Select Your Language

 
 

Navigation

 
 

ആട്ടക്കഥകൾ

 
 

Syndicate

 
Syndicate content
 

വി.ശിയുടെ പോസ്റ്റിന്റെ അനുബന്ധവും ചില മറുപടികളും

എന്റെ സുഹൃത്ത് (ആദ്യത്തെ കമന്റ്) പറഞ്ഞത് മനസ്സിലായി. മാത്രമല്ല രുഗ്മാംഗദൻ എങ്ങനെ അഭിനയിക്കുന്നു എന്ന് നോക്കുവാനാണിഷ്ടം എന്നത് പറഞ്ഞത് അർത്ഥവത്താണ്. അതുതന്നെയാണല്ലൊ വികടൻ പുതിയ നാട്യധർമ്മിയെകുറിച്ചുള്ള പോസ്റ്റിലും പറയാതെ പറഞ്ഞത്. കൃഷ്ണലീലയെ പറ്റിയുള്ള എന്റെ എഴ്ത്തുകൾ, കഥകാണാതെയുള്ള എന്റെ വെറും ജൽ‌പ്പനങ്ങൾ മാത്രമാണ്. സംശയങ്ങൾ മാത്രം. അത് വികടൻ പറഞ്ഞത് മനസ്സിലാകാതേയും അല്ല. അതുകൊണ്ട് തന്നെയാണല്ലോ ഞാൻ കഥകളിയിൽ ഭക്തിയ്ക്ക് സ്ഥാനം ഇല്ല എന്ന് പറഞ്ഞത്. അത് സ്ഥാപിക്കാൻ എനിക്ക് കഴിഞ്ഞില്ല എങ്കിലും. കഥകളി വീരരസപ്രധാനമാണ് എന്ന് എനിക്ക് തോന്നിയിട്ടുള്ളതാണ്. അതിന് ചില വായനകളുടെ സഹായമുണ്ടായിട്ടുണ്ട്. ഒന്നുകൂടെ പറയാൻ ശ്രമിക്കാം, പിന്നീട്. കലയാമി സുമതേ.. അറിയാഞ്ഞിട്ടല്ല, പക്ഷെ സ്ഥായിഭാവം അതല്ലല്ലോ. പന്മനവാദം ബാലിശം തന്നെ എന്നു ഞാൻ പറഞ്ഞില്ലേ? സ്ഥലകാലങ്ങൾക്കനുസരിച്ച് പ്രാദേശികവ്യത്യാസങ്ങൾ ഉണ്ടായിരുന്ന കഥകളിക്ക് അത് അന്യംവന്നു എന്നത് വാസ്തവം. അതിൻ കാരണം എന്തുതന്നെയായാലും.അതിൻ സങ്കടപ്പെടണോ എന്നത് ആ വവിധ്യം അറിയാത്ത ഞാൻ പറയരുതല്ലോ. പട്ടിക്കാംതൊടി നളചരിതത്തിലെ ചില പ്രത്യേക രംഗങ്ങൾ‌ക്കേ ആട്ടപ്രകാരം എഴുതിയിട്ടുള്ളൂ എന്ന വികടന്റെ കമന്റ് കണ്ടു. അതിൽ വികടന്റെ വികടത്തം മുഴുവനുണ്ട്‌. സംഗതി ശരിയാണ്. പക്ഷേ എന്തായിരുന്നു പട്ടിക്കാം തൊടിയുടെ വാദം എന്നത് വികടന് അറിയായ്കയല്ലോ, അത് എന്തേ എഴുതായിരുന്നത്? പിന്നീട് ബ്ലോഗ് വായിക്കുന്നവർക്കു കൂടെ അത് ഉപകാരപ്രദമാകില്ലേ? വികടശിഖാമണേ...:):):) ഇനി പുതിയ പോസ്റ്റിനെ കുറിച്ച്.. “വാവനെര ജയി..” അക്ഷരപിശാച്.. പലമ എന്ന പ്രയോഗം കലക്കി, ലളിതം! തോറ്റങ്ങളിലും പാങ്കളിയിലും ഉള്ള താളങ്ങൾ, കുഞ്ചൻ നമ്പ്യാർ തന്നെ ഉപയോഗിച്ച താളങ്ങൾ എന്തേ കഥകളിയിൽ കാണാത്തത്? എല്ലാം കാണണം കഥകളിയിൽ എന്നല്ല പറഞ്ഞത്, പക്ഷെ കഥകളിയുടെ രൂപകഘടന അതിന് വിഘാതമായിരുന്നോ? ലോകധർമ്മിയായ കഥാപാത്രങ്ങൾ എന്തേ കളിയിൽ വിരളം? കുഞ്ചൻ നമ്പ്യാർ പടപേടിച്ച് ഓടുന്നവരുടെ രേഖാചിത്രം എത്രമനോഹരമായിട്ടാണ് തുള്ളലിൽ പറയുന്നത്? അതുപോലെ തന്നെ മോയിൻ‌കുട്ടി വൈദ്യരും പല പ്രത്യേക താളങ്ങളും ഉപയോഗിച്ചിരുന്നു. അതൊന്നും പലർക്കും അറിയുക പോലുമില്ല. കുതിരതാളം ഒരു ഉദാഹരണം. മോയിൻ‌കുട്ടി വൈദ്യർ പല ശീലുകളിലും എഴുതിയിരുന്നു. ആ ശീലുകൾ ചിലപ്പോൾ കേരളീയ രാഗങ്ങൾ എന്നു പറയുന്ന രാഗങ്ങളുടെ പകർപ്പായിരിക്കാം. എങ്കിൽ അവ തമ്മിൽ ഒരു താരത‌മ്യപഠനം നല്ലതല്ലേ? കുഞ്ചൻ നമ്പ്യാർക്കും വൈദ്യർക്കും എല്ലാം പ്രത്യേകരീതിയിൽ എഴുതാൻ കഴിവുണ്ടായി എങ്കിൽ അന്നത്തെ സാമൂഹിക വ്യവസ്ഥയ്ക്കും ഒരു പ്രത്യേകത ഉണ്ടായിരിക്കുമല്ലോ. അത് എന്താണെന്ന് ഇവരുടെയെല്ലാം കൃതികളിലൂടെ ഒന്ന് പഠിക്കാൻ തയ്യാറാകണം. ഉണ്ണായിയുടെ ദമയന്തി പോലെ തന്നെ വ്യക്തിത്വവും ലീഡർഷിപ്പ് ക്വാളിറ്റികളും ഉള്ള പെണ്ണായിരുന്നു വൈദ്യരുടെ പ്രണയഗീതത്തിലും. പെണ്ണിനെ ഇവർ ബിംബവൽക്കരിച്ചോ? കൂടിയാട്ടത്തെ പറ്റി വിവരമില്ല. കഥകളിയെ പറ്റി ഉണ്ടായിട്ടല്ല, പക്ഷെ ഉണ്ടാക്കാൻ തയ്യാറാണ്. “അത്യന്തം നാട്യധർമ്മിയായ ഈ അവതരണസത്വമാണ് കഥകളിയുടെ ഘടനാശിൽ‌പ്പത്തിന് ജീവൻ നൽകുന്നത്.“ നാട്യധർമ്മിയായ ഘടനാശിൽ‌പ്പം തന്നെ ഒരു തരത്തിൽ പരിമിതിയുമാണ്. അവിടെ ലോകധർമ്മിയാ‍ായ അഭിനയക്കാരെ, കഥാപാത്രങ്ങളെ രണ്ടാം തരക്കാരായി പരിഗണിക്കുന്നു. അതിൽ ചില വിശേഷ വേഷക്കാർ ഉണ്ടായിരിക്കാം ബകവധത്തിലെ ആശാരി,(നെല്ലിയോടിന്റെ വേഷം സി.ഡിയിലെ കണ്ടിട്ടുള്ളൂ, അതും മുഴുവനല്ല) കംസവധത്തിലെ ആനക്കാരൻ (ഞാൻ കണ്ടിട്ടില്ല) തുടങ്ങിയവർ ഉദാഹരണം. എന്നാൽ സുഭദ്രാഹരണത്തിലെ ഭീരും, ദക്ഷയാഗത്തിലെ ബ്രാഹ്മണർ എന്നിവർ മൂന്നാംകിട വേഷങ്ങൾ തന്നെ. എന്തേ? അതൊരു പരിമിതികൂടിയാണ്. നാണുപിള്ളയുടെ പുസ്തകം നിർഭാഗ്യവശാൽ വായിച്ചിട്ടില്ല. വികടൻ പറയുന്നതിന് എനിക്ക് എതിരഭിപ്രാ‍യം ഒന്നും ഇല്ല. എന്നാലും ചില ചോദ്യങ്ങൾ ചോദിച്ചുവെന്നേയുള്ളൂ. വികടൻ ഇതിനുത്തരം തരണം എന്നും അർത്ഥമില്ല. വികടൻ പറഞുവരുന്നതും ഉഷാനങ്ങ്യാർ അഭിനേത്രി എന്ന ഗ്രന്ഥത്തിൽ എഴുതിയതും ഒന്നു തന്നെ. “ഭാരതീയർ കാലത്തിനോ, സ്ഥലത്തിനോ,കവിക്കോ, ഒരതിർത്തിവരെ കഥാപുരോഗതിക്കോ പ്രാമുഖ്യം കല്പിക്കുന്നില്ല എന്നതാണ്. രസാവിഷ്കാരത്തിനാണ് പ്രാമുഖ്യം കൊടുക്കുന്നത്. മറ്റുള്ളവ അനുസാരികളായെ നിൽക്കുന്നുള്ളൂ. അതായത് നിർവ്വചനത്തേക്കളുപരി പ്രകടനത്തിലാണ് ഭാരതീയർ ഊന്നൽ കൊടുത്തിരുന്നത് എന്നർത്ഥം.”(ഉഷാ നങ്ങ്യാർ-അഭിനേത്രി). കൂടിയാട്ടം പോലെ കഥകളിയും ഇതിൽ നിന്നും വിഭിന്നമല്ല. (അതുകൊണ്ടായിരിക്കുമോ മലയാളികൾ ഇത്ര പ്രകടനതൽ‌പ്പരർ? :):):)) കൂടുതൽ വായിക്കാൻ ചിന്ത ഡോട്ട് കോമിലെ പേജുകൾ നോക്കുക. http://www.chintha.com/node/2548 http://www.chintha.com/node/2597 അംബുജാക്ഷൻ നായർ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല, കൺഫ്യൂഷൻ ഉണ്ടാക്കുന്നു.

തല്‍ക്കാലം ക്ഷമിക്കൂ

തല്‍ക്കാലം ക്ഷമിക്കൂ വി.ശി. സൈറ്റ് കുറച്ചുകൂടെ പൂര്‍ണ്ണതയിലേക്കെത്തിയാല്‍ അതെല്ലാം ശരിയാകും. ഇപ്പോള്‍ പണിപ്പുരയിലാണ്. സൈറ്റിന്റെ നിര്‍മ്മാണാര്‍ത്ഥം താങ്കളുടെ സഹകരണങ്ങള്‍ കൂടെ വേണ്ടിവരും. എല്ലാം വഴിപോലെ പറയാം. ഇപ്പോ ഞാന്‍ കൂടെ അനോണിയാണല്ലൊ.
ആദ്യത്തെ കമന്റിന് ഒരു അലോഗ്യച്ഛായ തോന്നി, അതോണ്ടാ. നന്ദി.
-സു-

പിണക്കമോ?

പിണക്കമോ?അതെന്ത് പിണ്ണാക്കാണ്?
ഒരു പിണക്കവുമില്ലെന്നു മാത്രമല്ല,സന്തോഷമുണ്ടു താനും.
ഹിഹിഹി...
ആ മൂന്നാം കമന്റ് പിടിച്ചു.എവിടെ നിന്നാണ് അടി വരുന്നത് എന്നു പഴുതു നോക്കി തടയുന്ന തച്ചോളി പാരമ്പര്യം.
ഇവിടെ ഒരനോനിയാകാതെ കമന്റാനുള്ള മോക്ഷമാർഗം കൂടി ഒന്നുപദേശിച്ചാൽ നന്നായിരുന്നു.
ആനന്ദിന്റെ ബ്ലോഗ് കാണാറുണ്ട്.
(ഒരു കാൽക്കുലേറ്ററും ഇവിടെ വെക്കാൻ പറ്റുമോ?ഇപ്പോൾ സ്പാം ഒഴിവാക്കാൻ ചോദിച്ചിരിക്കുന്നത് 15+4 എന്നാ.ഇത്രയും കൂട്ടാനറിയുമെങ്കിൽ ഞാൻ പോയി പത്താം ക്ലാസെഴുതില്ലേ?ബ്ലോഗാനിരിക്കുമോ?:)
സ്നേഹം, വി.ശി.

ക്ഷമിക്കൂ..

ക്ഷമിക്കൂ, വി.ശി.

“ആര്‍ത്തി” എന്ന പദം ഉപയോഗിച്ച് കമന്റ് പോസ്റ്റിയപ്പോള്‍ ഒരു സംശയം. ഇനി വി.ശി അതിന്മേല്‍ പിടിച്ച് തൂങ്ങുമോ എന്ന്. വെറുതെ വടി കൊടുത്ത് അടി മേടിക്കരുതല്ലോ. വി.ശി (കമന്റ്)ആര്‍ത്തിക്കാരനാണെന്നോ ഗ്രഹണിക്കാരനാണെന്നോ എന്നൊന്നും അര്‍ത്ഥമാക്കിയില്ലാ ട്ടോ. എഴുതിവന്നപ്പോള്‍ ആ ഒഴുക്കിന് എഴുതിപ്പോയതാണ്.

-സു-

ഹ ഹ ഹ

വി.ശി തന്നെ പറഞ്ഞപോലെ ഒരു ചര്‍ച്ച എന്നേ ഞാനും ഉദ്ദേശിച്ചുള്ളൂ.
എനിക്ക് കവിത്വം കല്‍പ്പിച്ചുതന്നു അല്ലേ? നന്ദി. (തമാശയാണേ.)

വി.ശി., ബ്ലോഗില്‍ ബാക്ക് ലിങ്ക് എന്നൊരു സൌകര്യമുണ്ട്‌. അത് വെച്ച് ഒരു സോഷ്യല്‍ നെറ്റ്വര്‍ക്ക് നിര്‍മ്മിക്കാം. (വിര്‍ച്വലി) അത് ബ്ലോഗിന്റെ ഒരു സൌകര്യമാണ്. മലയാളം ബ്ലോഗുകളില്‍ മാത്രമേ ഇത്ര കമന്റിനോടുള്ള ആര്‍ത്തി കാണുകയുള്ളൂ. പല പ്രശസ്തമായ മലയാളികളുടെ ഇംഗ്ലീഷ് ബ്ലോഗുകള്‍ തന്നെ നോക്കൂ. വിരലിലെണ്ണാവുന്ന കമന്റുകളെ കാണൂ. അധികവും ഇത്തരം ബാക്ക് ലിങ്ക് സൌകര്യം ഉപയോഗിച്ച് ചെറിയൊരു നെറ്റൊവ്ര്ക് ഉണ്ടാക്കുകയാണ്‍ ചെയ്യുന്നത്. എന്‍.വി.പി. ഉണിത്തിരി മാഷടെ മകന്റെ (ആനന്ദ്) ബ്ലോഗ് നോക്കൂ. വളരെ പ്രശസ്തമാണ്, പക്ഷെ കമന്റുകള്‍ എണ്ണം വളരെ കുറവ്. ഇത് ബ്ലോഗിന്റെ മറ്റൊരു സൌകര്യം, അത്രമാത്രം. വായനക്കാരുടെ എണ്ണവും കമന്റുകളുടെ എണ്ണവും തമ്മില്‍ ഒരു ബന്ധവുമില്ല.

പിണങ്ങല്ലെ, മാഷെ.

-സു-

ഹിഹിഹി

വികടൻ പറയുന്നതിന് എനിക്ക് എതിരഭിപ്രാ‍യം ഒന്നും ഇല്ല. എന്നാലും ചില ചോദ്യങ്ങൾ ചോദിച്ചുവെന്നേയുള്ളൂ. വികടൻ ഇതിനുത്തരം തരണം എന്നും അർത്ഥമില്ല.
ഇതെനിക്ക് മനസ്സിലായില്ല.ഞാൻ പറയുന്നതിനോടൊന്നും എതിരഭിപ്രായമില്ല,എന്നാൽ കുറച്ച് ചോദ്യങ്ങൾ ചോദിക്കാനുമുണ്ട്.എന്നാൽ ഞാനതിനൊന്നിനും ഉത്തരം തരേണ്ടതില്ല.
മൊത്തത്തിൽ,ഒരത്യന്താധുനിക കവിതയായിട്ടുണ്ട്.
എന്റെ പോസ്റ്റിനെക്കുറിച്ചുള്ള അഭിപ്രായം അവിടെ പറയാതെ ഇവിടെ പറയുന്നതിനു പിന്നിലെ യുക്തിയും മനസ്സിലായില്ല.അവിടെ കമന്റിന് ഗൂഗുളനുവദിച്ച സ്ഥലം കഴിഞ്ഞുവോ:)
ആകെ മൊത്തം ടോട്ടൽ പറഞ്ഞാൽ,
ഞാനൊന്നിനും ഉത്തരം പറയുന്നില്ല.:)

അഭ്യസനം

 
 
 
 

Custom Search