Navigation

 
 

ആട്ടക്കഥകൾ

 
 

അഭ്യസനം

 
 

Syndicate

 
Syndicate content
 

നളചരിതം നാലാംദിവസം - രംഗം നാല്‌

സായാഹ്നേ സ്പുരമുപഗതോ മണ്ഡിതഃ കുണ്ഡിനാഖ്യം
ജ്ഞാത്വാ ഭൈമീ പരിണയകഥാം ഹന്ത മിത്ഥ്യേതി ധീമാന്‍
പ്രൈരാവേദിതനിജഗതിം ഭീമമേത്യര്‍ത്തുപര്‍ണ്ണ-
സ്തത്സല്‍ക്കാരപ്രമുദിതമനാസ്സംകഥാം തേന തേന.

കിമു തവ കുശലം മനുകുലനായക
കിന്നു മയാ കരണീയം?
പരിജനമില്ലാരും പരിച്ഛദമൊന്നുമില്ല
പാര്‍ത്ഥിവേന്ദ്ര പറയേണം
പരിചൊടു നിന്‍ വരവു കാരണം കൂടാതെയല്ല
പരമൊന്നുണ്ടുള്ളില്‍ പ്രണയം കരുതീട്ടതും
ഇതു കരുതുന്നേരം കുതുകമെനിക്കു പാരം
എന്തെന്നല്ലീ പറയാമേ
പുരവും പരിജനവുമിതുതന്നെ തനിക്കെന്നു
പരമാര്‍ത്ഥം ബോധിച്ചല്ലോ പരിചോടു വന്നു ഭവാന്‍
സുക്ര്തിഞ്ഞാനെന്നതു സംശയമേതുമില്ല
സ്ഖ്യമായി ഹ്ര്ദയേ മേ
സുക്ര്തമില്ലാതവര്‍ക്കു സുചിരം പ്രത്നംകൊണ്ടും
സുജനസംഗമമുണ്ടോ സുലഭമായി വരുന്നൂ?

ഭീമനരേന്ദ്ര മേ കുശലം പ്രീതിയോടെ കേള്‍ക്ക ഗിരം
പലനാളായി ഞാനോക്കുന്നു തവ പുരേ വന്നീടുവാന്‍
മുറ്റുമതിന്നായി സംഗതിവന്നു മറ്റൊരു കാര്‍യ്യമേതുമില്ലാ
തവ ഹുണങ്ങളോര്‍ക്കുമ്പോള്‍ അവധിയുണ്ടോ ചൊല്ലുവാന്‍
ത്വദ്വിധന്മാരെക്കാണ്മതിതല്ലോ സുക്ര്തസാദ്ധ്യം മറ്റേതുമില്ലാ
പരിചയവും വേഴ്ചയും പെരികയില്ലേ നാം തമ്മില്‍
പറ്റലര്‍കാല! ഭാഗ്യലഭ്യം പാരില്‍ ഭപാദ്ര്ശ സംഗമമല്ലോ.

Select Your Language

 
 

Custom Search