നാരദ, ഭവാനെന്തുഭാവമിപ്പോൾ?
ശ്ളോകം 1:
അഥ തദാ ശതമന്യുരഖിന്നധീ-
രഖിലദൈവതയൗവതസേവിതഃ
സഹ പുലോമജയാപ്യനുലോമയാ
നിജഗൃഹേ ജഗൃഹേ സ സുഖാസികാം.
ശ്ളോകം 2:
നളേനുഷക്താമപബുദ്ധ്യ പുത്രീം
സ്വയംവരോദ്യോഗിനി ഭീമഭൂപേ
സുപർവ്വലോകാഭിമുഖം പ്രയാന്തം
സ പർവ്വതോ നാരദമാബഭേഷേ
പർവതൻ:
നാരദ, ഭവാനെന്തുഭാവമിപ്പോൾ?
നാരദൻ:
നാകായഗമിക്കുന്നേൻ പർവ്വത, ഞാൻ.
പർവതൻ:
എന്തൊരുകാര്യമിപ്പോൾ നാകലോകേ?
നാരദൻ:
ഇന്ദ്രനെക്കണ്ടുചിലവാർത്തചൊൽവാൻ.
പർവതൻ:
എന്തതെന്നോടിപ്പോൾ ചൊല്ലിടാമോ?
നരദൻ:
ഹന്ത! ഭവാൻ കൂടെപ്പോന്നുകൊൾക.
പർവതൻ:
നിഷ്പ്രയോജനമുണ്ടോ പോരുന്നു ഞാൻ?
നാരദൻ:
സദ്ഭടരണാന്വേഷം ചെയ്യാമല്ലോ.
പർവതൻ:
സമരം ഭൂമിയിലില്ലേ ഭൂപാലാനാം?
നാരദൻ:
ദമയന്തീകാമുകന്മാർ രാജാക്കന്മാർ.
നാരദനും പർവതനും തമ്മിലുള്ള സംഭാഷണ രൂപേണയാണ് ഈ പദങ്ങൾ. ഒറ്റവരി സംഭാഷണമാണ് എന്നതിനാൽ എല്ലാം കൂടെ ഒന്നിച്ച് ഒരു പേജിൽ ചേർത്തതാണ്.