന്നര്‍ഥം. ഞാന്‍ ആഹാര്യം തിരസ്കരിക്കുന്നില്ല. ആഹാര്യത്തോടെയുള്ള കഥകളിയുടെ അവതരണമാണ്‌ കഥകളിയുടെ ഏറ്റവും സമ്പന്നമായിട്ടുള്ള അവതരണം എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.

കണ്ണനുമൊത്തൊരു വൈകുന്നേരം - ഭാഗം മൂന്ന്

Ettumanoor P Kannan

ഗുരു ഉപദേശം ഉള്ളതൊന്നും മാറ്റിയിട്ടില്ല. അതിനു യാതൊരു സംശയവുമില്ല. അതു നമുക്കു ഗുരുനാഥനോടുള്ള ഒരു commitment ആണ്. അതാണ് നമ്മുടെ സ്വത്ത്. അതിനു മാറ്റം വരുത്തുന്ന പ്രശ്നമില്ല. പക്ഷേ, ഗുരു ബോധപൂര്‍വം ഉപദേശിക്കാതെ, അല്ലെങ്കില്‍ നിഷ്കര്‍ഷിക്കാതെ നമുക്കു സ്വാതന്ത്ര്യം തരുന്ന ഒത്തിരി മേഖലകളുണ്ട്. ആ മേഖലകളിലാണ് നമ്മള്‍ ഈ ചെയ്യുന്നതെല്ലാം.

കണ്ണനുമൊത്തൊരു വൈകുന്നേരം - ഭാഗം നാല്

Ettumanoor P Kannan

അങ്ങനെ ആള്‍ക്കാര്‍ വന്നു. ഞാന്‍ choreograph ചെയ്തു. വളരെ difficult ആയിട്ടുള്ള ഒരു process ആയിരുന്നു. mic  ഒക്കെ വച്ച്, നൂറ്റമ്പതു പേരോടു സംസാരിക്കണ്ടേ? എല്ലാ ദിവസവും ഈ നൂറ്റമ്പതു പേര്‍ വരില്ല. ആറു ദിവസമാണ് rehearsal വച്ചത്.