കലാമണ്ഡലം രാമൻ കുട്ടി നായർ
നാട്യാചാര്യന്‍ പട്ടിക്കാംതൊടി രാമുണ്ണി മേനോന്റെ കീഴില്‍ കഥകളി അഭ്യസിക്കാന്‍ 1938 മുതല്‍ തുടങ്ങി. കലാമണ്ഡലത്തില്‍ 1940 വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. 1948ല്‍ അവിടെ തന്നെ അദ്ധ്യാപകനായി. ആദ്യത്തെ വിദേശയാത്ര (ചൈന) യും പരശുരാമനെ ചിട്ടപ്പെടുത്തി അവതരിപ്പിച്ചതും 1950ല്‍. പാറശ്ശേരി പെരിന്തലക്കാട്ട് മനയില്‍ നിന്നും 1957ല്‍ ആദ്യമായി സ്വര്‍ണ്ണമെഡല്‍ സമ്മാനമായി കിട്ടി. 1958ല്‍ ആദ്യത്തെ വീരശൃംഘല അങ്കമാലിയില്‍ നിന്നും ലഭിച്ചു. സുഭദ്രാഹരണം ഇരട്ട അഷ്ടകലാശം (വാഴപ്പിള്ളി) 1960. സര്‍ സി.പി രാമസ്വാമി അയ്യരില്‍ നിന്നും അണ്ണാമലൈ യൂണിവേഴ്സിറ്റിയുടെ സ്വര്‍ണ്ണ മെഡല്‍ 1964ല്‍ ലഭിച്ചു. 1972ല്‍ കേന്ദ്ര സംഗീതനാടക അക്കാദമി അംഗമായി. 1973ല്‍ മുന്‍കെന്ദ്രമന്ത്രി ടി.ടി കൃഷ്ണമാചാരിയില്‍ നിന്നും സ്വര്‍ണ്ണമെഡല്‍ ലഭിച്ചു. 1975ല്‍ കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ് കിട്ടി. 1980ല്‍ കലാമണ്ഡലം പ്രിന്‍സിപ്പാലായി. 1983 സ്പിക്മക്കായ് പാനല്‍ ആര്‍ട്ടിസ്റ്റ്.1984ല്‍ കലാമണ്ഡലത്തില്‍ ശിക്ഷണത്തിനുള്ള അവാര്‍ഡ് ലഭിച്ചു. 1985ല്‍ വിരമിച്ചു. കലാമണ്ഡലത്തില്‍ ഷഷ്ടിപൂര്‍ത്തി ആഘോഷിച്ചു. വീരശൃംഘല നല്‍കി ആദരിച്ചു. 1987ല്‍ കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് നല്‍കി ആദരിച്ചു. ആത്മകഥ “തിരനോട്ടം”.
